തിരുനല്ലൂർ കരുണാകരൻ

മലയാളത്തിലെ കവിയും സാഹിത്യകാരനും വിവർത്തകനും അദ്ധ്യാപകനുമായിരുന്നു തിരുനല്ലൂർ കരുണാകരൻ.


 ജീവിതരേഖ

1924 ഒക്ടോബർ 8-ന്‌ കൊല്ലം താലൂക്കിൽ അഷ്ടമുടിക്കായൽത്തീരഗ്രാമമായ പെരിനാട്ട്‌ പി.കെ.പത്മനാഭന്റെയും എൻ. ലക്ഷ്മിയുടെയും മകനായാണ്‌ തിരുനല്ലൂർകരുണാകരൻ ജനിച്ചത്‌. പ്രാഥമികവിദ്യാഭ്യാസവും സംസ്‌കൃതപഠനവും ഒന്നിച്ചായിരുന്നു. ഇ.എസ്‌.എൽ.സി.ക്ക്‌ പ്രാക്കുളം എൻ.എസ്‌.എസ്‌. ഇംഗ്ലീഷ്‌ ഹൈസ്ക്കൂളിലും ബി.എ.യ്ക്ക്‌ കൊല്ലം എസ്‌.എൻ.കോളേജിലും പഠിച്ചു.

 ഔദ്യോഗികജീവിതം

ചരിത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം‌ കൊല്ലം എസ്‌.എൻ. കോളേജിൽ മലയാളം ട്യൂട്ടറായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. ഒരു വർഷം ജോലി ചെയ്തു. 1954-ൽ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന്‌ മലയാള സാഹിത്യത്തിൽ എം.എ നേടി. ആ വർഷം തന്നെ കോളേജ്‌ അദ്ധ്യാപകനായി സർക്കാർ സർവീസിൽ പ്രവേശിച്ചു. ആദ്യത്തെ മൂന്നുവർഷം ഗവ.ആർട്‌സ്‌ കോളേജിലും അതിനുശേഷം 1975വരെ യൂണിവേഴ്‌സിറ്റി കോളേജിലും. 1975-ൽ കേരള പബ്ലിക്‌ സർവീസ്‌ കമ്മീഷൻ അംഗമായി. 1981-ൽ ഔദ്യോഗിക ജീവിതത്തിൽനിന്ന്‌ വിരമിച്ചു.

 മറ്റു പ്രവർത്തനങ്ങൾ

1989 മുതൽ 1994 വരെ ജനയുഗം വാരികയുടെ മുഖ്യപത്രാധിപസ്ഥാനം വഹിച്ചു. 1973-ൽ സോവിയറ്റ്‌ റഷ്യയിൽ നടന്ന എഴുത്തുകാരുടെ സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ പ്രതിനിധിസംഘത്തിൽ അംഗമായിരുന്നു.

 സാഹിത്യവും ദർശനവും

മലയാള കവിതയിലെ അരുണ ദശകത്തിലെ കവികളിൽ പ്രമുഖനായിരുന്ന അദ്ദേഹംപലപ്പോഴായി രചിച്ച ലളിതഗാനങ്ങൾ, കുട്ടിക്കവിതകൾ, നാടകഗാനങ്ങൾ , മാര്ച്ചിംഗ് ഗാനങ്ങൾ, കഥപ്രസംഗങ്ങൾ ,സംസ്കൃത കവിതകൾ തുടങ്ങി നിരവധി രചനകൾ പുസ്തക രൂപത്തിൽ ആക്കിയിട്ടില്ല. കുമാരനാശാൻറെ 'ച്ണ്ഡാല ഭിക്ഷുകി 'യുടെ സംസ്കൃത പരിഭാഷയും ഭാരതീയ സൗന്ദര്യ ശാസ്ത്രത്തെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളും ഇതിൽ പെടുന്നു.. ലഘുവായ ഭാവഗീതങ്ങൾ,ദീർഘമായ ആഖ്യാനകവിതകൾ, കുട്ടിക്കവിതകൾ, നാടൻപാട്ടിൻറെ ലളിത്യമുള്ള ഗാനങ്ങൾ ,പുരാണ പുനർവ്യാഖ്യാനങ്ങൾ എന്നിങ്ങനെ വിവിധ ശൈലിയിലുള്ള ര‍ചനകളുൾക്കൊള്ളുന്ന കാവ്യ പ്രപഞ്ചമാണ് തിരുനല്ലൂരിൻറേത്.
ഇന്ത്യൻ തത്ത്വചിന്തയിലും മാർക്സിസമുൾപ്പെടെയുള്ള പാശ്ചാത്യ ചിന്തയിലും പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹംജീവിതാന്ത്യം വരെ കമ്മ്യൂണിസ്റ്റാശയങ്ങളിൽ വിശ്വാസം പുലർത്തി.. അന്ത്യസമയത്ത് രാമായണത്തെ പുനർ വ്യാഖ്യാനം ചെയ്യുന്ന, പന്ത്രണ്ട് സർഗ്ഗങ്ങളായി വിഭാവനം ചെയ്ത 'സീത' എന്ന ദീർഘ കാവ്യത്തിൻറെ രചനയിലായിരുന്നു... ഭാരതീയ തത്ത്വചിന്ത മുഖ്യമായും ഭൗതികവാദ പരമാണെന്നും ഭഗവദ്ഗീതയെയും ശങ്കരദർശനത്തെയും വിമർശനപരമായി വിലയിരുത്തേണ്ട്തുണ്ടെന്നും അദ്ദേഹം വാദിച്ചു..

പുരസ്കാരങ്ങൾ

തിരുനല്ലൂർ കരുണാകരന്റെ കവിതകൾ എന്ന സമാഹാരത്തിന്‌ 1985-ലെ ആശാൻ പുരസ്കാരവും 1988-ലെ വയലാർ അവാർഡും ലഭിച്ചു. ഗ്രീഷ്മ സന്ധ്യകൾക്ക് മൂ ലൂർ അവാർഡും അബുദാബി ശക്തി അവാർഡും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാപുർസ്കാരവും ലഭിച്ചിട്ടുണ്ട്.

പ്രധാന കൃതികൾ

  • സമാഗമം
  • മഞ്ഞുതുള്ളികൾ
  • സൌന്ദര്യത്തിന്റെ പടയാളികൾ
  • പ്രേമം മധുരമാണ്‌ ധീരവുമാണ്‌
  • രാത്രി
  • റാണി
  • അന്തിമയങ്ങുമ്പോൾ(ഗാന സമാഹാരം)
  • താഷ്‌കെന്റ്‌
  • തിരുനല്ലൂർ കരുണാകരൻറെ കവിതകൾ]
  • ഗ്രീഷ്മസന്ധ്യകൾ
  • വയലാർ
  • മലയാള ഭാഷാപരിണാമം-സിദ്ധാന്തങ്ങളും വസ്തുതകളും
  • ഒരു മഹായുദ്ധത്തിന്റെ പര്യവസാനം
  • പുതുമഴ (കുട്ടിക്കവിതകൾ)
  • അനുസ്മരണങ്ങൾ (ലേഖനങ്ങൾ)

വിവർത്തനങ്ങൾ

മരണം

81-ആം വയസ്സിൽ 2006 ജൂലൈ 5 ന് ജന്മനാട്ടിൽ വച്ച് അന്തരിച്ചു . കവിയുടെ അഭീഷ്ട പ്രകാരം മതാചാരപ്രകാരമുള്ളഅന്ത്യചടങ്ങുകൾ ഒഴിവാക്കി.

സ്മാരക പ്രവർത്തനങ്ങൾ

കവിയുടെ സ്മരണയ്ക്കായി 'തിരുനല്ലൂർസ്മ്രുതികേന്ദ്രം' എന്ന സ്മാരകസമിതി പ്രവർത്തിക്കുന്നു. ഇതിൻറെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും കൊല്ലത്ത് മേയ് ഒന്നു (സാർവ്വ ദേശീയ തൊഴിലാളി ദിനം) മുതൽ മൂന്ന് ദിവസം നീളുന്ന തിരുനല്ലൂർ കാവ്യോത്സവം നടത്തിവരുന്നു.
അന്നം
ബാലചന്ദ്രന്‍ ചുള്ളിക്കാട്

ത്രിശ്ശിവപേരൂര്‍ പൂരപ്പറമ്പ് കടന്നു ഞാന്‍
ഒട്ടിയ വയറുമായ് ഉച്ചയ്ക്ക് കേറിച്ചെന്നു.
‘ഇത്ര മാത്രമേ ബാക്കി’യെന്നോതി വൈലോപ്പിള്ളി
ഇത്തിരിച്ചോറും മോരും ഉപ്പിലിട്ടതും തന്നു.
ഞാനുണ്ണുന്നതും നോക്കി നില്‍ക്കുമ്പോള്‍ മഹാകവി,
താനറിയാതെ കുറച്ചുറക്കെപ്പറഞ്ഞു പോയ്
‘ആരു പെറ്റതാണാവോ പാവമീ ചെറുക്കനെ,
ആരാകിലെന്തപ്പെണ്ണിന്‍ ജാതകം മഹാ കഷ്ടം!’
എനിക്കു ചിരി വന്നു, ‘ബാഹുക ദിനമുന്തിക്കഴിക്കു-
മവിടുത്തെ ജാതകം ബഹുകേമം!’
‘കൂടല്‍മാണിക്യത്തിലെ സദ്യ നീയുണ്ടിട്ടുണ്ടോ?
പാടി ഞാന്‍ പുകഴ്ത്താം കെങ്കേമമാപ്പുളിങ്കറി.’
അപ്പൊഴെന്‍ മുന്നില്‍ നിന്നു മാഞ്ഞു പോയ് വൈലോപ്പിള്ളി,
മറ്റൊരു രംഗം കണ്ണില്‍ തെളിഞ്ഞു, പറഞ്ഞു ഞാന്‍,
വംഗ സാഗരത്തിന്‍റെ കരയില്‍ ശ്മശാനത്തില്‍
അന്തി തന്‍ ചുടല വെന്തടങ്ങും നേരത്തിങ്കല്‍
ബന്ധുക്കള്‍ മരിച്ചവര്‍ക്കമന്തിമാന്നമായ് വെച്ച
മണ്‍‍കലത്തിലെ ചോറു തിന്നതു ഞാനോര്‍ക്കുന്നു!
മിണ്ടീലൊന്നും, ചെന്നു തന്‍ ചാരു കസാലയില്‍
ചിന്ത പൂണ്ടവിടുന്നു കിടന്നൂ കുറച്ചിട.
ഇന്നെനിക്കറിയാമാക്കിടപ്പിലുണര്‍ന്നില്ലേ,
അങ്ങ തന്നുള്ളില്‍ ജഗത് ഭക്ഷകനാകും കാലം
പിറക്കാത്ത മകന് – ബാലചന്ദ്രന്‍ ചുള്ളിക്കാട്

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-
ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.

പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരാപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?

അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍
ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകള്‍
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ

ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍.

മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.

ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്‌, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്‌, കാലത്രയങ്ങള്‍ക്കതീതനായ്‌.

സഫലമീ യാത്ര
എന്‍. എന്‍. കക്കാട്ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍
ആതിര വരും, പോകുമല്ലേ സഖീ,
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍‍ക്കട്ടെ,
നീയെന്നണിയത്ത് തന്നെ നില്‍‍ക്കൂ;
ഇപ്പഴം കൂടൊരു ചുമയ്ക്കടിയിടറി വീഴാം -
വ്രണിതമാം കണ്ഠത്തില്‍
ഇന്ന് നോവിത്തിരി കുറവുണ്ട്!

വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്‍റെ
പിന്നിലെയനന്തതയിലലിയും ഇരുള്‍ നീലിമയില്‍,
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി
നിന്ന് വിറയ്ക്കുമീയേകാന്ത താരകളെ
ഇന്നൊട്ട് കാണട്ടെ, നീ തൊട്ട് നില്‍‍ക്കൂ!

ആതിര വരുന്നേരമൊരുമിച്ചു കൈകള്‍ കോര്‍-
‍ത്തെതിരേല്‍ക്കണം നമുക്കിക്കുറി, വരും കൊല്ല
മാരെന്നുമെന്തെന്നുമാര്‍ക്കറിയാം!
എന്ത് നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ?
ചന്തം നിറയ്ക്കുകീ ശിഷ്ട ദിനങ്ങളില്‍!

മിഴി നീര്‍ ചവര്‍പ്പ് പെടാതീ മധുപാത്ര-
മടിയോളം മോന്തുക, നേര്‍ത്ത നിലാവിന്‍റെ-
യടിയില്‍ തെളിയുമിരുള്‍ നോക്കു-
കിരുളിന്‍റെയറകളിലെയോര്‍മ്മകളെടുക്കുക,
ഇവിടെയെന്തോര്‍മ്മകളെന്നോ!

നെറുകയിലിരുട്ടേന്തി പാറാവ് നില്‍ക്കുമീ
തെരുവു വിളക്കുകള്‍ക്കപ്പുറം
പതിതമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമ്മില്ലെന്നോ? ഒന്നുമില്ലെന്നോ?

