പ്രണയതാളം







വാര്ദ്യകതിന്റെയ് തുരുത്തില് ഒറ്റയ്ക്ക് ഇരിക്കുമ്പോഴും,രജനി തന് മാറില് തല ചായ്ച്ചു കിടക്കുമ്പോഴും
ഞാന് ഇന്നും പറന്നു ഉയരും അതിരുകള് ഇല്ലാത്ത എന്റെ പ്രണയ ആകാശത്തിലേക്ക്,.....
    പ്രണയത്തിന്റെ ആഴവും പരപ്പും അറിയുന്നതിന് മുന്പേ അവന്റെ കൈ വിരല് തുമ്പ് പിടിച്ചു ഞാന് നടന്നു,......
 പുസ്തക താളുകളില് ഒളിപിച്ചു കുട്ടുകാരി കൊണ്ട് തരുന്ന പ്രണയ ലേഘനം രാത്രി ആരും കാണാതെ ഹിസ്റ്ററി ബൂകിന്റെയ്  ഇടയില് വച്ച് വായിക്കും. സ്നേഹം തുലികയിലുടെയ് അക്ഷരങ്ങള് ആയി മാറും,.സുക്ഷിച്ചു വയ്ക്കാന് പറ്റാത്തത് കൊണ്ട് അത് നശിപിക്കുമ്പോള്  മനസ്സില് ഒരു നോവാണ് .മൊബൈല് ഫോണ് വഴി പ്രണയിക്കുന്ന ഈ കാലത്തെ കമിതാക്കള്ക്ക് ലഭിക്കാത്ത ഒരു ഭാഗ്യം ആണ് എനിക്ക് കിട്ടിയ പ്രണയ ലേഖനങ്ങള്.
    ഇടവഴിയിലെ തൊട്ടാവാടിയും നീല കോളാംബി പുക്കളും എന്റെ പ്രണയത്തിനു സാക്ഷികള് ആയിരുന്നു അംബലത്തില് നിന്നും മടങ്ങുമ്പോള് കാത്തു നിന്നിരുന്ന അവനെ ഇലചിന്തില് നിന്നും ചന്ദനം തൊടുവിക്കും. ചന്ദനതിന്റെയ് കുളിര്മയാണോ കൈ വിരലിന്റെതണുപ്പോ  ഇന്നും ആ കുളിര് നെറ്റിയില് മായാതെ നില്ക്കുന്നു     പിന്നേ സയ്ക്കില്ന് മുന്നില് ഇരുന്നു വീടിനടുത് വരെ ഒരു യാത്ര . എന്നും മറക്കാതെ അവന് സമ്മാനിക്കുന്ന ആമബല്പുവില്     ഞങ്ങളുടെ പേര് എഴുതി  പുഴയിലോഴുക്കും.അതിരില്ലാത്ത പുഴയുടെ ഒള്ളങ്ങള് പ്രണയമാം ആ കുഞ്ഞു പുവിനേ വഹിച്ചു     നീങ്ങും .
   ഉത്സവത്തിനു ആനയും കച്ചവടക്കാരും കണ്ണില് നിറയാതെ ഒരു മുഖം തേടി കണ്ണുകള് പായും .ഒടുവില് ആരും കാണാതെ    ഒരു കള്ള ചിരിയും സമ്മാനിക്കും .തിമിര്ത്തു പെയ്യുന്ന മഴയില്  ഒരു കുട കിഴില് നിന്ന് സംസാരിക്കുമ്പോള് ഹൃദയത്തിനും    മഴയ്ക്കും ഒരേ താളം ആയിരുന്നു .സുന്ദരമായ പ്രണയ താളം,...
 മൃത്യു തന് പാശം മുറുകും വരെ ഓര്മയില് ഒരു കുളിര് മഴയാണ് എന്റെ പ്രണയം .ജിവിതത്തില് ആസുര താളങ്ങള് തിമിര്ത്തു  ആടുമ്പോള് ഓര്മയില് ഒരു കുഞ്ഞു മഴതുള്ളിയായ് കുളിരേകുന്നു എന് പ്രണയ താളം,...
മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റാണ് മലയാറ്റൂർ എന്ന് അറിയപ്പെട്ടിരുന്ന മലയാറ്റൂ‍ർ

