ഇഷ്ട്ടം

ഓരോ സമയത്ത് ഓരോ ഇഷ്ടങ്ങള് ആയിരിക്കും നമുക്ക്. എങ്കില് എന്റെ ഇഷ്ട്ടങ്ങള് എല്ലാം ചേര്ത്ത് വച്ച് ഒന്നിച്ചു വായിക്കാം നമുക്ക് ചുമ്മാ ഒരു രസം,..
കുഞ്ഞുനാളിലെ ഇഷ്ടങ്ങളില് ഏറ്റവും പ്രിയപെട്ടതു,സര്പ്പകാവിലെ ഇലഞ്ഞി മരത്തില് നിന്നും മണ്ണില് വിണ കുഞ്ഞു നക്ഷത്രങ്ങളെ പോലെ തോന്നിക്കുന്ന ഇലഞ്ഞി പുക്കള് ശേഖരിച്ചു മാല കോര്ക്കാന് ആയിരുന്നു പിന്നെ തോട്ടിലെ പരല് മീനുകളെ പിടിച്ചു, ചേബിലയിലെ വെള്ളത്തില് ഇട്ടു അവയെ നോക്കി ഇരിക്കാന്
ഇഷ്ട്ടം,സന്ധ്യാ നാമ ജപതിനു ശേഷം മുത്തശന് പുരാണ കഥകള് പറയുന്നത് കേള്ക്കാന് ഇഷ്ട്ടം
വെകുന്നെരങ്ങളില് വയലിന് അടുത്തുള്ള തെങ്ങിന് തോപ്പില് പൊയ് മാനം നോക്കി ഇരിക്കാന് ഇഷ്ട്ടം
ധൃതിയില് ഓടി മറയുന്ന മേഖങ്ങള്ക്ക്ഓരോ രൂപങ്ങള് മനസ്സില് തോന്നും ,ഒരു ചിത്രകാരന്റെ ഭാവന പോലെ കുറച്ചു കുടി മുതിര്ന്നപ്പോള് കുട്ടുകാരികലോടൊപ്പം സൊറ പറഞ്ഞു ഇരുന്നു പൊട്ടിച്ചിരിക്കാന് ഇഷ്ട്ടം.പിന്നെ ഇഷ്ട്ടം കുടാന് ഒരു ഇഷ്ടക്കാരന് വന്നപ്പോള് എപ്പോഴും,കൂടെ ഇരുന്നു ഓരോ സ്വപ്നങ്ങള് പറഞ്ഞു ഇരിക്കാനും ഇഷ്ട്ടം അച്ഛന്റെ താരാട്ട് പാട്ട് കേള്ക്കാന് ഇഷ്ട്ടം ,നേരം പുലര്ന്നാലും അമ്മയുടെ വിളിക്ക് കാതോര്ത്തു പുതപ്പിനുള്ളില് വിണ്ടും ചുരുണ്ട് കുടാന് ഇഷ്ട്ടം ,ഉറങ്ങുന്ന കുട്ടികളുടെ മുഖത്ത് നോക്കി ഇരിക്കുന്നത് മറ്റൊരു ഇഷ്ടം ഇഷ്ട്ടങ്ങള് ഇങ്ങനെ ഓരോന്ന് ഓര്ത്തു വെറുതെ ഇരിക്കുവാന് ഇഷ്ട്ടം

പ്രേംജി


സാമൂഹ്യപരിഷ്കർത്താവും കവിയും നടനുമായിരുന്നു പ്രേംജി എന്നറിയപ്പെട്ടിരുന്ന എം.പി. ഭട്ടതിരിപ്പാട്. (23 സെപ്റ്റംബർ 1908 - 10 ഓഗസ്റ്റ് 1998).ജീവചരിത്രം

പ്രേജി ജനിച്ചത് കേരളത്തിലെ മലപ്പുറം ജില്ലയിലെ പഴയപൊന്നാനി താലൂക്കിൽ വന്നേരി ഗ്രാമത്തിൽ മുല്ലമംഗലത്ത് കേരളൻ ഭട്ടതിരിപ്പാടിന്റെ പുത്രനായിട്ടാൺ. മാതാവ് ദേവസേന അന്തർജനം. 19-ആം വയസ്സിൽ മംഗളോദയത്തിൽ പ്രൂഫ് റീഡറായി. 1977ൽ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു. സാമൂഹിക പരിഷ്കരണപ്രസ്ഥാനത്തിൽ ആകൃഷ്ടനായി നമ്പൂതിരിയോഗക്ഷേമ സഭയുടെ സജീവപ്രവർതതകനായി. അക്കലത്തു നിഷിദ്ധമായിരുന്ന വിധവാവിവാഹം പ്രാവർത്തിക മാക്കിക്കൊണ്ട് പ്രേംജി കുറിയേടത്തുനിന്നും വിധവയായ ആര്യ അന്തർജനത്തെ തന്റെ നാല്പതാമത്തെ വയസ്സിലാണ് വിവാഹം ചെയ്തത് എം.ആർ.ബി എന്നറിയപ്പെട്ടിരുന്ന സഹോദരൻ എം.അർ. ഭട്ടതിരിപ്പാട് യോഗക്ഷേമസഭയിലും സമുദായപരിഷ്കരണ പ്രസ്ഥാനത്തിലും സജീവമായിരുന്നു. ഒരു പ്രൊഫണൽ നാടക നടനായിരുന്നു. . മക്കൾ പ്രേമചന്ദ്രൻ, നീലൻ, ഹരീന്ദ്രനാഥ്, ഇന്ദുചൂഡൻ, സതി. .