പല നിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും
പല മുഖം കൊണ്ട് നാം തമ്മിലെതിരേറ്റും
നൊന്തും പരസ്പരം നോവിച്ചുമോ
പതിറ്റാണ്ടുകള്‍ നീണ്ടൊരീ അറിയാത്ത വഴികളി-
ലെത്ര കൊഴുത്ത ചവര്‍പ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തി തന്‍ ശര്‍ക്കര നുണയുവാന്‍!
ഓര്‍മ്മകളുണ്ടായിരിക്കണമൊക്കെയും
വഴിയോരക്കാഴ്ചകളായ് പിറകിലേ-
ക്കോടിമറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി
പാതിയിലേറെ കടന്നുവല്ലോ വഴി

ഏതോ പുഴയുടെ കളകളത്തില്‍
ഏതോ മലമുടി പോക്കുവെയിലില്‍‍
ഏതോ നിശീഥത്തിന്‍ തേക്ക് പാട്ടില്‍
ഏതോ വിജനമാം വഴി വക്കില്‍ നിഴലുകള്‍
നീങ്ങുമൊരു താന്തമാമന്തിയില്‍
പടവുകളായ് കിഴക്കേറെയുയര്‍ന്ന് പോയ്
കടു നീല വിണ്ണില്‍ അലിഞ്ഞു പോം മലകളില്‍

പുളയും കുരുത്തോല, തെളിയുന്ന പന്തങ്ങള്‍,
ഇളയുന്ന മേളങ്ങളുറയുന്ന രാവുകളില്‍
എങ്ങാനൊരൂഞ്ഞാൽപ്പാട്ടുയരുന്നുവോ സഖീ,
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ?
ഒന്നുമില്ലെന്നോ, ഒന്നുമില്ലെന്നോ?

ഓര്‍മ്മകള്‍ തിളങ്ങാതെ, മധുരങ്ങള്‍ പാടാതെ,
പാതിരകളിളകാതെ, അറിയാതെ
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ സഖീ,
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ സഖീ!

ഏതാണ്ടൊരോര്‍മ്മ വരുന്നുവോ?
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലു-
മാതിരയെത്തും കടന്നു പോമീ വഴി;
നാമീ ജനലിലൂടെതിരേല്‍‍ക്കു-
മിപ്പഴയൊരോര്‍മ്മകളൊഴിഞ്ഞ താലം!
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി-
യതിലൊറ്റ മിഴി നീര്‍ പതിക്കാതെ, മനമിടറാതെ!

കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നൊയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?
നമുക്കിപ്പൊഴീ ആര്‍ദ്രയെ
ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം!
വരിക സഖീ, അരികത്ത് ചേര്‍ന്ന് നില്‍ക്കൂ,
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായ് നില്‍ക്കാം
രാജഹംസം
വയലാര്‍

കൈയ്യിലൊരിന്ദ്ര ധനുസ്സുമായ് കാറ്റത്ത്
പെയ്യുവാന്‍ നിന്ന തുലാവര്‍ഷ മേഘമേ
കമ്ര നക്ഷത്ര രജനിയില്‍ ഇന്നലെ-
ക്കണ്ടുവോ നീയെന്‍റെ രാജഹംസത്തിനെ?
മൂകത നീലത്തിരശ്ശീല വീഴ്ത്തിയ
ശോകാന്ത ജീവിത നാടകവേദിയി‍-
ലിപ്രപഞ്ചത്തിന്‍ മനോരാജ്യ സന്ദേശ
ശില്പവുമായ് വന്ന രാജഹംസത്തിനെ?
ഈറന്‍ മിഴിയും നനഞ്ഞ ചിറകുമായ്
ഈ വഴിയേ പോയ രാജഹംസത്തിനെ!
കണ്ണിനു മുന്നില്‍ ചിതാ ധൂമ പാളി പോല്‍
വന്നു നില്‍ക്കുന്ന തമോമയ രൂപമേ,
മോഹമാത്മാവിന്‍ വലം കൈയ്യില്‍ നല്‍കിയ
ദാഹജലക്കുമ്പിള്‍ തട്ടിപ്പറിച്ചു നീ!
നാടകം തീര്‍ന്നില്ല,യവസാന രംഗവും കൂടിയു-
ണ്ടെങ്ങു പോയെങ്ങ് പോയ് നായകന്‍?
ഒന്നിച്ചു ഞങ്ങളരങ്ങത്ത് വന്നതാ-
ണൊന്നും പറയാതെയെങ്ങു പോയ് നായകന്‍?
രംഗം തുടങ്ങണമസ്വസ്ഥ ചിത്തരായ്
തങ്ങളില്‍ തങ്ങളില്‍ നോക്കുന്നു കാണികള്‍!
ആരോ യവനിക വീണ്ടുമുയര്‍ത്തി, ഞാ-
നാരംഗ വേദിയില്‍ നിശ്ചലം നിന്നു പോയ്
ഈ നടക്കാവില്‍ വിടരുവാന്‍ നില്‍ക്കാതെ
കാനനപ്പൂക്കള്‍ കൊഴിഞ്ഞ് വീണീടവേ,
കൈയ്യിലൊരു പിടി ദര്‍ഭയുമായ്, ബലി-
ക്കല്ലു നനയ്ക്കുവാന്‍ ബാഷ്പോദകവുമായ്
നോവും മുടന്തുകാല്‍ വച്ചു നടന്നല-
ഞ്ഞീ വഴിയമ്പലപ്പൂമുഖത്തിണ്ണയില്‍ വന്നു കയറി ഞാന്‍,
വന്നു കയറി ഞാന്‍, കാലം കെടുത്തിയ
മണ്‍‍വിളക്കും താങ്ങി നില്‍ക്കുന്നു തൂണുകള്‍,
ഒറ്റയ്ക്കൊരിടത്തിരുന്ന് മനസ്സിന്‍റെ
കുത്തും ഞെറിയുമഴിച്ചു കെട്ടീടണം,
കൈപ്പ് കുടിച്ചു മയങ്ങിക്കിടക്കുമെന്‍
സ്വപ്നങ്ങളെക്കണ്ട് പൊട്ടിക്കരയണം,
എന്നിലെ തീക്കനലൂതിപ്പിടിപ്പിച്ച്
ചന്ദനപ്പട്ടടയ്ക്കഗ്നി കൊളുത്തണം.
സ്നേഹം മരിച്ചു കിടക്കുമെന്‍ കൂട്ടിലേ-
ക്കാഹാ! മടങ്ങിത്തിരിക്കുകയില്ല ഞാന്‍.
ഒന്നുമെന്നോടിന്ന് ചോദിക്കരുതാരു-
മെന്നെ വിളിക്കരുതാകെ തളര്‍ന്ന് ഞാന്‍.
കണ്ണീരില്‍ മാത്രമലിഞ്ഞു തീരാന്‍ നില്‍ക്കു-
മെന്നിലെ മൌനം എറിഞ്ഞുടയ്ക്കില്ല ഞാന്‍.
കൈയ്യില്‍ പിടയുമെന്നാത്മാവുമായ് വന്ന്
കണ്‍‍മുന്‍പില്‍ നില്‍ക്കും തമോമയ രൂപമേ,
എന്നെ ഞാന്‍ നല്‍കാം, എനിക്ക് തിരിച്ചു നീ-
യെന്ന് കൊണ്ടത്തരും വിക്രമന്‍ ചേട്ടനെ?
കവിത
സച്ചിദാനന്ദന്‍

ഞാന്‍ മുസ്ലിം

രണ്ടു കുറി കുഞ്ഞാലി
ഒരു കുറി അബ്ദുല്‍ റഹ്മാന്‍
ഉബൈദില്‍ താളമിട്ടവന്‍
മോയിന്‍ കുട്ടിയില്‍ മുഴങ്ങിപ്പെയ്തവന്‍
'ക്രൂരമുഹമ്മദരു'ടെ കത്തി കൈവിട്ടില്ലെങ്കിലും
മലബാര്‍ നാടകങ്ങളില്‍
നല്ലവനായ അയല്‍ക്കാരന്‍

'ഒറ്റ ക്കണ്ണനും' 'എട്ടുകാലി'യും
'മുങ്ങാങ്കോഴി'യുമായി ഞാന്‍
നിങ്ങളെ ചിരിപ്പിച്ചു
തൊപ്പിയിട്ടു വന്ന അബ്ദുവിന്റെ പകയും
പൂക്കോയതങ്ങളുടെ പ്രതാപവുമായി
എന്റെ വീടര്‍ ഉമ്മാച്ചുവും പാത്തുമ്മയുമായി,
കാച്ചിയും തട്ടവുമണിഞ്ഞ മൈമൂന
നിങ്ങളെ പ്രലോഭിപ്പിച്ചു

ഒരു നാളുണര്‍ന്നു നോക്കുമ്പോള്‍
സ്വരൂപമാകെ മാറിയിരിക്കുന്നു:
തൊപ്പിക്കു പകരം 'കുഫിയ്യ'
കത്തിക്കു പകരം തോക്ക്
കളസം നിറയെ ചോര
ഖല്‍ബിരുന്നിടത്ത് മിടിക്കുന്ന ബോംബ്
കുടിക്കുന്നത് 'ഖഗ് വ'
വായിക്കുന്നത് ഇടത്തോട്ട്
പുതിയ ചെല്ലപ്പേരു : 'ഭീകരവാദി'

ഇന്നാട്ടില്‍ പിറന്നു പോയി, ഖബറ്
ഇവിടെത്തന്നെയെന്നുറപ്പിച്ചിരുന്നു
ഇപ്പോള്‍ വീടു കിട്ടാത്ത യത്തീം
ആര്‍ക്കുമെന്നെ തുറുങ്കിലയക്കാം
ഏറ്റു മുട്ടലിലെന്ന് പാടി കൊല്ലാം
തെളിവൊന്നു മതി : എന്റെ പേരു.

ആ 'നല്ല മനിസ'നാകാന്‍ ഞാനിനിയും
എത്ര നോമ്പുകള്‍ നോല്‍ക്കണം?
'ഇഷ്ഖി'നെക്കുറിച്ചുള്ള ഒരു ഗസലിന്നകത്ത്
വെറുമൊരു 'ഖയാലായി' മാറാനെങ്കിലും?

കുഴിച്ചുമൂടിക്കോളൂ ഒപ്പനയും കോല്‍ക്കളീയും ദഫ് മുട്ടും
പൊളിച്ചെറിഞ്ഞോളൂ കപ്പലുകളും മിനാരങ്ങളും
കത്തിച്ചു കളഞ്ഞോളൂ മന്ത്രവിരിപ്പുകളും വര്‍ണ്ണ ചിത്രങ്ങളും

തിരിച്ചു തരൂ എനിക്കെന്‍റെ മുഖം മാത്രം
എല്ലാ മനുഷ്യരെയും പോലെ
ചിരിക്കുകയും കരയുകയും ചെയ്യുന്ന
സ്നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്ന
എന്റെ മുഖം മാത്രം.
സദ്ഗതി - ബാല ചന്ദ്രന്‍ ചുള്ളിക്കാട്


ഒടുവില്‍ അമംഗള ദര്‍ശനയായ്‌
ബധിരയായ്‌ അന്ധയായ്‌ മൂകയായി
നിരുപമ പിംഗള കേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നു നില്‍ക്കുന്നു

ഒടുവില്‍ അമംഗള ദര്‍ശനയായ്‌
ബധിരയായ്‌ അന്ധയായ്‌ മൂകയായ്‌
നിരുപമ പിംഗള കേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നു നില്‍ക്കുന്നു

പരിതാപമില്ലാതവളോടൊപ്പം
പരലോക യാത്രക്കിറങ്ങും മുന്‍പേ
വഴിവായനയ്ക്കൊന്നു കൊണ്ട് പോകാന്‍
സ്മരണ തന്‍ ഗ്രന്ഥാലയത്തിലെങ്ങും
ധൃതിയിലെന്നോമനെ..
നിന്‍ ഹൃദയം പരതി പരതി
തളര്‍ന്നു പോകെ...

ഒരു നാളും നോക്കാതെ മാറ്റി വച്ച
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും
അതിലന്നു നീയെന്റെ പേര് കാണും
അതിലെന്റെ ജീവന്റെ നേര് കാണും..

അതിലന്നു നീയെന്റെ പേര് കാണും
അതിലെന്റെ ജീവന്റെ നേര് കാണും..

പരകൊടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം.
ഉദിതാന്തര ബാഷ്പ പൌര്‍ണമിയില്‍
പരിദീപ്തമാകുംനിന്‍ അന്ത രംഗം

ക്ഷണികെ ജഗല്‍ സ്വപ്ന മുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും..

പരകൊടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം.
ഉദിതാന്തര ബാഷ്പ പൌര്‍ണമിയില്‍
പരിദീപ്തമാകുംനിന്‍ അന്ത രംഗം

ക്ഷണികെ ജഗല്‍ സ്വപ്ന മുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും..
പൂതപ്പാട്ട്
ഇടശ്ശേരി
വിളക്കുവെച്ചു. സന്ധ്യാനാമവും കഴിഞ്ഞു ഉറക്കം തൂങ്ങിക്കൊണ്ട്‌ ഗുണകോഷ്ഠവും ഉരുവിട്ടു. ഇനിയും ഉണ്ണാറായിട്ടില്ലല്ലോ. ഉറങ്ങണ്ട; പൂതത്തെപ്പറ്റി ഒരു പാട്ടു കേട്ടോളു:

കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍-
ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍
അയ്യയ്യാ, വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.
കാതില്പിച്ചളത്തോട, കഴുത്തില്‍-
'ക്കലപലെ' പാടും പണ്ടങ്ങള്‍
അരുകിനലുക്കണിച്ചായക്കിരീടം
തലയിലണിഞ്ഞ കരിമ്പൂതം.
ചെപ്പിണച്ചെമ്മണിക്കുത്തുമുലകളില്‍
ചേലിലിഴയും പൂമാല്യം
പുറവടിവപ്പടി മൂടിക്കിടക്കും
ചെമ്പന്‍ വാര്കുഴല്‍ മുട്ടോളം
ചോപ്പുകള്‍ മീതേ ചാര്ത്തി,യരമണി
കെട്ടിയ വെള്ളപ്പാവാട
അയ്യയ്യാ, വരവഞ്ചിതനൃത്തം
ചെയ്യും നല്ല മണിപ്പൂതം.

എവിടെനിന്നാണിപ്പൂതം വരുന്നത്‌, നിങ്ങള്ക്കതറിയാമോ?