മലയാറ്റൂർ രാമകൃഷ്ണൻ



രാമകൃഷ്ണൻ. (ജനനം - 1927, മരണം - 1997). കേരളത്തിലെ പാലക്കാട് ജില്ലയിൽ ജനിച്ചു. ഒരു നോവലിസ്റ്റും ചെറുകഥാകൃത്തും ഐ.എ.എസ്. ഓഫീസറുമായിരുന്നു അദ്ദേഹം.

കൃതികൾ

നോവൽ

  • ഡോക്ടർ വേഴാമ്പൽ (1964)
  • വേരുകൾ (1966)
  • യക്ഷി (1967)
  • പൊന്നി (1967)
  • ദ്വന്ദയുദ്ധം (1970)
  • യന്ത്രം (1976)
  • അനന്തചര്യ (1988)
  • നെട്ടൂർ മഠം (1988)
  • മൃതിയുടെ കവാടം (1989)

ചെറുകഥ

  • ആദ്യത്തെ കേസ് (1952)
  • അവകാശി (1956)
  • സൂചിമുഖി (1957)


എം.ടി. വാസുദേവൻ നായർ


അദ്ധ്യാപകൻ, പത്രാധിപർ, കഥാകൃത്ത്‌, നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, സിനിമാസംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ കേരളീയനാണ് മാടത്ത് തെക്കെപ്പാട്ട് വാസുദേവൻനായർ എന്ന എം.ടി.വാസുദേവൻനായർ‍(ജനനം: 1933 ആഗസ്റ്റ് 9- ). മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനേകം സാഹിത്യസൃഷ്ടികളുടെ ശില്പി. എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു.

ഉള്ളടക്കം


ജീവചരിത്രം

ഒറ്റപ്പാലം താലൂക്കിൽ ആനക്കര പഞ്ചായത്തിലെ കൂടല്ലൂരിൽ 1933 ആഗസ്റ്റ് 9നു‌ ജനിച്ചു. അച്ഛൻ: പുന്നയൂർക്കുളം ടി. നാരായണൻ നായർ, അമ്മ: അമ്മാളു അമ്മ. കുമരനെല്ലൂർ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം കഴിച്ചതിനു ശേഷം പാലക്കാട്‌ വിക്ടോറിയ കോളേജിൽ നിന്ന്‌ 1953-ൽ രസതന്ത്രത്തിൽ ബിരുദം നേടുകയുണ്ടായി. ആത്മകഥാംശമുള്ള കൃതികളിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ ദാരിദ്ര്യത്തിന്റേയും കുടുംബബന്ധങ്ങളുടേയും കയ്പറിഞ്ഞിട്ടുള്ള ബാല്യകാലമായിരുന്നു ഈ കഥാകാരന്റേത്. പത്നി പ്രശസ്ത നർത്തകിയായ കലാമണ്ഡലംസരസ്വതിയാണു്. മക്കൾ: സിതാര, അശ്വതി.

