എന്റെ രചനകള്‍

കേരള സംഗീതം കേട്ടതും കേള്‍ക്കേണ്ടതും. ഞരളത്ത് ഹരിഗോവിന്ദന്‍

കേരളീയ സംസ്ക്കാരത്തിന്റെ തനതുഭാഗവും ശ്രവണ സുന്ദരവുമായ കൊട്ടിപ്പാടി സേവ എന്ന് വിളിക്കുന്ന സോപാന സംഗീതത്തെ  കുറിച്ചുള്ള ഉള്ള ഒരു ഗ്രന്ഥം ആണ് ഇത് .
  കാര്യമായ പഠനങ്ങളോ ,ഗവേഷണങ്ങലോ നടന്നിട്ടില്ലാത്ത കേരളീയ സംഗീതത്തെ കുറിച്ച് ഹരിഗോവിന്ദന്‍ ഗഹനമായ ഒരു അന്വേഷണമാണ് നടത്തിയിട്ടുള്ളത് ,സാമവേദത്തില്‍ നിന്നും അല്ല സന്ഗീടഹത്തിന്റെ ഉത്ഭവം ,മറിച്ച്ഈ പ്രപഞ്ചത്തോളം തന്നെ പഴക്കം ഉണ്ട് എന്നാണു അദ്ദേഹം പറയുന്നത് .
മനുഷ്യന്‍ ആയി പിറന്ന ആര്‍ക്കും ഏതു കലയും വഴങ്ങും ,സംഗീതം ഒരു പ്രത്യേക ജന വിഭാഗത്തിന്റെ അവകാശം അല്ല എന്ന് അദ്ദേഹം വാദിക്കുന്നു .നിരവാദി രാഗങ്ങളും ,മലയാള ദേശത്തു മാത്രം ഉപയോഗിക്കുന്ന ,ലക്ഷ്മി ,മര്‍മം .കാരിക എന്നീ രാഗങ്ങളും ഇതില്‍ വിവരിക്കുന്നു .
   കഥകളി ,മോഹിനിയാട്ടം ,കൂടിയാട്ടം ,എന്നീ കലകളില്‍ കേരളീയ സംഗീതം ആണോ ഉപയോഗിക്കുന്നത് എന്നറിയാന്‍ രസകരം ആയ പരിശോധന ഹരിഗോവിന്ദന്‍ നടത്തിയിട്ടുണ്ട് .
കേരളീയ സംഗീതത്തിന് സ്വാതിതിരുനാളില്‍ നിന്ന് പോലും യാതൊരു പ്രോത്സാഹനവും ഉണ്ടായിട്ടില്ലെന്ന് ശക്തമായ ഭാഷയില്‍ അദ്ദേഹം പ്രതികരിക്കുന്നു .കൊട്ടിപ്പാടി സേവക്കാരുടെ ഗമകങ്ങള്‍ ,രാഗതാളങ്ങള്‍ ,വാദ്യങ്ങള്‍ ഇവയും വിവരിക്കുന്നു .
  ചരിത്രം ,മതം ,സമുദായം ,ഭാഷ ,ഭൂമിശാസ്ത്രം ,തുടങ്ങിയ ശാഖകളിലൂടെ ഹരിഗോവിന്ദന്റെ സംഗീത യാത്ര വായനക്കാരില്‍ രസകരമായ ഒരു അനുഭവം ആകും .
                                                                                                                                                              [പുസ്തക പരിചയം ]

 

 

കാര്‍ത്തുവിന്റെ ഏകാന്ത യാത്രകള്‍ ..    