പറയന്റെ കുന്നിന്റെയങ്ങേച്ചെരിവിലെ-
പ്പാറക്കെട്ടിന്നടിയില്‍
കിളിവാതിലില്ക്കുടിത്തുറുകണ്ണുംപായിച്ചു
പകലൊക്കെപ്പാര്ക്കുന്നു പൂതം.
പൈക്കളെ മേയ്ക്കുന്ന ചെക്കന്മാരുച്ചയ്ക്കു
പച്ചിലപ്പൂന്തണല്‍ പൂകും
ഒറ്റയ്ക്കു മേയുന്ന പയ്യിന്മുലകളെ
ത്തെറ്റെന്നിപ്പൂതം കുടിക്കും.
മണമേറുമന്തിയില്ല ബന്ധുഗൃഹം പൂകാ-
നുഴറിക്കുതിയ്ക്കുമാള്ക്കാരെ
അകലേയ്ക്കകലേക്കു വഴിതെറ്റിച്ചിപ്പൂതം
അവരോടും താംബൂലം വാങ്ങും.

പൊട്ടി തിരിച്ചാലില്ലേ, പിന്നെ നടത്തം തന്നെ; നടത്തം, ഒടുക്കം മനസ്സിലാവും. അപ്പോള്‍ ഒന്നു മുറുക്കാനെടുത്ത്‌ ആ വഴിവക്കത്തു വെച്ചുകൊടുത്താല്‍ മതി. വഴിയൊക്കെ തെളിഞ്ഞുകാണും. അവര്‍ പോയാല്‍ പൂതം വന്നിട്ട്‌ ആ മുറുക്കാന്‍ എടുത്തു മുറുക്കി തെച്ചിപ്പൊന്തയിലേക്കു പാറ്റി ഒരു തുപ്പും തുപ്പും. അതാണല്ലോ ഈ തെച്ചിപ്പൂവൊക്കെ ഇങ്ങനെ ചോക്കണത്‌.

നിശ്ശൂന്യത നടമാടും പാതിര തന്‍ മച്ചുകളില്‍
നിര നിരയായ്ക്കത്തിക്കും മായാദീപം.
തലമുടിയും വേറിടുത്തലസമിവള്‍ പൂപ്പുഞ്ചിരി
വിലസിടവേ വഴിവക്കില്‍ ചെന്നു നില്ക്കും.
നേരവും നിലയും വിട്ടാവഴി പോം ചെറുവാല്യ-
ക്കാരെയിവളാകര്ഷിടച്ചതി ചതുരം
ഏഴുനിലമാളികയായ്ത്തോന്നും കരിമ്പന
മേലവരെക്കേറ്റിക്കുരലില്വെകയ്ക്കും.
തഴുകിയുറങ്ങീടുമത്തരുണരുടെയുപ്പേറും
കരുതിയിവള്‍ നൊട്ടിനുണച്ചിറക്കും.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലെ
പ്പാറകളില്‍ ചിന്നും മുടിയുമെല്ലും.

ഈ അസത്തു പൂതത്തിന്‌ എന്തിനാ നമ്മള്‌ നെല്ലും മുണ്ടും ഒക്കെ കൊടുക്കുന്നത്‌ എന്നല്ലേ? ആവൂ, കൊടുക്കാഞ്ഞാല്‍ പാപമാണ്‌. ഇതെല്ലാം പൂതം പണ്ടുചെയ്തതാണ്‌. ഇപ്പോള്‍, അത്‌ ആരെയും കൊല്ലില്ല. പൂതത്തിന്ന്‌ എപ്പോഴും വ്യസനമാണ്‌. എന്താ പൂതത്തിനു വ്യസനമെന്നോ? കേട്ടോളൂ:

ആറ്റിന്‍ വക്കത്തെ മാളികവീട്ടില-
ന്നാറ്റുനോറ്റിട്ടൊരുണ്ണി പിറന്നു.
ഉണ്ണിക്കരയിലെക്കിങ്ങിണി പൊന്നുകൊണ്ടു-
ണ്ണിക്കു കാതില്‍ കടുകടുക്കന്‍.
പാപ്പ കൊടുക്കുന്നു പാലു കൊടുക്കുന്നു
പാവ കൊടുക്കുന്നു നങ്ങേലി.
കാച്ചിയ മോരൊഴിച്ചൊപ്പി വടിച്ചിട്ടു
മാനത്തമ്പിളി മാമനെക്കാട്ടീട്ടു
കാക്കേ പൂച്ചേ പാട്ടുകള്‍ പാടീട്ടു
മാമു കൊടുക്കുന്നു നങ്ങേലി.
താഴെ വെച്ചാലുറുമ്പരിച്ചാലോ
തലയില്‍ വെച്ചാല്‍ പേനരിച്ചാലോ
തങ്കക്കുടത്തിനെത്താലോലം പാടീട്ടു
തങ്കക്കട്ടിലില്‍ പട്ടു വിരിച്ചിട്ടു
തണുതണപ്പൂന്തുട തട്ടിയുറക്കീട്ടു
ചാഞ്ഞു മയങ്ങുന്നു നങ്ങേലി.
ഉണ്ണിക്കേഴു വയസ്സു കഴിഞ്ഞു.
കണ്ണും കാതുമുറച്ചുകഴിഞ്ഞു.
പള്ളിക്കൂടത്തില്‍ പോയിപ്പഠിക്കാ-
നുള്ളില്‍ കൌതുകമേറിക്കഴിഞ്ഞു.
വെള്ളപ്പൊല്ത്തി്രയിത്തിരിക്കുമ്പമേല്‍
പുള്ളീലക്കര മുണ്ടുമുടുപ്പിച്ചു
വള്ളികള്‍ കൂട്ടിക്കുടുമയും കെട്ടിച്ചു
വെള്ളിപ്പൂങ്കവിള്‍ മെല്ലെത്തുടച്ചിട്ടു
കയ്യില്‍ പൊന്‍‍ പിടിക്കൊച്ചെഴുത്താണിയും
മയ്യിട്ടേറെ മിനുക്കിയൊരോലയു
മങ്ങനെയങ്ങനെ നീങ്ങിപ്പോമൊരു
തങ്കക്കുടത്തിനെ വയലിന്റെ മൂലയി-
ലെടവഴി കേറുമ്പോള്‍ പടര്പിന്തല്പോതലുള്ളൊ
രരയാലിന്ചോുടെത്തി മറയുംവരെപ്പടി
പ്പുരയീന്നു നോക്കുന്നു നങ്ങേലി.
കുന്നിന്മോുളിലേക്കുണ്ണികയറി
കന്നും പൈക്കളും മേയുന്ന കണ്ടു.
ചെത്തിപ്പൂവുകള്‍ പച്ചപ്പടര്പ്പി്ല്‍ നി -
ന്നെത്തിനോക്കിച്ചിരിക്കുന്ന കണ്ടു.
മൊട്ടപ്പാറയില്ക്കേരറിയൊരാട്ടിന്‍
പറ്റം തുള്ളിക്കളിക്കുന്ന കണ്ടു.
ഉങ്ങും പുന്നയും പൂത്തതില്‍ വണ്ടുക-
ളെങ്ങും പാറിക്കളിക്കുന്ന കണ്ടു.
അവിടന്നും മെല്ലെ നടന്നാനുണ്ണി
പറയന്റെ മണ്ടകം കണ്ടാനുണ്ണി.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലേ
ക്കുരസിയിറങ്ങി നടന്നാനുണ്ണി.
പാറക്കെട്ടിന്റെ കൊച്ചുപിളര്പ്പിലെ
ക്കിളിവാതിലപ്പോള്‍ തുറന്നു പൂതം
ആറ്റിലൊലിച്ചെത്തുമാമ്പലപ്പൂപോലെ
യാടിക്കുഴഞ്ഞെത്തുമമ്പിളിക്കലപോലെ
പൊന്നുങ്കുടം പോലെ പൂവമ്പഴം പോലെ
പോന്നു വരുന്നോനെക്കണ്ടു പൂതം.
പൂതത്തിനുള്ളിലൊരിക്കിളി തോന്നീ
പൂതത്തിന്മാറത്തു കോരിത്തരിച്ചൂ.
പൂതമൊരോമനപ്പെമ്മകിടാവായി
പൂത്ത മരത്തിന്റെ ചോട്ടിലും നിന്നു.

എന്നിട്ട്‌ പൂതം ഉണ്ണിയോട്‌ കൊഞ്ചിക്കൊഞ്ചിക്കൊണ്ടു പറയുകയാണ്‌:

'പൊന്നുണ്ണീ, പൂങ്കരളേ,
പോന്നണയും പൊന്കതിരേ,
ഓലയെഴുത്താണികളെ-
ക്കാട്ടിലെറിഞ്ഞിങ്ങണയൂ.

'കാട്ടിലെറിഞ്ഞണയുകിലോ
കലഹിക്കും ഗുരുനാഥന്‍
പൂത്ത മരച്ചോട്ടിലിരു‍-
ന്നൊളി നെയ്യും പെണ്കൊടിയേ!'

'പൊന്നുണ്ണീ പൂങ്കരളേ,
പോന്നണയും പൊന്കുതിരേ.
വണ്ടോടിന്‍ വടിവിലെഴും
നീലക്കല്ലോലകളില്‍
മാന്തളിരില്‍ തൂവെള്ളി
ച്ചെറുമുല്ലപ്പൂമുനയാല്‍
പൂന്തണലില്‍ ചെറുകാറ്റ-
ത്തിവിടെയിരുന്നെഴുതാലോ.
ഓലയെഴുത്താണികളെ-
ക്കാട്ടിലെറിഞ്ഞിങ്ങണയൂ.
"പൂത്ത മരച്ചോട്ടിലിരു-
ന്നൊളി നെയ്യും പെണ്‍കൊടിയേ,
ഓലയെഴുത്താണികളെ-
ക്കാട്ടിലിതാ ഞാന്‍ കളവൂ!'

പിന്നെ പള്ളിക്കൂടത്തില്‍ പോയില്യ. സുഖായി എന്നല്ലേ വിചാരം? കേട്ടോളു. എഴുത്താണി ഇരിമ്പല്ലേ? അതങ്ങട്‌ പിടിവിട്ടപ്പോള്‍ പൂതം വന്നു പിടിച്ചു മെല്ലെ കൂട്ടിക്കൊണ്ടങ്ങട്ടു പോയി!

വെയില്‍ മങ്ങി മഞ്ഞക്കതിരു പൊങ്ങീ
വിയദങ്കണത്തിലെക്കാര്കള്‍ ചെങ്ങി
എഴുതുവാന്‍ പോയ കിടാവു വന്നീ-
ലെവിടെപ്പോയ്‌; നങ്ങേലി നിന്നു തേങ്ങി.
ആറ്റിന്‍ കരകളിലങ്ങിങ്ങോളം
അവനെ വിളിച്ചു നടന്നാളമ്മ.
നീറ്റില്‍ കളിക്കും പരല്‍ മീനെല്ലാം
നീളവേ നിശ്ചലം നിന്നുപോയി.
ആളില്ലാപ്പാടത്തിലങ്ങുമിങ്ങും
അവനെ വിളിച്ചു നടന്നാളമ്മ.
പൂട്ടി മറിച്ചിട്ട മണ്ണടരില്‍
പുതിയ നെടുവീര്പ്പുയര്ന്നു പോയീ.
കുന്നിന്‍ ചരുവിലെ കൂര്ത്ത കല്ലില്‍-
ക്കുഞ്ഞിനെത്തേടി വലഞ്ഞാളമ്മ.
പൊത്തില്‍ നിന്നപ്പോള്‍ പുറത്തു നൂഴും
നത്തുകളെന്തെന്തെന്നന്വേഷിച്ചു.
കാട്ടിലും മേട്ടിലും പുക്കാളമ്മ
കാണാഞ്ഞു കേണു നടന്നാളമ്മ.
പൂമരച്ചോട്ടിലിരുന്നു പൂതം
പൂവന്‍ പഴം പോലുള്ളുണ്ണിയുമായ്‌
പൂമാല കോര്ത്തും രസിയ്ക്കെക്കേട്ടൂ
പൂരിത ദുഃഖമിത്തേങ്ങലുകള്‍.

എന്നിട്ടോ, അതിനുണ്ടോ വല്ല കൂട്ടവും! പക്ഷേ, സ്വൈരക്കേടു തീരണ്ടേ?

പേടിപ്പിച്ചോടിക്കാന്‍ നോക്കീ പൂതം
പേടിക്കാതങ്ങനെ നിന്നാളമ്മ.
കാറ്റിന്‍ ചുഴലിയായ് ചെന്നു പൂതം
കുറ്റി കണക്കങ്ങു നിന്നാളമ്മ.
കാട്ടുതീയായിട്ടും ചെന്നു പൂതം
കണ്ണീരാലൊക്കെക്കെടുത്താള്ളമ്മ.
നരിയായും പുലിയായും ചെന്നു പൂതം
തരികെന്റെ കുഞ്ഞിനെയെന്നാളമ്മ.

പറ്റിയില്ലല്ലോ! പൂതം മറ്റൊരടവെടുത്തു:

പൂതമക്കുന്നിന്റെ മേല്‍ മടിപ്പാറയെ-
ക്കൈതപ്പൂപോലെ പറിച്ചുനീക്കി.
കണ്ചി്ന്നുമാറതില്‍ പൊന്നും മണികളും
കുന്നു കുന്നായിക്കിടന്നിരുന്നു.
'പൊന്നും മണികളും കിഴികെട്ടിത്തന്നീടാം
പൊന്നാരക്കുട്ടനെ ഞാനെടുക്കും.
'അപ്പൊന്നും നോക്കാതെ, യമ്മണി നോക്കാതെ
യമ്മ,തന്‍ കണ്ണുകള്‍ ചൂഴ്ന്നെടുത്തു
പുലരിച്ചെന്താമരപോലവ പൂതത്തിന്‍
തിരുമുമ്പിലര്പ്പിച്ചു തൊഴുതുരച്ചു,
'ഇതിലും വലിയതാണെന്റെ പൊന്നോമന
അതിനെത്തരികെന്റെ പൂതമേ, നീ.'