സാഹിതീയം

പാലക്കാട് ജില്ല്ല്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ആനക്കര പഞ്ചായതിലെ കൂടല്ലൂർ ഗ്രാമത്തിൽ ജനിച്ചു.
സ്കൂൾവിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി.വിക്റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്.
1957-ൽ മാതൃഭൂമി ആഴ്ചപതിപ്പിന്റെ സബ് എഡിറ്ററായി ചേർന്നു. ’പാതിരാവും പകൽ‌വെളിച്ചവും’ എന്ന ആദ്യനോവൽ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നതു്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘നാലുകെട്ട്’ആണ്. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പിൽക്കാലത്ത് ‘സ്വർഗ്ഗം തുറക്കുന്ന സമയം’,‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരളസാഹിത്യഅക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയായെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈയിനത്തിൽ ദേശീയപുരസ്കാരം ലഭിച്ചു.
ഇതുകൂടാതെ ‘കാലം’(1970)കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്),‘രണ്ടാമൂഴം’(1984-വയലാർ അവാർഡ്), വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്), എന്നി കൃതികൾക്കും അവാർഡുകൾ ലഭിച്ചിട്ടുണ്ടു്. കടവ്‌, ഒരു വടക്കൻവീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയ അവാർഡുകൾ ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്കാരവും എം.ടിക്ക് തന്നെയായിരുന്നു.
മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ കാലിക്കറ്റ് സർവ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. 1995-ൽ ജ്ഞാനപീഠം പുരസ്കാരവും, 2005-ൽ പത്മഭൂഷണും നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാരും‍ ആദരിക്കുകയുണ്ടായി.

കർമ്മ മണ്ഡലങ്ങൾ

മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. 1999 -ൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചതിനു ശേഷം തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. എം.ടി.വാസുദേവൻ‌നായർ എന്ന സാഹിത്യകാരൻ തികഞ്ഞ ഒരു പരിസ്ഥിതിവാദി കൂടിയാണു്. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന വാസുദേവൻ നായർ നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങൾ ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

പുരസ്കാരങ്ങൾ

സാഹിത്യത്തിൽ ഭാരതത്തിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം എം. ടി. - ക്ക്‌ 1995-ഇൽ ലഭിച്ചു. മറ്റു പുരസ്കാരങ്ങൾ.
  • മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം (1973, നിർമ്മാല്യം)
  • മികച്ച തിരക്കഥക്കുള്ള ദേശീയ പുരസ്കാരം (നാലു തവണ;1990(ഒരു വടക്കൻ വീരഗാഥ),1992(കടവ്),1993(സദയം),1995(പരിണയം))
  • മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം (1978, ബന്ധനം)
  • മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം (1991, കടവ്‌)
  • മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന പുരസ്കാരം (1978, ബന്ധനം)

പ്രധാന കൃതികൾ

നോവലുകൾ

[തിരുത്തുക] കഥകൾ

  • ഇരുട്ടിന്റെ ആത്മാവ്‌
  • ഓളവും തീരവും
  • കുട്ട്യേടത്തി
  • വാരിക്കുഴി
  • പതനം
  • ബന്ധനം
  • സ്വർഗം തുറക്കുന്ന സമയം
  • വാനപ്രസ്ഥം
  • ദാർ-എസ്‌-സലാം
  • രക്തം പുരണ്ട മൺ തരികൾ
  • വെയിലും നിലാവും
  • കളിവീട്‌
  • വേദനയുടെ പൂക്കൾ
  • ഷെർലക്ക്‌
  • ഓപ്പോൾ

തിരക്കഥകൾ (അപൂർണ്ണം)

  • ഓളവും തീരവും
  • മുറപ്പെണ്ണ്‌
  • നഗരമേ നന്ദി
  • അസുരവിത്ത്‌
  • പകൽക്കിനാവ്‌
  • ഇരുട്ടിന്റെ ആത്മാവ്‌
  • കുട്ട്യേടത്തി
  • ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച
  • എവിടെയോ ഒരു ശത്രു
  • വെള്ളം
  • പഞ്ചാഗ്നി
  • നഖക്ഷതങ്ങൾ
  • അമൃതം ഗമയ
  • ആരൂഢം
  • ആൾക്കൂട്ടത്തിൽ തനിയെ
  • അടിയൊഴുക്കുകൾ
  • ഉയരങ്ങളിൽ
  • ഋതുഭേദം
  • വൈശാലി
  • ഒരു വടക്കൻ വീരഗാഥ
  • പെരുന്തച്ചൻ
  • താഴ്വാരം
  • സുകൃതം
  • പരിണയം
  • എന്നു സ്വന്തം ജാനകിക്കുട്ടി (ചെറിയ ചെറിയ ഭൂകമ്പങ്ങൾ എന്ന ചെറുകഥയെ ആശ്രയിച്ച്‌)
  • തീർത്ഥാടനം (വാനപ്രസ്ഥം എന്ന ചെറുകഥയെ ആശ്രയിച്ച്‌)
  • പഴശ്ശിരാജ

ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും

മറ്റുകൃതികൾ

ഗോപുരനടയിൽ എന്ന നാടകവും കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിംഗ്‌വേ ഒരു മുഖവുര എന്നീ പ്രബന്ധങ്ങളും, ആൾക്കൂട്ടത്തിൽ തനിയെ എന്ന യാത്രാവിവരണവുമാണ് മറ്റു പ്രധാനകൃതികൾ


എം. ലീലാവതി


സാഹിത്യനിരൂപിക, എഴുത്തുകാരി, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളിൽ പ്രശസ്തയായ ഡോ.എം. ലീലാവതി മലയാളസാഹിത്യത്തിലെ സജീവസാന്നിധ്യമാണ് . 2008 ലെ പത്മശ്രീ പുരസ്ക്കാരമടക്കം ധാരാളം ബഹുമതികൾക്ക് ലീലാവതി അർഹയായിട്ടുണ്ട് [1] [2].

ഉള്ളടക്കം


ജീവിതരേഖ

1927 സെപ്തംബർ 16-ന് തൃശൂർ ജില്ലയിൽ ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയിൽ ജനിച്ചു. കഴുങ്കമ്പിള്ളി കുഞ്ഞുണ്ണി നമ്പിടിയുടെയും മുണ്ടനാട്ട് നങ്ങയ്യമാണ്ടലിന്റെയും മകളാണ് . കുന്നംകുളം ഹൈസ്ക്കൂൾ, എറണാകുളം മഹാരാജാസ് കോളേജ്, മദ്രാസ് സർവകലാശാല, കേരള സർ‌വകലാശാലഎന്നിവിടങ്ങളിലായി വിദ്യാഭ്യാസംപൂർത്തിയാക്കി. 1949 മുതൽ സേന്റ് മേരീസ് കോളേജ് തൃശൂർ, സ്റ്റെല്ല മാരീസ് കോളേജ് ചെന്നൈ, പാലക്കാട് ഗവ.വിക്ടോറിയ കോളേജ്, മഹാരാജാസ് കോളജ്, തലശ്ശേരി ബ്രണ്ണൻകോളേജ് മുതലായ വിവിധ കലാലയങ്ങളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് 1983-ൽ വിരമിച്ചു. കുറച്ചുകാലം കോഴിക്കോട് സർവകലാശാലയിൽ വിസിറ്റിങ്ങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ഭാവനാജീവിതമെന്നു വിശേഷിപ്പിച്ചു പോരുന്നകവിതയിൽ യുക്തിനിഷ്ഠ്മായഭൗതികവീക്ഷണവും ശാസ്ത്രതത്വങ്ങളും അന്വേഷിച്ചുകൊണ്ടാണ് എം.ലീലാവതി മലയാളനിരൂപണരംഗത്ത് പ്രത്യക്ഷപ്പെട്ടത് .സി.ജി. യുങ്ങിന്റെസമൂഹമന:ശാസ്ത്രമാണ് ലീലാവതിയുടെ മന:ശാസ്ത്രപഠനങ്ങൾക്ക് അടിസ്ഥാനം.വ്യക്തിക്ക് എന്നപോലെ സമൂഹത്തിനും ബോധമനസ്സും അബോധമനസ്സും ഉണ്ടെന്നും സമൂഹബോധമനസ്സിന്റെ ഉള്ളടക്കം ആദിരൂപങ്ങളാണെന്നും അവയെ പൊതിഞ്ഞു നിൽക്കുന്ന കഥകളാണ് മിത്ത് എന്നുമാണ് ഈ കണ്ടെത്തൽ.