 
ഉമ്മറത്തെ സംഭാഷണം ആരോഗ്യപ്രശനങ്ങള്‍ കഴിഞ്ഞു ഇപ്പോള്‍ അന്താരാഷ്‌ട്ര രാഷ്ട്രീയ ചര്‍ച്ചയില്‍ എത്തി ,. "ഹോ ,ഇവര്‍ക്ക് ഒക്കെ ഒന്ന് വീട്ടില്‍ പൊയ്ക്കുടെ ? ' എന്ന് ഞാന്‍ മനസില്‍ ഓര്‍ത്തു.ഉണ്ണി മാമന്റെ സുഹൃത്തുക്കള്‍ ആണ് അവര്‍ ,പാവം മാമന്‍ അര്‍ബുദം ബാധിച്ചു വേദനയുടെ ലോകത്തും .
       ഇനി ഇപ്പൊ എന്താ ചെയ്യാ ,പതിയെ അടുക്കള വരെ ഒന്ന് പൊയ് നോക്കിയാലോ ? അവിടെയും തിരക്കാണ് ,വരുന്നവര്‍ക്ക് ചായയും ,അമ്മാവന്റെ കഷായ കലവും ആയി അടുപ്പ് എപ്പോഴും കത്തുന്നുണ്ടാവും ,ആഹാ ,..ഇവിടെ ഉണിനു ഉള്ള കറിക്ക് അറിയുകയാണ് ഉഷ ചിറ്റ.അല്ലാ;അമ്മ ഇത് എന്താ പരിപാടി ?തൈര് കടയുന്നു ,പണ്ട് മുത്തശ്ശി ചെയ്തു കണ്ടിട്ടുള്ളതാണ് .മന്കലത്തില്‍ കടകോല്‍ ഇളകുന്ന അതെ താളത്തില്‍ അമ്മ ദേഷ്യപ്പെടുന്നുണ്ട് .
           'അങ്ങേര്‍ക്കു നാട്ടില്‍ വന്നപ്പോ ഒരു പൂതി ,സംഭാരം കുടിക്കണം എന്നെ ,.അതും തൈര് കടഞ്ഞു എടുത്ത മോര് തന്നെ വേണം ,ഇത് എന്താ മദ്രാസില്‍ എങ്ങും തൈര് കിട്ടാഞ്ഞിട്ടാണോ ? വെറുതെ മനുഷ്യനെ മെനക്കെടുത്താന്‍ .....

ഇളം മഞ്ഞ നിറത്തില്‍ വെണ്ണ വരുന്നത് കാണാന്‍ നല്ല രസം .പണ്ട് മുത്തശ്ശി പ്ലാവില കൊണ്ട് മാടി എടുത്തു തരുമായിരുന്നു വാ ... കാര്‍ത്തൂ ,വെറുതെ നില്‍ക്കാതെ വന്നു ചിറ്റയെ ഒന്ന് സഹായിച്ചേ ,..നല്ല അവിയല്‍ ഉണ്ടാക്കാന്‍ പഠിപിക്കാം,

കാര്‍ത്തിക എന്നാ എന്റെ പേര് 'കാര്‍ത്തൂ ' എന്ന് വിളിക്കുമ്പോള്‍ നല്ല രസം കേള്‍ക്കാന്‍ ,കാരറ്റിന്റെഒരു ചെറിയ കഷ്ണം കുനിഞ്ഞു എടുത്തു ചിറ്റയെ ഒന്ന് ചിരിച്ചു കൊണ്ട് നിന്നു

ഗീത ചേച്ചി ,..മദ്രാസില്‍ ഒക്കെ താമസം ആക്കിയിട്ടും ഈ കുട്ടി എന്താ ഇപ്പോഴും ഇങ്ങനെ ?ചിറ്റയുടെ വക ചോദ്യം ..