പൂതത്തിന്റെ തഞ്ചം കേള്ക്കൊണോ? അമ്മയ്ക്കു കണ്ണില്ലാതായില്ലേ?


തെച്ചിക്കോലു പറിച്ചൂ പൂതം
ചേലൊടു മന്ത്രം ജപിച്ചു പൂതം
മറ്റോരുണ്ണിയെ നിര്മ്മി ച്ചു പൂതം
മാണ്പൊടെടുക്കെന്നോതീ പൂതം.
അമ്മയെടുത്തിട്ടുമ്മകൊടുത്തി-
ട്ടഞ്ചിതമോദം മൂര്ദ്ധാവിങ്കല്‍
തടകിത്തടകിപ്പുല്കി മയവാറേ
വേറിട്ടൊന്നെന്നോതിയെണീറ്റാള്‍.
പെറ്റവയറ്റിനെ വഞ്ചിക്കുന്നൊരു
പൊട്ടപ്പൂതമിതെന്നു കയര്ത്താള്‍.
താപംകൊണ്ടു വിറയ്ക്കെക്കൊടിയൊരു
ശാപത്തിന്നവള്‍ കൈകളുയര്ത്താള്‍.
ഞെട്ടിവിറച്ചു പതിച്ചു പൂതം
കുട്ടിയെ വേഗം വിട്ടുകൊടുത്താള്‍.
'അമ്മേ നിങ്ങടെ തങ്കക്കുഞ്ഞിനെ
ഞാനിനിമേലില്‍ മറച്ചുപിടിക്കി-
ല്ലെന്നുടെ നേരെ കോപമിതേറെ
യരുതരുതെന്നെ നീറ്റീടൊല്ലേ.
നിന്നുടെ കണ്ണുകള്‍ മുന്പിടി കാണും
നിന്നുടെ കുഞ്ഞിതുതന്നേ നോക്കൂ.
'തൊഴുതു വിറച്ചേ നിന്നൂ പൂതം
തോറ്റു മടങ്ങിയടങ്ങീ പൂതം.
അമ്മ മിഴിക്കും കണ്ണിന്മുമ്പിലൊ-
രുണ്മയില്നികന്നൂ തിങ്കളൊളിപ്പൂ-
മ്പുഞ്ചിരി പെയ്തുകുളിര്പ്പി്ച്ചും കൊണ്ട-
ഞ്ചിതശോഭം പൊന്നുണ്ണി.

അങ്ങനെ അമ്മയ്ക്ക്‌ ഉണ്ണിയെ കിട്ടി. പൂതമോ, പാവം!

യാത്ര തിരിച്ചിടുമുണ്ണിയെ വാരിയെ-
ടുത്തു പുണര്ന്നാ മൂര്ദ്ധാവിങ്കല്‍
പലവുരു ചുംബിച്ചത്തുറുകണ്ണാല്‍
പ്പാവം കണ്ണീര്ച്ചോല ചൊരിഞ്ഞും
വീര്പ്പാല്‍ വായടയാതേ കണ്ടും
നില്പൊരു പൂതത്തോടു പറഞ്ഞാ-
ളപ്പോളാര്ദ്ര ഹൃദന്തരയായി-
ട്ടഞ്ചിത ഹസിതം പെറ്റോരമ്മ:
'മകരക്കൊയ്ത്തു കഴിഞ്ഞിട്ടെങ്ങടെ
കണ്ടമുണങ്ങിപ്പൂട്ടുങ്കാലം
കളമക്കതിര്മണി കളമതിലൂക്കന്‍
പൊന്നിന്കുന്നുകള്‍ തീര്ക്കും കാലം
വന്നുമടങ്ങണമാണ്ടുകള്തോറും
പൊന്നുണ്ണിക്കൊരു കുതുകം ചേര്ക്കാന്‍,
ഞങ്ങടെ വീട്ടിനു മംഗളമേകാന്‍
ഞങ്ങള്ക്കഞ്ചിത സൗഖ്യമുദിക്കാന്‍.'
പൂത'മതങ്ങനെതന്നേ'യെന്നു
പറഞ്ഞു മറഞ്ഞിട്ടാണ്ടോടാണ്ടുകള്‍
മകര കൊയ്ത്തു കഴിഞ്ഞാലിപ്പോള്‍
പോന്നു വരുന്നൂ വീടുകള്തോറും.
ഉണ്ണി പിറന്നൊരു വീടേതെന്നു
തിരഞ്ഞുപിടിക്കണമതു ചോദിക്കാന്‍
വിട്ടും പോയി, പറഞ്ഞതുമില്ലതു
നങ്ങേലിക്കു മറന്നതുകൊണ്ടോ,
കണ്ടാല്‍ തന്റെ കിടാവിനെ വീണ്ടും
കൊണ്ടോടിപ്പോമെന്നു ഭയന്നോ-
തിട്ടമതാര്ക്കെറിയാ;മതുമൂലം
തിങ്ങിത്തിങ്ങി വരുന്നൊരു കൗതുക-
മങ്ങനെ കൂടീട്ടിവിടിവിടെത്തന-
തുണ്ണിയിരിപ്പെന്നോരോ വീട്ടിലു-
മങ്ങു കളിച്ചുകരേറിത്തുള്ളി
ത്തുള്ളിമറിഞ്ഞൊടുവങ്ങേലെന്നുട-
നവിടേക്കോടിപ്പോണൂ പൂതം.
ഉണ്ണിയെ വേണോ, ഉണ്ണിയെ വേണോ
ആളുകളിങ്ങനെയെങ്ങും ചോദിച്ചാ-
ടിപ്പിപ്പൂ പാവത്തെപ്പല-
പാടുമതിന്റെ മിടിക്കും കരളിന്‍
താളക്കുത്തിനു തുടികൊട്ടുന്നൂ
തേങ്ങലിനൊത്തക്കുഴല്വി്ളി കേള്പ്പൂ .

കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍-
ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍
അയ്യയ്യാ വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം
ഗസല്‍ - ചുള്ളിക്കാട്

ഡിസംബര്‍ 31 .രാത്രി സത്രത്തിന്‍ ഗാനശാലയില്‍ ഗുലാമലി പാടുന്നു.

നഷ്ടപ്പെട്ട ദിനങ്ങളുടെ പാട്ടുകാരന്‍ ഞാന്‍ ..
വിലാപത്തിന്‍ നദിപോല്‍ ഇരുണ്ടോരീ പാത താണ്ടുമ്പോള്‍
ദൂരെ മാളികയുടെ കിളിവാതിലിന്‍ തിരശീല പാളിയോ ?..

കുളിര്ര്‍കാറ്റോ? കനകാംഗുലികളോ ?
എന്റെ നിഴലിന്‍ നെറുകയില്‍ വീണത്
നിശാദീപം ചൊരിയും കിരണമോ ?
നിന്റെ കണ്‍ വെളിച്ചമോ ?
ശാഖയും ഇലകളും പൂക്കളും ഇല്ലാത്തൊരു
ജീവിത തമോ വൃക്ഷം വിണ്ടു വാര്‍ന്നൊലിക്കുന്ന
ചൂടെഴും ചറം പോലെ..

വിരഹാര്‍ഥിയും ആര്ദ്രഗംഭീരമലി യുടെ നാദവും
ഉറുദുവും ഉരുകിചേരും ഗാനലായനിയൊഴുകുമ്പോള്‍
ചിര ബന്ധിതമേതോ രാഗ സന്താപം
ഹാര്മോണിയത്തിന്‍ ചകിത വാതായനം ഭേദിക്കുന്നു..

ഹൃദയാന്തരം ഋതു ശൂന്യമാം
വര്‍ഷങ്ങള്‍ തന്‍ തബല ധിമി ധിമിക്കുന്നു..
ഭൂത തമ്ബുരുവിന്റെ ശ്രുതിയില്‍
ഗുലാം അലി പാടുമ്പോള്‍ പിന്ഭിത്തിയില്‍
ആര് തൂക്കിയതാണീ കലണ്ടര്‍..

കലണ്ടറില്‍ നിത്യ ജീവിതത്തിന്‍
ദുഷ്കര പദ പ്രശ്നം
പലിശ പറ്റു പടി വൈദ്യനും വാടകകയും
പകുത്തെടുത്ത പല കള്ളികള്‍
ഋണ ധന ഗണിതത്തിന്റെ
രസഹീനമാം ദുര്‍നാടകം.
ഗണിതമല്ലോ താളം.
താളമാകുന്നു കാലം..
കാലമോ സംഗീതമായ്‌
പാടുന്നു ഗുലാം അലി .....

ഒരു മാത്ര തന്‍ സര്‍വ കാല സംഗ്രഹ
ക്ഷണ പ്രഭയില്‍ മായാപ്പടം മാറ്റുക മനോഹരീ..

സ്ഥിര ബന്ധിതം നിന്റെ ഗോപുര കവാടതിന്നരികില്‍
പ്രവാസി ഞാന്‍ നിഷ്ഫലം
സ്മരണ തന്‍ താരകാവലി ദീപ്തി ചൊരിയും
നിശ തോറും
പ്രാണ സഞ്ചാരം ഹാര്‍മോണിയത്തില്‍ പകരുന്നു..

തബലയില്‍ ആയിരംദേശാടക പക്ഷികളുടെ
ദൂരദൂരമാം ചിറകടി പെരുകി
അലിയുടെ അന്തരാളത്തില്‍ നിന്നുമൊഴുകി
വൈഷാദിക വൈഖരി.ശരം നദി..
നദിയില്‍ ബിംബിക്കയാണാദിമ നിശാമുഖം..

ഉദയാസ്തമയങ്ങള്‍ ഷഡ്ജ ധൈവതങ്ങളാം ഗഗനമഹാ രാഗം..
ശ്രുതിയോ പുരാതന ജന ജീവിതത്തിന്റെ ഹരിതാരുണ ജ്വാല
പടരും നദീ തടം
ദ്രുത ഗാന്ധാര ഗ്രാമ വീഥികള്‍ ജ്വലിക്കുന്നു
അലിയും ഞാനും ഗാന ശാലയും ദാഹിക്കുന്നു..
ജ്വാലയില്‍ ദാഹിപ്പീല കലണ്ടര്‍ ‍..
ജ്വാലയില്‍ ദാഹിപ്പീല കലണ്ടര്‍ ‍..

കലണ്ടറില്‍ കാപ്പിരി ചോരചെണ്ട കൊട്ടുന്ന കൊല നിലം
കാട്ടുരാത്രിയില്‍ ആദിവാസി തന്‍ കനലാട്ടം
ദേവ ദാരുവിന്‍ കുരിശേന്തിയ നിരാലംബ
ജ്ഞാദികളുടെ മഹാ പ്രസ്ഥാനം..

ആത്മാവിന്‍ അമ്ല ഭാഷ നഷ്ടപ്പെട്ടൊരു
മൂക ഗോത്രങ്ങളുടെ മുഖ ഖോഷ്ടികള്‍ ..

കലണ്ടറിന്‍ ജനലില്‍ കൂടെ കാണാം
സഹസ്ര ദിന ചക്ര ചാരിയായ്‌
നെറ്റി കണ്ണില്‍ ജ്വലിക്കുമാപല്‍ ദ്യുതിയോടെ.
ലോഹാന്ത ഗര്‍ഭ ശ്രേണി നിറയെ ശവങ്ങളെ വഹിച്ചു
നദികള്‍ തുരങ്കങ്ങള്‍ നാടുകള്‍ നഗരങ്ങള്‍
മൃന്‍മയ ശതാബ്ദങ്ങള്‍ ഭാഷകള്‍
സംസ്കാരങ്ങള്‍ പിന്നിട്ടു കൂകിപ്പായും തീവണ്ടി..

ജ്ഞാനത്തിനപ്രാപ്യമാണിപ്പോഴും ഗുലാമലി..

ഖേദതിന്‍ ഇരുണ്ട ഭൂഖണ്ഡങ്ങള്‍..
അവയുടെ മൂക മുക്രയില്‍ കാലത്രയവും
ചരാചര ഗ്രാമവും മുങ്ങിപ്പോകെ ആരുടെ സമാന്തര ബോധം
ഈ ശ്രവണാന്തരാധിയാം നാദ ജ്വാല..

ജാലകമടച്ച് നീ സ്വര്‍ഗ ചന്ദ്രികയുടെ
ഏകരശ്മിയുമൂതിക്കെടുത്തി മറഞ്ഞല്ലോ..
പട ധാരവും ഏക ഗ്രസ്തമായ്‌ മൃതിയുടെ തിമിര
ഗ്രഹത്തിലേക്ക്‌എത്രയുണ്ടിനി ദൂരം..
എത്രയുണ്ടിനി നേരം..

അസ്തമിച്ചുവോ വര്ഷം..
എപ്പോഴോ പിന്ഭിത്തിയില്‍ ദ്വാരപാലകന്‍ വന്നു തൂക്കിയോ
വീണ്ടും പുതു വര്‍ഷത്തിന്‍ കലണ്ടര്‍ ..

അതല്ലോ നാളെയുടെ നരക പടം
എത്ര ഭീതിതം
വീര ശൈവന്‍ കോല്‍ തൊട്ടു വായിക്കുന്നു.
കഴു മരത്തിന്‍ കനി തിന്ന കന്യകയിത്‌
കടലിന്നടിയിലെ വെങ്കല കാളയിത്
ഇത് നിദ്രയില്‍ നീന്തും കരി നീരാളിയല്ലോ
പ്രാവുകള്‍ പൊരിഞ്ഞു കായ്ക്കുന്ന
വൈദ്യുത വൃക്ഷക്കീഴിലെ ധ്യാനസ്തനാണിത്.