പുരസ്കാരങ്ങൾ[3]

  • സോവിയറ്റ്ലാന്റ് നെഹ്റു അവാർഡ് (1976) - വിശ്വോത്തരമായ വിപ്ലവേതിഹാസം
  • ഓടക്കുഴൽ അവാർഡ് (1978)-വർണ്ണരാജി
  • കേരള സാഹിത്യ അക്കാദമി അവാർഡ്(1980)-വർണ്ണരാജി
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1987)-കവിതാധ്വനി
  • വിലാസിനി അവാർഡ്(2002) -അപ്പുവിന്റെ അന്വേഷണം
  • ബഷീർ പുരസ്കാരം (2005) -
  • വയലാർ രാമവർമ അവാർഡ്(2007) -അപ്പുവിന്റെ അന്വേഷണം
  • സി.ജെ.തോമസ് സ്മാരക അവാർഡ്(1989) -സത്യം ശിവം സുന്ദരം
  • നാലപ്പാടൻ അവാർഡ് (1994) - ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ - ഒരു പഠനം
  • എൻ.വി.കൃഷ്ണവാര്യർ അവാർഡ്(1994) - ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ - ഒരു പഠനം
  • ലളിതാംബിക അന്തർജ്ജനം അവാർഡ്(1999) -
  • പത്മപ്രഭാ പുരസ്കാരം (2001) - സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക്
  • തായാട്ട് അവാർഡ്(2005) -അപ്പുവിന്റെ അന്വേഷണം
  • ഗുപ്തൻ നായർ സ്മാരക അവാർഡ്(2007) -
  • ബാലാമണിയമ്മ അവാർഡ് (2005 )
  • പത്മശ്രീ പുരസ്കാരം (2008) - മലയാള സാഹിത്യത്തിലും വിദ്യാഭ്യാസ മേഖലയിലും നൽകിയ സംഭാവനകൾക്ക്
  • വി.കെ. നാരായണ ഭട്ടതിരിപ്പാട് മെമ്മോറിയൽ അവാർഡ് (2010)
  • സമസ്ത കേരളാ സാഹിത്യ പരിഷത് അവാർഡ് (2010 )
  • എഴുത്തച്ഛൻ പുരസ്‌കാരം (2010) - മലയാള സാഹിത്യത്തിന് പ്രത്യേകിച്ച് നിരൂപണത്തിന് നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്ക് [4]

പ്രധാനകൃതികൾ[5]

  • ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ - ഒരു പഠനം
  • അപ്പുവിന്റെ അന്വേഷണം
  • വർണ്ണരാജി
  • അമൃതമശ്നുതേ
  • കവിതാരതി
  • നവതരംഗം
  • വിശ്വോത്തരമായ വിപ്ലവേതിഹാസം
  • മഹാകവി വള്ളത്തോൾ
  • ശൃംഗാരചിത്രണം - സി.വിയുടെ നോവലുകളിൽ
  • ചെറുകാടിന്റെ സ്ത്രീകഥാപാത്രങ്ങൾ
  • ഫ്ളോറൻസ് നൈറ്റിംഗേൽ
  • അണയാത്ത ദീപം
  • മൌലാനാ അബുൾ കലാം സാദ്
  • മഹാകവി ജി.ശങ്കരക്കുറുപ്പ് (ഇംഗ്ലീഷ് കൃതി)
  • ഇടശ്ശേരി ഗോവിന്ദൻ നായർ (ഇംഗ്ലീഷ് കൃതി)
  • കവിതയും ശാസ്ത്രവും
  • കണ്ണീരും മഴവില്ലും
  • നവരംഗം
  • വിശ്വോത്തരമായ വിപ്ലവേതിഹാസം
  • ജിയുടെ കാവ്യജീവിതം
  • മലയാള കവിതാസാഹിത്യ ചരിത്രം
  • കവിതാധ്വനി
  • സത്യം ശിവം സുന്ദരം
  • ശൃഗാരാവിഷ്കരണം സി വി കൃതികളിൽ
  • ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ- ഒരു പഠനം
  • ഉണ്ണിക്കുട്ടന്റെ ലോകം
  • നമ്മുടെ പൈതൃകം
  • ബാലാമണിയമ്മയുടെ കവിതാലോകങ്ങൾ
  • ഭാരതസ്ത്രീ
  • അക്കിത്തത്തിന്റെ കവിത