എന്റെ ഉഷേ ,...അതൊന്നും പറയണ്ട ;
നമുടെ അച്ഛനും അമ്മയും ,ഉണ്ണിയും കൂടി വളര്‍ത്തിയത്‌ അല്ലെ ,പിന്നെ പോരാത്തതിന് അവള്‍ടെ അച്ഛനും .കാര്‍ത്തിക് മോന് ഒരു ബൈക്ക് വാങ്ങി കൊടുക്കാന്‍ പറഞ്ഞിട്ട് ഇത് വരെ ആള് ,ങേ ,.ഹേ..എവിടെ കേള്‍ക്കാന്‍ .എടുത്താല്‍ പൊന്താത്ത കുറെ പുസ്തകങ്ങള്‍ കൊണ്ട് കൊടുത്തോളും ,അതീന്നു കണ്ണ് എടുത്താല്‍ അല്ലെ മനുഷ്യന്മാരെ കാണു.നാളെ ഒരുത്തന്റെ കൂടെ ഇറക്കി വിടെണ്ടാതാ ...പയ്യന്റെ വീട്ടുകാര്‍ 'എന്നെ ' കുറ്റം പറയു ..ഇതിനു ഒരു മറുപിടി ഉണ്ട് ഓള്‍ടെ അച്ഛന് കേള്കണോ ഉഷയ്ക്ക് ?

 'നാട്ടില്‍ കതിരും പതിരും തിരിച്ചു അറിയുന്ന നല്ല മണ്ണിന്റെ മണംഉള്ള കൃഷിക്കാരെ കിട്ടും എന്റെ മോള്‍ക്ക്‌ '

     ദൈവമേ '.......ഇവിടെ രംഗം വഷളാവുകയാണ് ,ഇനി ഇവിടെ നിന്നാല്‍ ശരിയാവില്ല ,ഞാന്‍ ഗോവണി കയറി ,മുകളില്‍ മുത്തശ്ശന്റെ മുറി ഉണ്ട് ,അടുത്തു തന്നെ ഉണ്ണി മാമന്റെ പുസ്തകങ്ങള്‍ ഇരിക്കുന്ന മുറിയും ,ഒന്ന് പൊയ് നോക്കാം .ഇത് തുറക്കാന്‍ പറ്റുന്നില്ലലോ? പൂട്ടിയിട്ടുണ്ടാകുമോ ?ഇല്ലല്ലോ ,...ഒന്നുടെ ശക്തി ആയി തള്ളി ഞാന്‍ ,ആ ആക്കത്തിനു ഒപ്പം ഞാനും അകത്തേക്ക് വീഴാന്‍ പോയി . തുരുബിച്ച ഫാന്‍ ഒന്ന് ഇടാന്‍ നോക്കി ഞാന്‍ ,'അയ്യോ '....... വേണ്ട ,അതിന്റെ ശബ്ദം കേട്ടിട്ട് പേടി ആവുന്നു .മുറി ആകെ പൊടി ആണ് ..ഉണ്ണി മാമന്റെ അലമാരയില്‍ ദസ് കാപിറ്റലും,ഏണസ്റ്റോ ചെഗ് വേരയും,മാക്സിം ഗോര്‍ക്കി ,സഫ്ദര്‍ ഹാഷ്മി എന്നിങ്ങനെ സൈമണ്‍ ബ്രിട്ടോ വരെ ,..അപ്പുറത്ത് രാമായണവും ,ലളിതാ സഹസ്രനാമവും ,അഷ്ട്ടാങ്ങഹൃദയവും ,വെറുതെ ഒന്ന് കണ്ണ് ഓടിച്ചു നോക്കി .എത്ര നേരം അവിടെ അങ്ങിനെ ഇരുന്നു എന്നറിയില്ല .
         കാര്‍ത്തൂ '...........ഈ കുട്ടി എന്ത് എടുകുവാ അവിടെ ഒറ്റയ്ക്ക് ,ഉഷ ചിറ്റ വിളികുന്നുണ്ട് താഴെ നിന്നു .വാ ..കുട്ടി ,മാമന്‍ വിളിക്കുന്നു ,ഒപ്പം ഇരുന്നു ഊണ് കഴിക്കാന്‍ ,വാ വേഗം ..

  നായകന്മാരോട് പിന്നെ വരാം എന്ന് പറഞ്ഞു ഞാനും ഗോവണി ഇറങ്ങി ......