ഒടുവില്‍ ഭ്രമണര്‍ത്തയായ്‌
വികര്ഷിതയായ്‌
ബധിരാന്ധകാര ഗര്‍ത്തത്തിലേക്കുരുണ്ടു പോം
ധരയെ വിഴുങ്ങുന്ന കാല സര്‍പ്പമാണിത് ..

നിര്‍ത്തുകീ യമ ലോക ദര്‍ശനം..
വായിക്കുവാന്‍ നിത്യവും വരും രക്ത മിറ്റുന്ന ദിനപ്പത്രം

അകലങ്ങളില്‍ അതി വൃഷ്ടികളത്യുഷ്ണങ്ങള്‍ അഭയാര്‍ഥികളുടെ
ആര്‍ത്തമാം പ്രവാഹങ്ങള്‍ ...

അകലങ്ങളില്‍ അഗ്നി ബാധകള്‍
ആഘാതങ്ങള്‍ അണ്‌വിന്‍ സംഹാരൂര്ജ സമ്പുഷ്ട സംഭാരങ്ങള്‍ ..

അകലങ്ങളില്‍ മദം, മല്‍സരം, മഹാരോധം
അനധീനമാം ജീവിതെച്ഛ തന്‍ പ്രതിരോധം..
നിര്‍ത്തുക നരലോക ദര്‍ശനം..

ദിനപ്പത്രം ഉള്ക്കതകിന്മേല്‍ കുറ്റപത്രമായ്‌ പതിയുമ്പോള്‍
പ്രസരോപരി ഭസ്മ പത്ര ശായിയാംമര്‍ത്യ ശിശുവിന്‍
മുഖംസ്വപ്ന ദൃഷ്ടിയില്‍ തെളിയുന്നു..

മതിയില്‍ മങ്ങി പ്പോകും സ്വപ്ന ദീപിക പോലെ
ധ്രുതിയില്‍ ഗസലുപസംഹരിക്കയാണലി..

അന്ത്യ ഷദ്ജത്തിന്‍ അധോയാന മരണ മുഹൂര്‍ത്തതിലെന്ന പോല്‍
സ്മരണ തന്‍ ത്വരിതാവരോഹണം.

നാദ മൂലതിന്‍ ഭൂത പാതാള ഗമനം..
ശ്രുതിയില്‍ ജഗ ലയം..
സകലം മരണ ഗ്രസ്തം..ശൂന്യം..

ഞാന്‍ പോകട്ടെ..പാതയില്‍ വിളക്കുകള്‍ ഒക്കെയും കെട്ടു.
പിത്തലാന്ചിതം മുഖം
മഞ്ഞള്‍ ചിത്രമായ്‌
ഉദരാന്തകാരത്തില്‍ വിളയും
സുകൃത ദുഷ്കൃത യോഗ ഫല ഭാരത്താല്‍
പരിക്ഷീണയായ്‌
ഹൃദിസ്തമാം കാലൊച്ച കാതോര്‍ത്തു കൊണ്ട്
ഏകാന്തതയിലേക്ക് ലോകത്തെ വിവര്‍ത്തനം ചെയ്തു കൊണ്ട്
ഇലയും അത്താഴവും നേര്‍ത്ത കണ്‍വിളക്കുമായ്‌
അകലെ കുടുംബിനി കാത്തിരിക്കയാണ് എന്നെ..

ദൈവത്തിന്‍ ചിത്രമില്ലാത്ത മുറി
മിഴിയുപ്പും മെഴുക്കും
വാര്ന്നോട്ടിയ തലയിണ..
ഉള്ളി നീര്‍ മണക്കും ഒരുടലിന്‍ വെക്ക
ഉള്ളില്‍ എന്‍ സര്വേന്ദ്രീയ സപ്ത തന്‍
മൃത്യുഞ്ജയ സ്പന്തം ഐഹിക നിദ്ര ..

ദൈവത്തിന്‍ ചിത്രമില്ലാത്ത മുറി
മിഴിയുപ്പും മെഴുക്കും
വാര്ന്നോട്ടിയ തലയിണ..
ഉള്ളി നീര്‍ മണക്കും ഒരുടലിന്‍ വെക്ക
ഉള്ളില്‍ എന്‍ സര്വേന്ദ്രീയ സപ്ത തന്‍
മൃത്യുഞ്ജയ സ്പന്തം ഐഹിക നിദ്ര ..

മലയാളത്തിന്റെ സ്വന്തം രുചികള്‍ ..
ഏതു നാട്ടില്‍ പോയാലും സ്വന്തം നാടും ,നമ്മുടെ ഭക്ഷണത്തിന്റെ രുചിയും ഓര്‍ക്കാത്തവര്‍ ആരും ഉണ്ടാവില്ല .അമ്മയുടെ നാടന്‍ ഭക്ഷണത്തിന്റെ ആ സ്വാദ് മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരം കുടി ആണ് .ആ രുചികളെ നമുക്ക് ഒന്ന് കുടി ഓര്‍ക്കാം
കപ്പയും മിന്കറിയും
 നല്ലത് പോലെ വെന്ത നാടന്‍ കപ്പയും മത്തിക്കറിയും ,ആഹാ ,......എന്താ സ്വാദ് .കാ‍ന്താരി മുളക് ചമ്മന്തിയും കപ്പയുടെ ഒരു കുട്ടുകാരന്‍ ആണേ ,..
കടുമാങ്ങാ അച്ചാര്‍
 ഇളം പ്രായത്തില്‍ ഉള്ള മാങ്ങകള്‍ പറിച്ചു മണ്‍ ഭരണിയില്‍ ഇട്ടു വയ്ച്ചു ഉണ്ടാക്കുന്ന അച്ചാര്‍ ഒരു വര്‍ഷത്തിനു ശേഷം പുറത്തെടുക്കുന്നു ,ഹായ് ,........രാവിലെ കഞ്ഞിക്കു വേറെ എന്ത് വേണം .നമ്മുടെ കടുമാങ്ങാ അച്ചാര്‍ നോട് മത്സരിക്കാന്‍ വേറെ ഏതു വിഭവം ഉണ്ട് .
ചെമ്മീനും മാങ്ങാക്കറിയും
 ചക്കയുടെ കാലം ആയാല്‍ പിന്നെ ചക്ക കുരുവും മാങ്ങയും ഉണക്ക ചെമ്മീനും ഇട്ടു വയ്ക്കുന്ന കറിയുടെ രുചി നാവില്‍ നിന്നും പോകുമോ മരിക്കുവോളം .
ചമ്മന്തി
 തേങ്ങയും ,ചുവന്ന ഉള്ളിയും ,വറ്റല്‍ മുളകും ,തിക്കനലില്‍ ചുട്ടു എടുത്തു ,ഉപ്പും പുളിയും ചേര്‍ത്ത് അമ്മിക്കല്ലില്‍ വച്ച് അരച്ച് എടുത്തു അതില്‍ അല്‍പ്പം വെളിച്ചെണ്ണയും ചേര്‍ത്ത് ഉപയോഗിക്കുക .ഒരു പഴമയുടെ സ്വാദ് നാവില്‍ വരുന്നില്ലേ
ഇല അട
 വൈകുന്നേരങ്ങളില്‍ പള്ളിക്കുടത്തില്‍ നിന്നും വരുമ്പോള്‍ അമ്മ വാഴ ഇലയില്‍ ശര്‍ക്കരയും മാവും  ചേര്‍ത്ത് ഒട്ടു കലത്തില്‍ ചുട്ടു എടുക്കുക്ക അട നല്ല ചുടോടെ കഴിക്കാന്‍ എന്താ സ്വാദ് ,..ആ ഇലയുടെ ഒരു പ്രത്യേക ഗന്ധം ഓര്‍മകളെ പുറകിലോട്ടു കൊണ്ട് പോകുന്നു ......
തനിച്ച്
ആരും പറയാത്ത നേര് ,പക്ഷെ
മണ്ണില്‍ ഇതുതാനല്ലയോ സത്യം
പൊക്കിള്‍ക്കൊടി മുറിഞ്ഞൊരു കാലം മുതല്‍ ,
ഒരു പിടി ചാരം ആകും വരേയ്ക്കും ,
മണ്ണില്‍ തനിച്ചാണ് മര്‍ത്യജന്മം .
  ഒരു കുടന്ന പുവിലും ഓരോ പുവും തനിച്ചല്ലേ
  ഏഴു വര്‍ണങ്ങള്‍ ചാലിച്ച മാരിവില്ലില്‍
  ഓരോ നിറവും തനിച്ചല്ലേ ?
 ഭുമി മാതാവിന്‍ ഞരന്ബുകള്‍ പോല്‍ ഈ
ഓരോ പുഴയും തനിച്ചല്ലേ ?
ചൊരിയുമി പേമാരിയില്‍ ഓരോ
മഴത്തുള്ളിയും തനിച്ചല്ലേ ?
കുട്ടത്തില്‍ ചിലപ്പോള്‍ ഞാനും തനിച്ചാണ്
ഇരുണ്ട മുറിയും ,പതിഞ്ഞ ശബ്ദതവും
എന്നില്‍ നിറയുമ്പോള്‍ ഓര്‍ക്കുന്നു ഞാനും
തനിച്ചാണ് ...........
കോതമ്പ് മണികള്‍ 


പേരറിയാത്തൊരു പെണ്‍കിടാവേ, നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു.
കോതമ്പുകതിരിന്റെ നിറമാണ്;
പേടിച്ച പേടമാന്‍ മിഴിയാണ്.
കയ്യില്‍ വളയില്ല, കാലില്‍ കൊലുസ്സില്ല,
മേയ്യിലലങ്കാരമൊന്നുമില്ല;
ഏറുന്ന യൌവനം മാടി മറയ്ക്കുവാന്‍
കീറിത്തുടങ്ങിയ ചേലയാണ്!
ഗൌരിയോ ലക്ഷ്മിയോ സീതയോ രാധയോ
പേരെന്ത് തന്നെ വിളിച്ചാലും,
നീയെന്നും നീയാണ്; കോതമ്പു പാടത്ത്
നീര്‍ പെയ്തു പോകും മുകിലാണ്!
കത്തും വറളി പോല്‍ ചുട്ടുപഴുത്തോരാ
കുഗ്രാമ ഭൂവിന്‍ കുളിരാണ്!
ആരെയോ പ്രാകി മടയ്ക്കുമോരമ്മയ്ക്ക്
കൂരയില്‍ നീയൊരു കൂട്ടാണ്.
ആരാന്റെ കല്ലിന്മേല്‍ രാകിയഴിയുന്നോ-
രച്ഛന്റെ ആശ തന്‍ കൂടാണ്.
താഴെയുള്ളിത്തിരിപ്പോന്ന കിടാങ്ങള്‍ക്ക്
താങ്ങാണ്, താരാട്ട് പാട്ടാണ്!
പേരറിയാത്തൊരു പെണ്‍കിടാവേ
എനിക്കേറെപ്പരിചയം നിന്നെ!

കുഞ്ഞായിരുന്ന നാള്‍ കണ്ടു കിനാവുകള്‍.,
കുഞ്ഞു വയര്‍ നിറച്ചാഹാരം;;
കല്ലുമണിമാല, കൈവള,യുത്സവ-
ച്ചന്തയിലെത്തും പലഹാരം.
തോട്ടയലത്തെത്തൊടിയില്‍ക്കയറിയോ-
രത്തിപ്പഴം നീയെടുത്തു തിന്നു.
ചൂരല്‍പ്പഴത്തിന്റെ കയ്പ്പുനീരും കണ്ണു-
നീരുമതിന്നെത്ര മോന്തീല?
പിന്നെ മനസ്സില്‍ കൊതിയുണര്‍ന്നാലത്ത്
പിഞ്ചിലേ നുള്ളിയെറിയുന്നു.
കൊയ്തു കഴിഞ്ഞൊരു കോതമ്പു പാടത്ത്
കുറ്റികള്‍ കത്തിക്കരിയുമ്പോള്‍,
ഒറ്റയ്ക്കിരുന്നു നിന്‍ തുച്ഛമാം സ്വപ്‌നങ്ങള്‍
ഒക്കെക്കരിഞ്ഞതും കാണുന്നു.
ഞെട്ടുന്നില്ലുള്ള് നടുങ്ങുന്നില്ല നീ
ഞെട്ടുറപ്പുള്ളൊരു പൂവല്ലേ?
പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു.

ഞാറാണെങ്കില്‍ പറിച്ചു നട്ടീടണം
ഞാറ്റുവേലക്കാലമെത്തുമ്പോള്‍;
പെറ്റുവളര്‍ന്ന കുടി വിട്ടു പെണ്ണിന്
മറ്റൊരിടത്ത് കുടിവയ്പ്പ്!
വയലിനുമപ്പുറത്തേതോ സ്വയംവര-
പ്പുകിലിനു മേലാളര്‍ പോകുമ്പോള്‍,
വെറുതെയീ നിനവുകള്‍ വന്നു പോയി
വെയിലത്തൊരു മഴ ചാറ്റല്‍ പോലെ..
കുറുകുഴല്‍പ്പാട്ടുണ്ട്, താളമുണ്ട്,
കുതിരപ്പുറത്തു മണാളനുണ്ട്;
പൊന്നിന്‍തലപ്പാവ്, പാപ്പാസ് പയ്യന്
മിന്നുന്ന കുപ്പായം പത്രാസ്!
മുല്ലപ്പൂ കോര്‍ത്തോരിഴകളല്ലോ
മുഖമാകെ മൂടിക്കിടപ്പുണ്ട്!
കുറെയേറെയാളുകള്‍ കൂടെയുണ്ടെത്രയോ-
കുറിയിതേ കാഴ്ച നീ കണ്ടൂലോ..
കുതിരപ്പുരത്തിരുന്നാടിയാടി
പുതുമണവാളനാ പോക്ക് പോകെ
തിക്കിത്തിരക്കി വഴിയരികില്‍ പണ്ട്
നില്‍ക്കുവാനുത്സാഹമായിരുന്നു.
കണ്‍കളിലത്ഭുതമായിരുന്നു വിടര്‍-
കണ്ണാലെ പിന്നാലെ പോയിരുന്നു.
ഇന്നാക്കുറുകുഴല്‍പ്പാട്ട് കേള്‍ക്കേ,
ഇന്നാ നിറന്ന വരവ് കാണ്‍കേ.
പാതവക്കത്തേക്ക് പായുന്നതില്ല നീ
പാടാന്‍ മറന്ന കിളിയല്ലേ!
പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു.