എം. മുകുന്ദൻ




മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയായിരുന്നു എം. മുകുന്ദൻ (ജനനം: സെപ്റ്റംബർ 10 1942). ഫ്രഞ്ച്‌ നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

ഉള്ളടക്കം


ആദ്യജീവിതം

Mukundan.jpg
കേരളത്തിലെ ഫ്രഞ്ച്‌ അധീന പ്രദേശമായിരുന്ന മയ്യഴിയിൽ 1942 സെപ്റ്റംബർ 10-നു ജനിച്ചു.

പ്രത്യേകതകൾ

മുകുന്ദന്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച്‌ അധിനിവേശ സ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം. ഇതു മൂലം അദ്ദേഹം മയ്യഴിയുടെ കഥാകാരൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു.

ജീവചരിത്രം

തന്റെ ആദ്യസാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദൻ ധാരാളം നോവലുകളും ചെറുകഥകളും എഴുതി.ഉദ്യോഗത്തിന്റെ ഭാഗമായി മുകുന്ദന്റെ ജീവിതം പിൽക്കാലത്ത്‌ ഡൽഹിയിലേക്കു പറിച്ചു നടപ്പെട്ടു. ഡൽഹി ജീവിതവും മുകുന്ദന്റെ തൂലികയിൽ സാഹിത്യ സൃഷ്ടികളായി. ഇടതുപക്ഷ രാഷ്ടീയത്തോടു ആഭിമുഖ്യമുള്ളയാളാണ്‌ മുകുന്ദൻ. എന്നാൽ ഇദ്ദേഹത്തിന്റെ കേശവന്റെ വിലാപങ്ങൾ എന്ന നോവൽ ഇടതുപക്ഷ വ്യതിയാനമാണെന്നും ഒരുകൂട്ടർ വാദിക്കുന്നു. ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ്. വി.എസ്.അച്ചുതാനന്ദൻ കാലഹരണപ്പെട്ട പുണ്യാളനാണു് എന്നു് ഒരു അഭിമുഖസംഭാഷണത്തിൽ പറഞ്ഞതു് വിവാദമായതിനാൽ എസ്.എം.എസ് വഴി രാജിക്കത്തു് അയച്ചുകൊടുത്തു. പിന്നീട് രാജി പിൻവലിച്ചു് അക്കാദമിയിൽ തുടരുന്നു.

സാഹിത്യ സൃഷ്ടികൾ

നോവൽ

  • മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (1974)
  • ദൈവത്തിന്റെ വികൃതികൾ (1989)
  • ആവിലായിലെ സൂര്യോദയം
  • ഡൽഹി (1969)
  • ഹരിദ്വാറിൽ മണിമുഴങ്ങുന്നു (1972)
  • ആകാശത്തിനു ചുവട്ടിൽ
  • ആദിത്യനും രാധയും മറ്റുചിലരും (1993)
  • ഒരു ദളിത്‌ യുവതിയുടെ കദന കഥ
  • കിളിവന്നു വിളിച്ചപ്പോൾ
  • കേശവന്റെ വിലാപങ്ങൾ (1999)
  • നൃത്തം (2000)
  • ഈ ലോകം, ഇതിലൊരു മനുഷ്യൻ (1972)
  • സീത (1990)
  • പ്രവാസം(2009)