കാശിതുബപൂവ്   





കത്തിച്ചു വച്ച നില വിളക്കിന്അടുത്ത് ഇല ചിന്തില്‍ ഉപ്പും ,പുളിയും എടുത്തു വച്ചു.മറ്റൊരു ഇലയില്‍ വയമ്പ് അരച്ചതും ചന്ദനവും ,
കുളി കഴിഞ്ഞു വന്നു കസവ് മുണ്ട് ഉടുത്തു മനു ഏട്ടന്‍ വിളിച്ചു , 'ശ്രീജേ,............മോളെ എടുത്തു കൊണ്ട് വാ .
ഇത്ര ദിവസവും സുഖം ആയി ഉറങ്ങി ഇരുന്നസമയത്ത് ആരൊക്കെ ആണോ ആവോ എന്നെ എടുത്തു കൊണ്ട് നടക്കുന്നത് എന്നാ ഭാവത്തില്‍ കുഞ്ഞി കണ്ണ് തുറന്നു നോക്കുന്നുണ്ട് മോള്‍ .
മോളെ എടുത്തു ഏട്ടന്‍ മടിയില്‍ കിടത്തി ചടങ്ങുകള്‍ പ്രകാരം മോളുടെ നാവില്‍ ഉപ്പും പുളിയും തേച്ചു .പേരുമണി മണി കോര്‍ത്ത കറുത്ത ചരട് അവളുടെ അരയില്‍ കെട്ടി .പിന്നെ ഇടതു ചെവിയില്‍ വെറ്റില ചേര്‍ത്ത് അടച്ചു പിടിച്ചു വലതു ചെവിയില്‍ മുന്ന് വട്ടം പേര് വിളിച്ചു ,മാളവിക ....മാളവിക ....മാളവിക .ഒപ്പം മനു ഏട്ടന്‍ എന്നെ നോക്കി .ആ നിമിഷം എന്റെ കണ്ണ് നിറഞ്ഞിരുന്നു .ഒപ്പം എന്റെ മനസു മന്ത്രിച്ചു ,'മാളു '...............എന്റെ മാളു .
ആരായിരുന്നു എനിക്ക് മാളു ?........കുട്ടുകുടാന്‍ പഠിച്ച നാള്‍ മുതല്‍ കൈ കോര്‍ത്ത്‌ നടന്ന എന്റെ പ്രിയ കുട്ടുകാരി ,...
കാശി തുമ്പപൂവ്‌ പോലെ സുന്ദരി .
  ശബ്ദങ്ങള്‍ ഇല്ലാത്ത ലോകത്ത് അവളുടെ പുരികക്കൊടിയുടെ അനക്കവും ,ചുണ്ടിലെ ചിരിയും എനിക്ക് ഭാഷ ആയിരുന്നു.
ഡാന്‍സ് ക്ലാസിലെ സംഗീത അദ്ധ്യാപകന്‍ ആയിരുന്ന മനു ഏട്ടന്‍ മാളുവിനെ കുറിച്ച് ആശ്ചര്യത്തോടെ പറയുമായിരുന്നു ,..'
           'ശ്രീജേ ........ നീ കണ്ടു പഠിക്ക്ഇതാണ് കഴിവ് .
ആ വാക്കുകളില്‍ കുടുതല്‍ സന്ദോഷം എനിക്കായിരുന്നു .പ്രകൃതിയിലെ ചില മാറ്റങ്ങളില്‍ എന്റെ കാശി തുമ്പപൂവ്‌ കൊഴിഞ്ഞു പൊയ് ,.................എന്നില്‍ നിന്ന് ........
വിരുന്നുകാര്‍ എല്ലാരും പൊയ് ..മോളുടെ അടുത്ത് ഏട്ടന്‍ കിടക്കുന്നുണ്ട് .പാവം ഉറക്കം ആയെന്നു തോനുന്നു .ഞാന്‍ കട്ടിലില്‍ നിന്നും കുറച്ചു മുകളിലോട്ടു കയറി തലയിണ ചുവരില്‍ ചാരി വച്ചു കിടന്നു .ഓര്‍മ്മകള്‍ വിട്ടു പോകുന്നില്ല ..വെറുതെ മോളുടെ കുഞ്ഞു കൈക്കുള്ളില്‍ എന്റെ വിരല്‍ വച്ചു .പണ്ട് ഞങ്ങള്‍ കൈ പിടിച്ചു നടന്ന പോലെ .
"മോള് ചെറുതായി ഒന്ന് ചിണുങ്ങി "ഒപ്പം മനു ഏട്ടന്‍ തിരിഞ്ഞു ചോദിച്ചു .
.....'നീ ഉറങ്ങി ഇല്ലേ ?ഇത് വരെ ',............
എന്റെ കയ്യില്‍ തലോടിക്കൊണ്ട് ഏട്ടന്‍ പറഞ്ഞു 'സാരമില്ലാടാ ,..പോട്ടെ നീ ഉറങ്ങാന്‍ നോക്ക് '............
മനസ്സില്‍ അറിയാതെ ഇശ്വരനെ വിളിച്ചു പൊയ് ,..ദൈവമേ ഞാന്‍ മനസ്സില്‍ വിചാരിച്ചത് എന്താന്നു എങ്ങനെ ഏട്ടന്‍ അറിഞ്ഞു .
ഇതുപോലെ ഒരു നിമിഷം മാത്രം എന്റെ തുംബപൂവിന്റെ മനസ് എന്റെ കൈ വിട്ടു പോയിരുന്നു ,അന്ന് അത് മനസ്സില്‍ ആക്കാന്‍ സാധിച്ചിരുന്നു എങ്കില്‍ .................ഇന്നും ആ കാശിതുംബപൂവ്വിരിഞ്ഞു തന്നെ നില്‍ക്കുമായിരുന്നു ,..