നിന്നെ വധുവായലങ്കരിക്കാനിങ്ങു
പൊന്നില്ല, പൂവില്ല, ഒന്നുമില്ല.
മയ്യെഴുതിച്ചു മൈലാഞ്ചി ചാര്‍ത്തി ചുറ്റും
കൈകൊട്ടി പാടാനുമാരുമില്ല.
വെള്ളക്കുതിരപ്പുറത്ത് വന്നെത്തുവാന്‍
ഇല്ലോരാള്‍, കൊട്ടും കുഴലുമില്ല.
കൊക്കിലോതുങ്ങാത്ത ഭാഗ്യങ്ങളൊന്നുമേ.
കൊത്തി വിഴുങ്ങാന്‍ കൊതിയുമില്ല!
തന്‍ പഴങ്കണ്ണുകൊണ്ടേറെക്കണ്ടോ-
രമ്മുമ്മ തന്‍ ചൊല്ലോര്‍ക്കുന്നു,
നമ്മള് നോക്കി വളര്‍ത്തുമീക്കോതമ്പും
നമ്മളും മക്കളെ ഒന്ന് പോലെ!
ആറ്റുനോറ്റാരോ വളര്‍ത്തുന്നു,
കതിരാരോ കൊയ്തു മെതിക്കുന്നു
പൊന്നിന്‍ മണികളാക്കമ്പോളങ്ങളി-
ലെങ്ങോ പോയിത്തുലയുന്നു!

ഇന്നുമീ രാവിലുറങ്ങാതെയെന്തേ നിന്‍
കണ്‍കളിരുട്ടില്‍ പരതുന്നു?
കാതോര്‍ത്ത് തന്നെയിരിക്കുന്നു,, വെറും
കാറ്റിന്‍ മൊഴിയിലും ചൂളുന്നു?
അച്ഛന്റെയുച്ഛ്വാസ താളം മുറുകുമ്പോള്‍
അമ്മയിടയ്ക്കു ഞരങ്ങുമ്പോള്‍,
കെട്ടിപ്പിടിച്ചു കിടക്കും കിടാങ്ങള-
വ്യക്തമുറക്കത്തില്‍ പേശുമ്പോള്‍,
കൂരകള്‍ തോറും കയറിയിറങ്ങുന്ന
ക്രൂരനാം മൃത്യുവേയോര്‍ത്തിട്ടോ,
പത്തി വടര്‍ത്തുമാ മൃത്യുവിന്‍ ദൂതനാം
പട്ടിണി നീറ്റുന്നതോര്‍ത്തിട്ടോ,
കൂരതന്‍ വാതിലില്‍ കാറ്റൊന്നു തട്ടിയാല്‍-
ക്കൂടി മറ്റെന്തൊക്കെയോര്‍ത്തിട്ടോ
നീയിന്നു നിന്നിലൊളിക്കുന്നു,
നീയിന്നു നിന്നെ ഭയക്കുന്നു!
നീയിന്നു നിന്നിലൊളിക്കുന്നു,
നീയിന്നു നിന്നെ ഭയക്കുന്നു!
പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു!

പേടിച്ചരണ്ട നിന്‍ കണ്ണുകള്‍ രാപ്പകല്‍
തേടുന്നതാരെയെന്നറിവൂ ഞാന്‍.
മാരനെയല്ല, മണാളനെയല്ല, നിന്‍-
മാനം കാക്കുമൊരാങ്ങളയെ!
കുതിരപ്പുറത്തു തന്നുടവാളുമായവന്‍
കുതികുതിച്ചെത്തുന്നതെന്നാവോ..?
കുതികുതിച്ചെത്തുന്നതെന്നാവോ..?

ഓ. എന്‍ . വി. കവിതകള്‍


അമ്മ

ഒന്‍പതു പേരവര്‍ കല്‍പ്പണിക്കാര്‍
ഒരമ്മ പെറ്റവരായിരുന്നു
ഒന്‍പതു പേരും അവരുടെ നാരിമാ-
രൊന്‍പതും ഒന്നിച്ചു വാണിരുന്നു..

കല്ലുകള്‍ ചെത്തി പടുക്കുമ-
ക്കൈകള്‍ക്ക് കല്ലിനെക്കാള്‍ ഉറപ്പായിരുന്നു
നല്ല പകുതികള്‍ നാരിമാരോ
കല്ലിലെ നീരുറവായിരുന്നു ..

ഒരു കല്ലടപ്പിലെ തീയിലല്ലോ
അവരുടെ കഞ്ഞി തിളച്ചിരുന്നു
ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ
അവരുടെ തീനും തിമിതിമിര്‍പ്പും..

ഒരു കിണര്‍ കിനിയുന്ന നീരാണല്ലോ
കോരി കുടിക്കാന്‍, കുളിക്കുവാനും
ഒന്‍പതറകള്‍ വെവ്വേറെ, അവര്‍ക്ക്
അന്തി ഉറങ്ങുവാന്‍ മാത്രമല്ലോ..

ചെത്തിയ കല്ലിന്റെ ചേല് കണ്ടാല്‍
കെട്ടി പടുക്കും പടുത കണ്ടാല്‍
അക്കൈ വിരുതു പുകഴ്തുമാരും
ആ പുകള്‍ ഏതിനും മീതെയല്ലോ..

കോട്ട മതിലും മതിലകത്തെ
കൊട്ടാരം കോവില്‍ കൂത്തമ്പലവും
അവരുടെ കൈകള്‍ പടുത്തതത്രേ
അഴകും കരുത്തും കൈ കോര്‍ത്തതത്രേ..

ഒന്‍പതും ഒന്‍പതും കല്ലുകള്‍ ചേര്‍ന്നൊരു
ശില്പ ഭംഗി തളിര്‍ത്ത പോലെ
ഒന്‍പതു കല്പ്പണിക്കാരവര്‍, നാരിമാ-
രൊന്‍പതും ഒന്നിച്ചു വാണിരുന്നു..

അത് കാലം കോട്ട തന്‍ മുന്നിലായി
പുതിയൊരു ഗോപുരം കെട്ടുവാനായ്
ഒത്തു പതിനെട്ടു കൈകള്‍ വീണ്ടും
ഉത്സവമായി ശബ്ദ ഘോഷമായി..

കല്ലിനും മീതെയായി നൃത്തമാടി
കല്ലുളി, കൂടങ്ങള്‍ താളമിട്ടു..
ചെത്തിയ കല്ലുകള്‍ ചാന്തു തേച്ചു
ചേര്‍ത്ത് പടുക്കും പടുതയെന്തേ
ഇക്കുറി വല്ലായ്മ ആര്‍ന്നു പോയി
ഭിത്തിയുറയ്ക്കുന്നീലൊന്നു കൊണ്ടും..

കല്ലുകള്‍ മാറ്റി പടുത്തു നോക്കി
കയ്യുകള്‍ മാറി പണിഞ്ഞു നോക്കി
ചാന്തുകള്‍ മാറ്റി കുഴച്ചു നോക്കി
ചാര്‍ത്തുകള്‍ ഒക്കെയും മാറ്റി നോക്കി
തെറ്റിയതെന്താണ് എവിടെയവോ
ഭിത്തി ഉറയ്ക്കുന്നീലൊന്നു കൊണ്ടും..

എന്താണ് പോംവഴിയെന്നൊരൊറ്റ-
ച്ചിന്ത അവരില്‍ പുകഞ്ഞു നില്‍കെ
വെളിപാട് കൊണ്ടാരോ ചൊല്ലിയത്രെ,
അധികാരമുള്ളോരതേറ്റ് ചൊല്ലി..

ഒന്‍പതുണ്ടല്ലോ വധുക്കളെന്നാല്‍
ഒന്നിനെ ചേര്‍ത്തീ മതില്‍ പടുത്താല്‍
ആ മതില്‍ മണ്ണില്‍ ഉറച്ചു നില്കും
ആചന്ദ്രതാരമുയര്‍ന്നു നില്‍ക്കും..

ഒന്‍പതുണ്ടത്രേ പ്രിയ വധുക്കള്‍
അന്‍‍പിയെന്നോരവരൊന്ന് പോലെ
ക്രൂരമാമീ ബലിക്കായതില്‍ നിന്ന്
ആരെ, ഒരുവളെ മാറ്റി നിര്‍ത്തും..

കൂട്ടത്തില്‍ ഏറ്റവും മൂപ്പെഴുന്നോന്‍
തെല്ലോരൂറ്റത്തോടപ്പോള്‍ പറഞ്ഞു പോയി
ഇന്നുച്ച നേരത്ത് കഞ്ഞിയുമായി
വന്നെത്തിടുന്നവള്‍ ആരുമാട്ടെ,
അവളെയും ചേര്‍ത്തീ മതില്‍ പടുക്കും
അവളീ പണിക്കാര്‍ തന്‍ മാനം കാക്കും..

ഒന്‍പതു പേരവര്‍ കല്പണിക്കാര്‍
ഒന്‍പതു മെയ്യും ഒരു മനസ്സും
എങ്കിലും ഒന്‍പതു പേരുമപ്പോള്‍
സ്വന്തം വധൂ മുഖം മാത്രമോര്‍ത്തു..

അശുഭങ്ങള്‍ ശങ്കിച്ച് പോകയാലോ
അറിയാതെ നെടുവീര്‍പ്പുതിര്‍ന്നു പോയി
ഒത്തു പതിനെട്ടു കൈകള്‍ വീണ്ടും
ഭിത്തി പടുക്കും പണി തുടര്‍ന്ന്..

തങ്ങളില്‍ നോക്കാനുമായിടാതെ
എങ്ങോ മിഴി നാട്ടു നിന്നവരും
ഉച്ച വെയിലിന്‍ തിളച്ച കഞ്ഞി
പച്ചില തോറും പകര്‍ന്നതാരോ
അക്കഞ്ഞി വാര്ന്നതിന്‍ ചൂട് തട്ടി
പച്ച തലപ്പുകള്‍ ഒക്കെ വാടി..

കഞ്ഞിക്കലവും തലയിലേറ്റി
കയ്യാലെ തങ്ങി പിടിച്ചു കൊണ്ടേ
മുണ്ടകപ്പാട വരമ്പിലൂടെ
മുന്നിലെ ചെന്തെങ്ങിന്‍ തോപ്പിലൂടെ
ചുണ്ടത്ത് തുമ്പ ചിരിയുമായി
മണ്ടി കിതച്ചു വരുന്നതാരോ..

മൂക്കിന്റെ തുമ്പത്ത് തൂങ്ങി നിന്നു
മുത്തുപോല്‍ ഞാത്തുപോല്‍ വേര്‍പ്പ് തുള്ളി
മുന്നില്‍ വന്നങ്ങനെ നിന്നവാലോ
മൂത്തയാള്‍ വേട്ട പെണ്ണായിരുന്നു..

ഉച്ചയ്ക്കും കഞ്ഞിയും കൊണ്ട് പോരാന്‍
ഊഴം അവളുടെതയിരുന്നു..
ഒന്‍പതു പേരവര്‍ കല്‍പ്പണിക്കാര്‍
ഒന്‍പതു മെയ്യും ഒരു മനസ്സും..

എങ്കിലും ഏറ്റവും മൂത്തയാളിന്‍
ചങ്കിലൊരു വെള്ളിടി മുഴങ്ങി..

കോട്ടിയ പ്ലാവില മുന്നില്‍ വെച്ച്
ചട്ടിയില്‍ കഞ്ഞിയും വാര്‍ന്നു വെച്ചു
ഒറ്റത്തൊട് കറി കൂടെ വെച്ച്
ഒന്‍പതു പേര്‍ക്കും വിളമ്പി വെച്ചു
കുഞ്ഞിനെ തോളില്‍ കിടത്തി, തന്റെ
കുഞ്ഞിന്റെ അച്ഛന്‍ അടുത്തിരിക്കേ,
ഈ കഞ്ഞി ഊട്ടൊടുക്കത്തെയാമെന്ന്
ഓര്‍ക്കുവാന്‍ ആ സതിക്കായതില്ല..

ഓര്‍ക്കാപുറത്തശനിപാതം
ആര്‍ക്കറിയാമിന്നതിന്‍ മുഹൂര്‍ത്തം

കാര്യങ്ങള്‍ എല്ലാം അറിഞ്ഞവാറേ
ഈറനാം കണ്ണ് തുടച്ചു കൊണ്ടേ
വൈവശ്യം ഒക്കെ അകത്തൊതുക്കി
കൈവന്ന കയ്പും മധുരമാക്കി
കൂടെ പൊറുത്ത പുരുഷനോടും
കൂടെപ്പിറപ്പുകളോടുമായി
ഗദ്ഗടത്തോട് പൊറുത്തിടുമ്പോള്‍
അക്ഷരമോരോന്നു ഊന്നിയൂന്നി
അന്ത്യമാം തന്‍ അഭിലാഷമപ്പോള്‍
അഞ്ജലി പൂര്‍വ്വം അവള്‍ പറഞ്ഞൂ..

ഭിത്തിയുറക്കാനി പെണ്ണിനേയും
ചെത്തിയ കല്ലിന്നിടയ്ക്ക് നിര്‍ത്തി
കെട്ടി പടുക്കുവിന്‍, ഒന്നെനിക്കുണ്ട്‌
ഒറ്റ ഒരാഗ്രഹം കേട്ട് കൊള്‍വിന്‍
കെട്ടി മറയ്കല്ലെന്‍ പാതി നെഞ്ചം
കെട്ടി മറയ്ക്കല്ലേ എന്റെ കയ്യും..