നാടക രംഗം

വി.ടി.ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി. പിന്നീട് എം.ആർ.ബി.യുടെ മറക്കുടക്കുള്ളിലെ മഹാനരകം, മുത്തിരിങ്ങോട് ഭവത്രാതൻ നമ്പൂതിരിയുടെ അപ്ഫന്റെ മകൾ, ചെറുകാടിന്റെ നമ്മളൊന്ന്, സ്‌നേഹബന്ധങ്ങൾ, പി.ആർ. വാരിയരുടെ ചവിട്ടിക്കുഴച്ച മണ്ണ് എന്നീ നാടകങ്ങളിൽ അഭിനയിച്ചു. കലാകൗമുദി നാടക കൂട്ടായ്മയുടെ ഷാജഹാൻ(നാടകം) എന്ന നാടകത്തിലെ അഭിനയത്തിന് സ്വർണമെഡൽ ലഭിച്ചു. കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.

സിനിമാ രംഗം

തന്റെ നാടകത്തിലെ അഭിനയ പരിചയം കൊണ്ട് ചലച്ചിത്രരംഗത്തേക്കും പ്രേംജി കടന്നു.മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ പ്രേംജി തച്ചോളി ഒതേനൻ, കുഞ്ഞാലി മരയ്ക്കാർ, ലിസ, യാഗം, ഉത്തരായനം, പിറവി സിന്ദൂരച്ചെപ്പ് തുടങ്ങിയ 60 ഓളം ചിത്രങ്ങളിലും വേഷമിട്ടു.ഷാജി എൻ. കരുൺ സംവിധാനം ചെയ്തത പിറവിയിലെ ചാക്യാർ എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് 1988-ൽ മികച്ച നടനുള്ള ഭരത് അവാർഡും സംസ്ഥാന ഗവണ്മെന്റ് അവാർഡും ലഭിച്ചു.

കാവ്യരംഗം

കവി എന്ന നിലക്കും ശ്ലോകരചയിതാവ് എന്നനിലക്കും പ്രേജി തനതായ സംഭാവന നൽകിയിട്ടുണ്ട്. ശയ്യാഗുണമുള്ളതും സരളമായതും ഒഴുക്കുള്ളതുമാൺ അദ്ദേഹതിന്റെ കൃതികൾ

കൃതികൾ

സപത്‌നി, നാൽക്കാലികൾ, രക്തസന്ദേശം, പ്രേംജി പാടുന്നു[1](കാവ്യസമാഹാരങ്ങൾ), ഋതുമതി (നാടകം).

മരണം

പ്രേംജി 10 ഓഗസ്റ്റ് 1998 ൽ അന്തരിച്ചു

മുതുകുളം പാർവ്വതി അമ്മമഹാകവിത്രയത്തിന്റെ കാലഘട്ടത്തെ തുടർന്നു വന്ന കവികളിൽ പ്രമുഖയാണ് മുതുകുളം പാർവ്വതി അമ്മ. കവിതാ രചനയിലും പ്രസംഗത്തിലും അദ്ധ്യാപനത്തിലും ഒരുപോലെ വൈദഗ്ദ്ധ്യം ഇവർക്കുണ്ടായിരുന്നു.

ജീവിതരേഖ

ആലപ്പുഴ ജില്ലയിലെ മുതുകുളം എന്ന തീരദേശ ഗ്രാമത്തിൽ 1904 ജനുവരി 26നു ജനനം.1977 സെപ്റ്റംബർ 16നു മരിച്ചു. അച്ഛൻ : രാമപ്പണിക്കർ അമ്മ  : വെളുമ്പിയമ്മ പന്ത്രണ്ടാം വയസ്സു മുതൽ കവിത എഴുതി തുടങ്ങി. ഖണ്ഡകാവ്യം, ലഘു കവനങ്ങൾ, നാടകം, കഥ, ജീവചരിത്രം തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളിലായി 19 ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവർത്തനത്തിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.

പ്രധാന കൃതികൾ:

ഒരു വിലാപം, ശ്രീചിത്തിര മഹാരാജ വിജയം, മാതൃ വിലാപം, അശ്രു കുടീരം (ഖണ്ഡകാവ്യങ്ങൾ).
ഉദയപ്രഭ, ഗാനാഞ്ജലി, ഗാനദേവത, പൂക്കാരി (കവിതാ സമാഹാരങ്ങൾ).
ഭുവനദീപിക, അഹല്യ, സേവ് ഇന്ത്യ, ധർമ്മ ബലി (നാടകങ്ങൾ).
കർമ്മഫലം, കഥാമഞ്ജരി (കഥകൾ).
ശ്രീനാരായണ മാർഗ്ഗം, രണ്ടു ദേവതകൾ (ജീവചരിത്രം).
ശ്രീബുദ്ധചരിതം-ഉത്തരാർദ്ധം, ശ്രീമദ് ഭഗവദ് ഗീത, ഭാരതീയ വനിതകൾ (വിവർത്തനങ്ങൾ).