മലയാളത്തിന്റെ സ്വന്തം രുചികള്‍ ..
ഏതു നാട്ടില്‍ പോയാലും സ്വന്തം നാടും ,നമ്മുടെ ഭക്ഷണത്തിന്റെ രുചിയും ഓര്‍ക്കാത്തവര്‍ ആരും ഉണ്ടാവില്ല .അമ്മയുടെ നാടന്‍ ഭക്ഷണത്തിന്റെ ആ സ്വാദ് മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരം കുടി ആണ് .ആ രുചികളെ നമുക്ക് ഒന്ന് കുടി ഓര്‍ക്കാം
കപ്പയും മിന്കറിയും
 നല്ലത് പോലെ വെന്ത നാടന്‍ കപ്പയും മത്തിക്കറിയും ,ആഹാ ,......എന്താ സ്വാദ് .കാ‍ന്താരി മുളക് ചമ്മന്തിയും കപ്പയുടെ ഒരു കുട്ടുകാരന്‍ ആണേ ,..
കടുമാങ്ങാ അച്ചാര്‍
 ഇളം പ്രായത്തില്‍ ഉള്ള മാങ്ങകള്‍ പറിച്ചു മണ്‍ ഭരണിയില്‍ ഇട്ടു വയ്ച്ചു ഉണ്ടാക്കുന്ന അച്ചാര്‍ ഒരു വര്‍ഷത്തിനു ശേഷം പുറത്തെടുക്കുന്നു ,ഹായ് ,........രാവിലെ കഞ്ഞിക്കു വേറെ എന്ത് വേണം .നമ്മുടെ കടുമാങ്ങാ അച്ചാര്‍ നോട് മത്സരിക്കാന്‍ വേറെ ഏതു വിഭവം ഉണ്ട് .
ചെമ്മീനും മാങ്ങാക്കറിയും
 ചക്കയുടെ കാലം ആയാല്‍ പിന്നെ ചക്ക കുരുവും മാങ്ങയും ഉണക്ക ചെമ്മീനും ഇട്ടു വയ്ക്കുന്ന കറിയുടെ രുചി നാവില്‍ നിന്നും പോകുമോ മരിക്കുവോളം .
ചമ്മന്തി
 തേങ്ങയും ,ചുവന്ന ഉള്ളിയും ,വറ്റല്‍ മുളകും ,തിക്കനലില്‍ ചുട്ടു എടുത്തു ,ഉപ്പും പുളിയും ചേര്‍ത്ത് അമ്മിക്കല്ലില്‍ വച്ച് അരച്ച് എടുത്തു അതില്‍ അല്‍പ്പം വെളിച്ചെണ്ണയും ചേര്‍ത്ത് ഉപയോഗിക്കുക .ഒരു പഴമയുടെ സ്വാദ് നാവില്‍ വരുന്നില്ലേ
ഇല അട
 വൈകുന്നേരങ്ങളില്‍ പള്ളിക്കുടത്തില്‍ നിന്നും വരുമ്പോള്‍ അമ്മ വാഴ ഇലയില്‍ ശര്‍ക്കരയും മാവും  ചേര്‍ത്ത് ഒട്ടു കലത്തില്‍ ചുട്ടു എടുക്കുക്ക അട നല്ല ചുടോടെ കഴിക്കാന്‍ എന്താ സ്വാദ് ,..ആ ഇലയുടെ ഒരു പ്രത്യേക ഗന്ധം ഓര്‍മകളെ പുറകിലോട്ടു കൊണ്ട് പോകുന്നു ......