എന്റെ പൊന്നോമന കേണിടുമ്പോള്‍
എന്റെ അടുത്തേക്ക് കൊണ്ട് പോരൂ
ഈ കയ്യാല്‍ കുഞ്ഞിനെ ഏറ്റു വാങ്ങി
ഈ മുലയൂട്ടാന്‍ അനുവദിക്കൂ

ഏത് കാറ്റുമെന്‍ പാട്ട് പാടുന്നു
ഏത് മണ്ണിലും ഞാന്‍ മടയ്ക്കുന്നു..
മണ്ണളന്നു, തിരിച്ചു കോല്‍ നാട്ടി
മന്നരായി മദിച്ചവര്‍ക്കായി
ഒന്‍പതു കല്‍പ്പണിക്കാര്‍ പടുത്ത
വന്പിയെന്നോര കോട്ട തന്‍ മുന്നില്‍
ഇന്ന് കണ്ടെനാ പെണ്ണിന്‍ അപൂര്‍ണ
സുന്ദരമായ പെണ്‍ശിലാ ശില്പം..

എന്തിനോ വേണ്ടി നീട്ടി നില്‍ക്കുന്ന
ചന്തമോലുന്ന വലം കയ്യും
ഞെട്ടില്‍ നിന്ന് പാല്‍ തുള്ളികള്‍
ഊറും മട്ടിലുള്ളൊരു നഗ്നമാം മാറും
കണ്ടുണര്‍ന്നെന്റെ ഉള്ളിലെ പൈതല്‍
അമ്മ അമ്മ എന്നാര്‍ത്തു നില്‍ക്കുന്നു..

പുനത്തിൽ കുഞ്ഞബ്ദുള്ള



മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും കർമ്മം കൊണ്ട് ഡോക്ടറുമാണ് പുനത്തിൽ കുഞ്ഞബ്ദുള്ള.
1940 ഏപ്രിൽ മാസത്തിൽ ജനിച്ചു. തലശ്ശേരി ബ്രണ്ണൻ കോളെജിലും അലിഗഢ് മുസ്ലീം സർവ്വകലാശാലയിലും ആയിരുന്നു വിദ്യാഭ്യാസം. എം.ബി.ബി.എസ്. ബിരുദം നേടി. കുറച്ചുകാലം സൗദി അറേബ്യയിലെ ദമാം എന്ന സ്ഥലത്ത് ജോലിനോക്കി. ഇപ്പോൾ വടകരയിൽ അൽമാ ഹോസ്പിറ്റൽ നടത്തുന്നു. മൂന്നു മക്കളുണ്ട്.

പുരസ്കാരങ്ങൾ

 കൃതികൾ

  • മലമുകളിലെ അബ്ദുള്ള
  • നവഗ്രഹങ്ങളുടെ തടവറ (സേതുവുമൊന്നിച്ച്)
  • അലിഗഢിലെ തടവുകാരൻ
  • സൂര്യൻ
  • കത്തി
  • സ്മാരകശിലകൾ
  • കലീഫ
  • മരുന്ന്
  • കുഞ്ഞബ്ദുള്ളയുടെ ക്രൂരകൃത്യങ്ങൾ
  • ദുഃഖിതർക്കൊരു പൂമരം
  • സതി
  • മിനിക്കഥകൾ
  • തെറ്റുകൾ
  • നരബലി
  • കൃഷ്ണന്റെ രാധ
  • ആകാശത്തിനു മറുപുറം
  • എന്റെ അച്ഛനമ്മമാരുടെ ഓർമ്മയ്ക്ക്
  • കാലാൾപ്പടയുടെ വരവ്
  • അജ്ഞാതൻ
  • കാമപ്പൂക്കൾ
  • പാപിയുടെ കഷായം
  • ഡോക്ടർ അകത്തുണ്ട്
  • തിരഞ്ഞെടുത്ത കഥകൾ
  • കന്യാവനങ്ങൾ
  • നടപ്പാതകൾ
  • കുപ്പാ‍യമില്ലാത്ത കഥാപാത്രങ്ങൾ
  • മേഘക്കുടകൾ
  • വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ
  • ക്ഷേത്രവിളക്കുകൾ
  • ക്യാമറക്കണ്ണുകൾ
  • ഭജനം പാടിയുറക്കിയ വിഗ്രഹങ്ങൾ
  • പുനത്തിലിന്റെ കഥകൾ
  • ഹനുമാൻ സേവ
  • അകമ്പടിക്കാരില്ലാതെ
  • കണ്ണാടി വീടുകൾ
  • കാണികളുടെ പാവകളി
  • തിരഞ്ഞെടുത്ത നോവലൈറ്റുകൾ
  • ജൂതന്മാരുടെ ശ്മശാനം
  • പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മിനിക്കഥകൾ
  • സംഘം
  • അഗ്നിക്കിനാവുകൾ
  • മുയലുകളുടെ നിലവിളി
  • പരലോകം
  • വിഭ്രമകാണ്ഡം - കഥായനം
  • കുറേ സ്ത്രീകൾ
  • പുനത്തിലിന്റെ നോവലുകൾ

ഇഷ്ട്ടം

ഓരോ സമയത്ത് ഓരോ ഇഷ്ടങ്ങള് ആയിരിക്കും നമുക്ക്. എങ്കില് എന്റെ ഇഷ്ട്ടങ്ങള് എല്ലാം ചേര്ത്ത് വച്ച് ഒന്നിച്ചു വായിക്കാം നമുക്ക് ചുമ്മാ ഒരു രസം,..
കുഞ്ഞുനാളിലെ ഇഷ്ടങ്ങളില് ഏറ്റവും പ്രിയപെട്ടതു,സര്പ്പകാവിലെ ഇലഞ്ഞി മരത്തില് നിന്നും മണ്ണില് വിണ കുഞ്ഞു നക്ഷത്രങ്ങളെ പോലെ തോന്നിക്കുന്ന ഇലഞ്ഞി പുക്കള് ശേഖരിച്ചു മാല കോര്ക്കാന് ആയിരുന്നു പിന്നെ തോട്ടിലെ പരല് മീനുകളെ പിടിച്ചു, ചേബിലയിലെ വെള്ളത്തില് ഇട്ടു അവയെ നോക്കി ഇരിക്കാന്
ഇഷ്ട്ടം,സന്ധ്യാ നാമ ജപതിനു ശേഷം മുത്തശന് പുരാണ കഥകള് പറയുന്നത് കേള്ക്കാന് ഇഷ്ട്ടം
വെകുന്നെരങ്ങളില് വയലിന് അടുത്തുള്ള തെങ്ങിന് തോപ്പില് പൊയ് മാനം നോക്കി ഇരിക്കാന് ഇഷ്ട്ടം
ധൃതിയില് ഓടി മറയുന്ന മേഖങ്ങള്ക്ക്ഓരോ രൂപങ്ങള് മനസ്സില് തോന്നും ,ഒരു ചിത്രകാരന്റെ ഭാവന പോലെ കുറച്ചു കുടി മുതിര്ന്നപ്പോള് കുട്ടുകാരികലോടൊപ്പം സൊറ പറഞ്ഞു ഇരുന്നു പൊട്ടിച്ചിരിക്കാന് ഇഷ്ട്ടം.പിന്നെ ഇഷ്ട്ടം കുടാന് ഒരു ഇഷ്ടക്കാരന് വന്നപ്പോള് എപ്പോഴും,കൂടെ ഇരുന്നു ഓരോ സ്വപ്നങ്ങള് പറഞ്ഞു ഇരിക്കാനും ഇഷ്ട്ടം അച്ഛന്റെ താരാട്ട് പാട്ട് കേള്ക്കാന് ഇഷ്ട്ടം ,നേരം പുലര്ന്നാലും അമ്മയുടെ വിളിക്ക് കാതോര്ത്തു പുതപ്പിനുള്ളില് വിണ്ടും ചുരുണ്ട് കുടാന് ഇഷ്ട്ടം ,ഉറങ്ങുന്ന കുട്ടികളുടെ മുഖത്ത് നോക്കി ഇരിക്കുന്നത് മറ്റൊരു ഇഷ്ടം ഇഷ്ട്ടങ്ങള് ഇങ്ങനെ ഓരോന്ന് ഓര്ത്തു വെറുതെ ഇരിക്കുവാന് ഇഷ്ട്ടം

പ്രേംജി


സാമൂഹ്യപരിഷ്കർത്താവും കവിയും നടനുമായിരുന്നു പ്രേംജി എന്നറിയപ്പെട്ടിരുന്ന എം.പി. ഭട്ടതിരിപ്പാട്. (23 സെപ്റ്റംബർ 1908 - 10 ഓഗസ്റ്റ് 1998).



ജീവചരിത്രം

പ്രേജി ജനിച്ചത് കേരളത്തിലെ മലപ്പുറം ജില്ലയിലെ പഴയപൊന്നാനി താലൂക്കിൽ വന്നേരി ഗ്രാമത്തിൽ മുല്ലമംഗലത്ത് കേരളൻ ഭട്ടതിരിപ്പാടിന്റെ പുത്രനായിട്ടാൺ. മാതാവ് ദേവസേന അന്തർജനം. 19-ആം വയസ്സിൽ മംഗളോദയത്തിൽ പ്രൂഫ് റീഡറായി. 1977ൽ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു. സാമൂഹിക പരിഷ്കരണപ്രസ്ഥാനത്തിൽ ആകൃഷ്ടനായി നമ്പൂതിരിയോഗക്ഷേമ സഭയുടെ സജീവപ്രവർതതകനായി. അക്കലത്തു നിഷിദ്ധമായിരുന്ന വിധവാവിവാഹം പ്രാവർത്തിക മാക്കിക്കൊണ്ട് പ്രേംജി കുറിയേടത്തുനിന്നും വിധവയായ ആര്യ അന്തർജനത്തെ തന്റെ നാല്പതാമത്തെ വയസ്സിലാണ് വിവാഹം ചെയ്തത് എം.ആർ.ബി എന്നറിയപ്പെട്ടിരുന്ന സഹോദരൻ എം.അർ. ഭട്ടതിരിപ്പാട് യോഗക്ഷേമസഭയിലും സമുദായപരിഷ്കരണ പ്രസ്ഥാനത്തിലും സജീവമായിരുന്നു. ഒരു പ്രൊഫണൽ നാടക നടനായിരുന്നു. . മക്കൾ പ്രേമചന്ദ്രൻ, നീലൻ, ഹരീന്ദ്രനാഥ്, ഇന്ദുചൂഡൻ, സതി. .

നാടക രംഗം

വി.ടി.ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി. പിന്നീട് എം.ആർ.ബി.യുടെ മറക്കുടക്കുള്ളിലെ മഹാനരകം, മുത്തിരിങ്ങോട് ഭവത്രാതൻ നമ്പൂതിരിയുടെ അപ്ഫന്റെ മകൾ, ചെറുകാടിന്റെ നമ്മളൊന്ന്, സ്‌നേഹബന്ധങ്ങൾ, പി.ആർ. വാരിയരുടെ ചവിട്ടിക്കുഴച്ച മണ്ണ് എന്നീ നാടകങ്ങളിൽ അഭിനയിച്ചു. കലാകൗമുദി നാടക കൂട്ടായ്മയുടെ ഷാജഹാൻ(നാടകം) എന്ന നാടകത്തിലെ അഭിനയത്തിന് സ്വർണമെഡൽ ലഭിച്ചു. കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.

സിനിമാ രംഗം

തന്റെ നാടകത്തിലെ അഭിനയ പരിചയം കൊണ്ട് ചലച്ചിത്രരംഗത്തേക്കും പ്രേംജി കടന്നു.മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ പ്രേംജി തച്ചോളി ഒതേനൻ, കുഞ്ഞാലി മരയ്ക്കാർ, ലിസ, യാഗം, ഉത്തരായനം, പിറവി സിന്ദൂരച്ചെപ്പ് തുടങ്ങിയ 60 ഓളം ചിത്രങ്ങളിലും വേഷമിട്ടു.ഷാജി എൻ. കരുൺ സംവിധാനം ചെയ്തത പിറവിയിലെ ചാക്യാർ എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് 1988-ൽ മികച്ച നടനുള്ള ഭരത് അവാർഡും സംസ്ഥാന ഗവണ്മെന്റ് അവാർഡും ലഭിച്ചു.

കാവ്യരംഗം

കവി എന്ന നിലക്കും ശ്ലോകരചയിതാവ് എന്നനിലക്കും പ്രേജി തനതായ സംഭാവന നൽകിയിട്ടുണ്ട്. ശയ്യാഗുണമുള്ളതും സരളമായതും ഒഴുക്കുള്ളതുമാൺ അദ്ദേഹതിന്റെ കൃതികൾ

കൃതികൾ

സപത്‌നി, നാൽക്കാലികൾ, രക്തസന്ദേശം, പ്രേംജി പാടുന്നു[1](കാവ്യസമാഹാരങ്ങൾ), ഋതുമതി (നാടകം).

മരണം

പ്രേംജി 10 ഓഗസ്റ്റ് 1998 ൽ അന്തരിച്ചു

മുതുകുളം പാർവ്വതി അമ്മ



മഹാകവിത്രയത്തിന്റെ കാലഘട്ടത്തെ തുടർന്നു വന്ന കവികളിൽ പ്രമുഖയാണ് മുതുകുളം പാർവ്വതി അമ്മ. കവിതാ രചനയിലും പ്രസംഗത്തിലും അദ്ധ്യാപനത്തിലും ഒരുപോലെ വൈദഗ്ദ്ധ്യം ഇവർക്കുണ്ടായിരുന്നു.