  • വീട് (1967)
  • നദിയും തോണിയും (1969)
  • വേശ്യകളേ നിങ്ങൾക്കൊരമ്പലം (1971)
  • അഞ്ചര വയസ്സുള്ള കുട്ടി (1978)
  • തട്ടാത്തിപ്പെണ്ണിന്റെ കല്യാണം (1985)
  • തേവിടിശ്ശിക്കിളി (1988)
  • കള്ളനും പോലീസും (1990)
  • കണ്ണാടിയുടെ കാഴ്ച (1995)
  • മുകുന്ദന്റെ കഥകൾ
  • റഷ്യ
  • പാവാടയും ബിക്കിനിയും
  • നഗരവും സ്ത്രീയും

പഠനം

  • എന്താണ്‌ ആധുനികത (1976)

പുരസ്കാരങ്ങൾ

മുകുന്ദന്റെ വിവർത്തനം ചെയ്യപ്പെട്ട കൃതികൾ

  • 1999. On the Banks of the Mayyazhi. Trans. Gita Krishnankutty. Chennai: Manas.
  • 2002. Sur les rives du fleuve Mahé. Trans. Sophie Bastide-Foltz. Actes Sud.
  • 2002. God's Mischief. Trans. Prema Jayakumar. Delhi: Penguin.
  • 2004. Adityan, Radha, and Others. Trans. C Gopinathan Pillai. New Delhi: Sahitya Akademi.
  • 2005. The Train that Had Wings: Selected Short Stories of M. Mukundan. trans. Donald R. Davis, Jr. Ann Arbor: University of Michigan Press.
  • 2006. Kesavan's Lamentations. Trans. A.J. Thomas. New Delhi: Rupa.
  • 2007. Nrittam: a Malayalam Novel. Trans. Mary Thundyil Mathew. Lewiston: Edwin Mellen

സാറ ജോസഫ്



മലയാള സാഹിത്യത്തിലെ ഒരു നോവലിസ്റ്റും,ചെറുകഥാകൃത്തും അറിയപ്പെടുന്ന പെണ്ണെഴുത്തുകാരിയുമാണ്.

ഉള്ളടക്കം


ജീവിതരേഖ


സാറാ ജോസഫ് 2009-ലെ സി ജെ സ്മാരക പ്രസംഗം നടത്തുന്നു. വലത്തുനിന്നു് മൂന്നാമതിരിയ്ക്കുന്നതു് പ്രഫ. എം കെ സാനു-

പുസ്തകങ്ങൾ

ചെറുകഥകൾ

  • മനസ്സിലെ തീ മാത്രം(1973)
  • കാടിന്റെ സംഗീതം(1975)
  • പാപത്തറ
  • ഒടുവിലത്തെ സൂര്യകാന്തി
  • നിലാവ് നിറയുന്നു
  • കാടിതു കൺടായോ കാന്താ
  • പുതുരാമായണം

നോവൽ

  • ആലാഹയുടെ പെണ്മക്കൾ
  • മാറ്റാത്തി
  • ഒതപ്പ്
  • ഊരുകാവൽ

പ്രബന്ധങ്ങൾ

  • ഭഗവദ്ഗീതയുടെ അടുക്കളയിൽ

 പുരസ്കാരങ്ങൾ

  • ചെറുകാട് അവാർഡ്
  • അരങ്ങ് അവാർഡ്(അബുദാബി)
  • കഥ അവാർഡ്(ന്യൂഡൽഹി)
  • കേരള സാഹിത്യ അക്കാദമി അവാർഡ്(ആലാഹയുടെ പെണ്മക്കൾ)
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
  • വയലാർ അവാർഡ