 മൌനഭാവങ്ങള്‍

സുര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ ഭരണ
സിരകെന്ദ്രതിന്റെ ഉന്നതങ്ങളില്‍ ഇരിക്കുമ്പോള്‍ ആകാശം കൈ എത്തും ദൂരത്തായി സേതുവിന് അനുഭവപ്പെട്ടു.
സേതുരാമന്‍ പാലക്കാടന്‍ മണ്ണില്‍ നിന്നും വിദേശത്ത് ചേക്കേറിയ
അമ്മയുടെ സേതു. ഇവിടെ പ്രകൃതിക്ക് പോലും ഭരണകൂടത്തെ ഭയമാണ് മഴ എന്നും സേതുവിന് ഹരമായിരുന്നു.
ഇന്നത് ഓര്‍മയില്‍ മാത്രം.
ബാല്യത്തിലെ മഴക്ക്‌ ഇന്നും അമ്മയുടെ മണമാണ്.മഴയത്തിറങ്ങി
കളിക്കുമ്പോള്‍ സേതു എന്ന അമ്മയുടെ ആ വിളി ഇന്നും കാതില്‍മുഴങ്ങുന്നു കൌമാര യൌവനങ്ങളില്‍ പെയ്ത
മഴക്ക്‌ തന്റെ കളിക്കൂട്ടുകാരിയുടെ നിറവും ഭാവവും ആയിരുന്നു. ലക്ഷ്മിപ്രിയ
പാലക്കാടിന്‍റെ
പോങ്കതിര്‍ വിളഞ്ഞ പോലെ. അവളുടെ ഒരു നോട്ടവും മന്ദഹാസവും മീനച്ചൂടില്‍
പെയ്യുന്ന കുളിരായി അനുഭവപ്പെടുമായിരുന്നു.വെള്ളി കൊലുസുകള്‍ക്കും മഴയുടെ
താളമായിരുന്നു.
ഇടവപ്പാതിയിലെ മഴ പോലെ ഇടമുരിയതതയിരുന്നു ആ മൊഴികള്‍.
മഴക്ക്‌ ശേഷം മുറ്റത്തെ ചെത്തിയുടെ ഇലയിലൂടെ വീഴാന്‍ ഭാവിക്കുന്ന
മഴത്തുള്ളികള്‍ കാണുമ്പോള്‍ നീതംബം മറയ്ക്കുന്ന മുടിയിഴകളിലൂടെ ഒഴുകുന്ന സ്ഫടിക
മുത്തുകളായ്‌ മാറുന്നു
മിഥുന മാസത്തിലെ മഴയുടെ കുളിരിലും നിന്‍റെ നിശ്വാസത്തിന്റെ ചൂട് ഞാന്‍
അറിഞ്ഞിരുന്നു. ആദ്യാവസാനമായ്.
കാറും കോളും നിറഞ്ഞ ജീവിത്തതിനോടുവില്‍ ദിക്കറിയാതെ ഞാന്‍
അലഞ്ഞപ്പോള്‍ ഒന്നോ ഞാന്‍ അറിഞ്ഞു നിന്നില്‍ കാലം വീശിയ കൊടുങ്കാറ്റ്, ഒരു
വിളിപ്പാടകലെയെങ്കിലും ദൂരങ്ങള്‍ മനസ്സിനെ ബന്ദിക്കുന്നു നിന്നില്‍ കാണാത്ത മഴയുടെ ഒരു ഭാവം
ഞാന്‍ ഗ്ലോറിയയില്‍
കാണുന്നു. ആര്‍ത്ത്‌ ഉലച്ചു പെയ്യുന്ന മഴ പോലെ. അതായിരുന്നു
ഗ്ലോരിയസേതുരാമന്‍.
കര്‍ക്കിടകത്തിലെ മഴക്ക്‌ തണുത്ത മരണത്തിന്‍റെ ഭാവമാണ്. ആരോ
ചേര്‍ത്തടച്ച കണ്പോളകള്‍ക്കിടയില്‍ ഒരു തടാകം ഞാന്‍ കാണുന്നു. തുലാവര്‍ഷം മേഘത്തിലൂടെ
വരുന്ന ഒരു മിന്നല്‍ എന്‍റെ ഉള്ളിലൂടെ കടന്നുപോയി. തണുത്ത ശരീരവും. ആ വിരല്‍
തുമ്പികളും സര്‍പ്പ സ്പര്‍ഷനമേട്ട പോലെ തോന്നുന്നു. അത് വൈദ്യുധി പോലെ പടരുന്നു. മഴ
പിന്നെയും മൂകമായ് പെയ്യുന്നു തിരികെ നടക്കുമ്പോള്‍ മനസ്സില്‍ കോറിയിട്ടു.
സര്‍പ്പസുന്തരീ മഴക്ക്‌ എന്നും ഇനിയും നിന്‍റെ ഭാവങ്ങള്‍ മൌനഭവങ്ങള്‍. 