ജീവിതരേഖ

ആലപ്പുഴ ജില്ലയിലെ മുതുകുളം എന്ന തീരദേശ ഗ്രാമത്തിൽ 1904 ജനുവരി 26നു ജനനം.1977 സെപ്റ്റംബർ 16നു മരിച്ചു. അച്ഛൻ : രാമപ്പണിക്കർ അമ്മ  : വെളുമ്പിയമ്മ പന്ത്രണ്ടാം വയസ്സു മുതൽ കവിത എഴുതി തുടങ്ങി. ഖണ്ഡകാവ്യം, ലഘു കവനങ്ങൾ, നാടകം, കഥ, ജീവചരിത്രം തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളിലായി 19 ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവർത്തനത്തിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.

പ്രധാന കൃതികൾ:

ഒരു വിലാപം, ശ്രീചിത്തിര മഹാരാജ വിജയം, മാതൃ വിലാപം, അശ്രു കുടീരം (ഖണ്ഡകാവ്യങ്ങൾ).
ഉദയപ്രഭ, ഗാനാഞ്ജലി, ഗാനദേവത, പൂക്കാരി (കവിതാ സമാഹാരങ്ങൾ).
ഭുവനദീപിക, അഹല്യ, സേവ് ഇന്ത്യ, ധർമ്മ ബലി (നാടകങ്ങൾ).
കർമ്മഫലം, കഥാമഞ്ജരി (കഥകൾ).
ശ്രീനാരായണ മാർഗ്ഗം, രണ്ടു ദേവതകൾ (ജീവചരിത്രം).
ശ്രീബുദ്ധചരിതം-ഉത്തരാർദ്ധം, ശ്രീമദ് ഭഗവദ് ഗീത, ഭാരതീയ വനിതകൾ (വിവർത്തനങ്ങൾ).

പ്രണയതാളം







വാര്ദ്യകതിന്റെയ് തുരുത്തില് ഒറ്റയ്ക്ക് ഇരിക്കുമ്പോഴും,രജനി തന് മാറില് തല ചായ്ച്ചു കിടക്കുമ്പോഴും
ഞാന് ഇന്നും പറന്നു ഉയരും അതിരുകള് ഇല്ലാത്ത എന്റെ പ്രണയ ആകാശത്തിലേക്ക്,.....
    പ്രണയത്തിന്റെ ആഴവും പരപ്പും അറിയുന്നതിന് മുന്പേ അവന്റെ കൈ വിരല് തുമ്പ് പിടിച്ചു ഞാന് നടന്നു,......
 പുസ്തക താളുകളില് ഒളിപിച്ചു കുട്ടുകാരി കൊണ്ട് തരുന്ന പ്രണയ ലേഘനം രാത്രി ആരും കാണാതെ ഹിസ്റ്ററി ബൂകിന്റെയ്  ഇടയില് വച്ച് വായിക്കും. സ്നേഹം തുലികയിലുടെയ് അക്ഷരങ്ങള് ആയി മാറും,.സുക്ഷിച്ചു വയ്ക്കാന് പറ്റാത്തത് കൊണ്ട് അത് നശിപിക്കുമ്പോള്  മനസ്സില് ഒരു നോവാണ് .മൊബൈല് ഫോണ് വഴി പ്രണയിക്കുന്ന ഈ കാലത്തെ കമിതാക്കള്ക്ക് ലഭിക്കാത്ത ഒരു ഭാഗ്യം ആണ് എനിക്ക് കിട്ടിയ പ്രണയ ലേഖനങ്ങള്.
    ഇടവഴിയിലെ തൊട്ടാവാടിയും നീല കോളാംബി പുക്കളും എന്റെ പ്രണയത്തിനു സാക്ഷികള് ആയിരുന്നു അംബലത്തില് നിന്നും മടങ്ങുമ്പോള് കാത്തു നിന്നിരുന്ന അവനെ ഇലചിന്തില് നിന്നും ചന്ദനം തൊടുവിക്കും. ചന്ദനതിന്റെയ് കുളിര്മയാണോ കൈ വിരലിന്റെതണുപ്പോ  ഇന്നും ആ കുളിര് നെറ്റിയില് മായാതെ നില്ക്കുന്നു     പിന്നേ സയ്ക്കില്ന് മുന്നില് ഇരുന്നു വീടിനടുത് വരെ ഒരു യാത്ര . എന്നും മറക്കാതെ അവന് സമ്മാനിക്കുന്ന ആമബല്പുവില്     ഞങ്ങളുടെ പേര് എഴുതി  പുഴയിലോഴുക്കും.അതിരില്ലാത്ത പുഴയുടെ ഒള്ളങ്ങള് പ്രണയമാം ആ കുഞ്ഞു പുവിനേ വഹിച്ചു     നീങ്ങും .
   ഉത്സവത്തിനു ആനയും കച്ചവടക്കാരും കണ്ണില് നിറയാതെ ഒരു മുഖം തേടി കണ്ണുകള് പായും .ഒടുവില് ആരും കാണാതെ    ഒരു കള്ള ചിരിയും സമ്മാനിക്കും .തിമിര്ത്തു പെയ്യുന്ന മഴയില്  ഒരു കുട കിഴില് നിന്ന് സംസാരിക്കുമ്പോള് ഹൃദയത്തിനും    മഴയ്ക്കും ഒരേ താളം ആയിരുന്നു .സുന്ദരമായ പ്രണയ താളം,...
 മൃത്യു തന് പാശം മുറുകും വരെ ഓര്മയില് ഒരു കുളിര് മഴയാണ് എന്റെ പ്രണയം .ജിവിതത്തില് ആസുര താളങ്ങള് തിമിര്ത്തു  ആടുമ്പോള് ഓര്മയില് ഒരു കുഞ്ഞു മഴതുള്ളിയായ് കുളിരേകുന്നു എന് പ്രണയ താളം,...
മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റാണ് മലയാറ്റൂർ എന്ന് അറിയപ്പെട്ടിരുന്ന മലയാറ്റൂ‍ർ

മലയാറ്റൂർ രാമകൃഷ്ണൻ



രാമകൃഷ്ണൻ. (ജനനം - 1927, മരണം - 1997). കേരളത്തിലെ പാലക്കാട് ജില്ലയിൽ ജനിച്ചു. ഒരു നോവലിസ്റ്റും ചെറുകഥാകൃത്തും ഐ.എ.എസ്. ഓഫീസറുമായിരുന്നു അദ്ദേഹം.

കൃതികൾ

നോവൽ

  • ഡോക്ടർ വേഴാമ്പൽ (1964)
  • വേരുകൾ (1966)
  • യക്ഷി (1967)
  • പൊന്നി (1967)
  • ദ്വന്ദയുദ്ധം (1970)
  • യന്ത്രം (1976)
  • അനന്തചര്യ (1988)
  • നെട്ടൂർ മഠം (1988)
  • മൃതിയുടെ കവാടം (1989)

ചെറുകഥ

  • ആദ്യത്തെ കേസ് (1952)
  • അവകാശി (1956)
  • സൂചിമുഖി (1957)


എം.ടി. വാസുദേവൻ നായർ


അദ്ധ്യാപകൻ, പത്രാധിപർ, കഥാകൃത്ത്‌, നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, സിനിമാസംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ കേരളീയനാണ് മാടത്ത് തെക്കെപ്പാട്ട് വാസുദേവൻനായർ എന്ന എം.ടി.വാസുദേവൻനായർ‍(ജനനം: 1933 ആഗസ്റ്റ് 9- ). മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനേകം സാഹിത്യസൃഷ്ടികളുടെ ശില്പി. എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു.

ഉള്ളടക്കം


ജീവചരിത്രം

ഒറ്റപ്പാലം താലൂക്കിൽ ആനക്കര പഞ്ചായത്തിലെ കൂടല്ലൂരിൽ 1933 ആഗസ്റ്റ് 9നു‌ ജനിച്ചു. അച്ഛൻ: പുന്നയൂർക്കുളം ടി. നാരായണൻ നായർ, അമ്മ: അമ്മാളു അമ്മ. കുമരനെല്ലൂർ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം കഴിച്ചതിനു ശേഷം പാലക്കാട്‌ വിക്ടോറിയ കോളേജിൽ നിന്ന്‌ 1953-ൽ രസതന്ത്രത്തിൽ ബിരുദം നേടുകയുണ്ടായി. ആത്മകഥാംശമുള്ള കൃതികളിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ ദാരിദ്ര്യത്തിന്റേയും കുടുംബബന്ധങ്ങളുടേയും കയ്പറിഞ്ഞിട്ടുള്ള ബാല്യകാലമായിരുന്നു ഈ കഥാകാരന്റേത്. പത്നി പ്രശസ്ത നർത്തകിയായ കലാമണ്ഡലംസരസ്വതിയാണു്. മക്കൾ: സിതാര, അശ്വതി.

സാഹിതീയം

പാലക്കാട് ജില്ല്ല്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ആനക്കര പഞ്ചായതിലെ കൂടല്ലൂർ ഗ്രാമത്തിൽ ജനിച്ചു.
സ്കൂൾവിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി.വിക്റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്.
1957-ൽ മാതൃഭൂമി ആഴ്ചപതിപ്പിന്റെ സബ് എഡിറ്ററായി ചേർന്നു. ’പാതിരാവും പകൽ‌വെളിച്ചവും’ എന്ന ആദ്യനോവൽ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നതു്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘നാലുകെട്ട്’ആണ്. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പിൽക്കാലത്ത് ‘സ്വർഗ്ഗം തുറക്കുന്ന സമയം’,‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരളസാഹിത്യഅക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയായെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈയിനത്തിൽ ദേശീയപുരസ്കാരം ലഭിച്ചു.
ഇതുകൂടാതെ ‘കാലം’(1970)കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്),‘രണ്ടാമൂഴം’(1984-വയലാർ അവാർഡ്), വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്), എന്നി കൃതികൾക്കും അവാർഡുകൾ ലഭിച്ചിട്ടുണ്ടു്. കടവ്‌, ഒരു വടക്കൻവീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയ അവാർഡുകൾ ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്കാരവും എം.ടിക്ക് തന്നെയായിരുന്നു.
മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ കാലിക്കറ്റ് സർവ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. 1995-ൽ ജ്ഞാനപീഠം പുരസ്കാരവും, 2005-ൽ പത്മഭൂഷണും നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാരും‍ ആദരിക്കുകയുണ്ടായി.

കർമ്മ മണ്ഡലങ്ങൾ

മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. 1999 -ൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചതിനു ശേഷം തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. എം.ടി.വാസുദേവൻ‌നായർ എന്ന സാഹിത്യകാരൻ തികഞ്ഞ ഒരു പരിസ്ഥിതിവാദി കൂടിയാണു്. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന വാസുദേവൻ നായർ നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങൾ ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

പുരസ്കാരങ്ങൾ

സാഹിത്യത്തിൽ ഭാരതത്തിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം എം. ടി. - ക്ക്‌ 1995-ഇൽ ലഭിച്ചു. മറ്റു പുരസ്കാരങ്ങൾ.
  • മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം (1973, നിർമ്മാല്യം)
  • മികച്ച തിരക്കഥക്കുള്ള ദേശീയ പുരസ്കാരം (നാലു തവണ;1990(ഒരു വടക്കൻ വീരഗാഥ),1992(കടവ്),1993(സദയം),1995(പരിണയം))
  • മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം (1978, ബന്ധനം)
  • മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം (1991, കടവ്‌)
  • മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന പുരസ്കാരം (1978, ബന്ധനം)

പ്രധാന കൃതികൾ

നോവലുകൾ

[തിരുത്തുക] കഥകൾ

  • ഇരുട്ടിന്റെ ആത്മാവ്‌
  • ഓളവും തീരവും
  • കുട്ട്യേടത്തി
  • വാരിക്കുഴി
  • പതനം
  • ബന്ധനം
  • സ്വർഗം തുറക്കുന്ന സമയം
  • വാനപ്രസ്ഥം
  • ദാർ-എസ്‌-സലാം
  • രക്തം പുരണ്ട മൺ തരികൾ
  • വെയിലും നിലാവും
  • കളിവീട്‌
  • വേദനയുടെ പൂക്കൾ
  • ഷെർലക്ക്‌
  • ഓപ്പോൾ

തിരക്കഥകൾ (അപൂർണ്ണം)

  • ഓളവും തീരവും
  • മുറപ്പെണ്ണ്‌
  • നഗരമേ നന്ദി
  • അസുരവിത്ത്‌
  • പകൽക്കിനാവ്‌
  • ഇരുട്ടിന്റെ ആത്മാവ്‌
  • കുട്ട്യേടത്തി
  • ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച
  • എവിടെയോ ഒരു ശത്രു
  • വെള്ളം
  • പഞ്ചാഗ്നി
  • നഖക്ഷതങ്ങൾ
  • അമൃതം ഗമയ
  • ആരൂഢം
  • ആൾക്കൂട്ടത്തിൽ തനിയെ
  • അടിയൊഴുക്കുകൾ
  • ഉയരങ്ങളിൽ
  • ഋതുഭേദം
  • വൈശാലി
  • ഒരു വടക്കൻ വീരഗാഥ
  • പെരുന്തച്ചൻ
  • താഴ്വാരം
  • സുകൃതം
  • പരിണയം
  • എന്നു സ്വന്തം ജാനകിക്കുട്ടി (ചെറിയ ചെറിയ ഭൂകമ്പങ്ങൾ എന്ന ചെറുകഥയെ ആശ്രയിച്ച്‌)
  • തീർത്ഥാടനം (വാനപ്രസ്ഥം എന്ന ചെറുകഥയെ ആശ്രയിച്ച്‌)
  • പഴശ്ശിരാജ

ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും

മറ്റുകൃതികൾ

ഗോപുരനടയിൽ എന്ന നാടകവും കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിംഗ്‌വേ ഒരു മുഖവുര എന്നീ പ്രബന്ധങ്ങളും, ആൾക്കൂട്ടത്തിൽ തനിയെ എന്ന യാത്രാവിവരണവുമാണ് മറ്റു പ്രധാനകൃതികൾ