ജാലകം

ഭൂമി തന്‍റെ അച്ചുതണ്ടില്‍ കറങ്ങുമ്പോള്‍ പുലരികള്‍ വീണ്ടും പിറക്കുന്നു
അങ്ങനെ ഒരു പ്രഭാതത്തില്‍ ഉറക്കെ കരഞ്ഞുകൊണ്ട്‌ ഞാനും ഈ ലോകത്തിലെ ഒരു അംഗമായി പുലരിയിലെ ഇല തുമ്പിലെ
കുഞ്ഞുമഞ്ഞുതുള്ളി പോലെ ഞാന്‍ ലാളിക്കപ്പെട്ടു.
പട്ടുപാവാടയും പൂത്തുമ്പിയും അടങ്ങുന്ന എന്‍റെ ലോകത്ത് ഞാന്‍
ഒരു കുഞ്ഞുതുംബിയായി പറന്നു നടന്നു. പുതുമഴയില്‍ മാനത്ത് തെളിഞ്ഞ മാരിവില്ലിനെ കാണാന്‍ ഇടവഴിയിലുടെ
ഓടിയ ഞാന്‍ തിരികെ എത്തിയത്
നാലുകെട്ടിലെ പടിഞ്ഞാറേ മുറിയിലെ ജനലിനടുത്തുള്ള കട്ടിലിലാണ്.
പിന്നീട് എന്‍റെ ലോകം നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി.
ജാലകങ്ങള്‍ക്കപ്പുറം മറ്റൊരു ലോകം ഉള്ളതായി ഞാന്‍ അറിഞ്ഞിരുന്നില്ല. ജാലകവും അത് എന്നോട് പറഞ്ഞില്ല.
പുലരികള്‍ ജാലകങ്ങള്‍ക്കിടയിലൂടെ വന്നു വിളിക്കുമ്പോഴും
അസ്തമിക്കുന്ന ഒരു സുര്യനെ ഞാന്‍ സ്നേഹിച്ചിരുന്നു.
ഇന്നത്തെ പകലിനോട് യാത്ര ചൊല്ലി വീണ്ടും പ്രഭാതം വന്നണയുന്നു. ഞാനും
ചിതലരിച്ച എന്‍റെ ജാലകവും മാറ്റങ്ങള്‍ക്കു ഇടം
കൊടുക്കാതെ നില്‍ക്കുന്നു.




പേറ്റുനോവ്

ശതമാന കണക്കു നിരത്തി സമത്വതിനായ്.

പോരാടും അംഗനമാരെ,നിങ്ങളറിഞ്ഞില്ലേ?
തെരുവിന്‍ ഒരു പെണ്ണിന്‍റെ പേറ്റുനോവ്.

ഉയര്‍ന്നു നില്‍ക്കും രാജസൌധതിന്‍ അരികില്‍
കിടന്നു ഞാനും തെരുവാകും ഈറ്റില്ല പുരയില്‍
ഇല്ല ഒരു കാതും കേള്‍ക്കാന്‍ ഈ രോദനം.

ഇല്ല ഒരു കണ്ണും കാണാന്‍ ഈ കാഴ്ചയും
ഇല്ല ഒരു പതിച്ചിയും , എന്‍ ജീവരക്തം,

എങ്കിലും അതില്‍ തെളിയുന്നെന്‍ ജന്മപുണ്യം
അമ്മിഞ്ഞപ്പാല്‍ നുകരും മുന്‍പേ
ഈ മാറില്‍ ചൂടെല്ക്കും മുപേ,കുഞ്ഞേ ,

മിഴികള്‍ അടയുന്നു ഈ മാതാവിന്‍റെ,

ആര് ഏറ്റു വാങ്ങുമെന്‍ മണിക്കുഞ്ഞിനെ

പഞ്ചഭൂതങ്ങള്‍ സാക്ഷിയായ് ലോകമേ
നല്‍കുന്നു എന്‍ കുഞ്ഞിനെ
നാളേക്ക് ആയിതാ മറ്റൊരു പെണ് പിറവി
കാലം നല്‍കും നിനക്കായ്‌ നാളെ ഒരു നോവ്‌.

എന്‍റെ പ്രാണന്റെ നോവം പേറ്റുനോവ്.

(ഡല്‍ഹിയിലെ തെരുവില്‍ ഒരു കുഞ്ഞിന്ജന്മം നല്‍കി
 

മരണമടഞ്ഞ ആ സ്ത്രീക്ക് വേണ്ടി.ചിന്തിക്കു ഒരു നിമിഷം )

മഴയുടെ കൂട്ടുകാരി 


മഴയെ നീ എനിക്ക് ആരാണ്?
ആമ്പല്‍പൂവ്‌ ചോദിക്കുന്നു?
എന്നില്‍ പെയ്തു ഇറങ്ങിയോരോ മാത്രയില്‍,
മണ്ണിന്റെ താരകമായ് മാറി ഞാന്‍
ഹൃദയത്തിന്‍ കൂട്ടിലെ കനല്‍ അണച്ചതും
ചുടു കണ്ണ് നീരാല്‍ തപിചൊരെന്‍,
കവിളികലേ മഴയായി തലോടിയും
മറന്നൊരെന്‍ പ്രണയും വീണ്ടും ജീവനെകിയും
ഏകാന്തംഎന്‍ വഴിയില്‍ കൂടെ നടന്നും
ഞാന്‍ അറിയതെന്‍ ചിലങ്കകള്‍
നിന്‍ താളത്തിനൊത് ചലിക്കുന്നു
മായരുതേ എന്നില്‍ നിന്നും
മണ്ണിതില്‍ ഈ പൂവ് വീണടിയും വരെ
ഈനൂപുര താളം നിലക്കും വരെ..........



സ്പന്ദികുന്ന കുഴിമാടം
അകലെയാണെങ്കിലും അറിയാത്ത കൂട്ടുകാരാ അറിയുന്നു നിന്‍ ദേഹവിയോഗം
മലോകരന്യോന്യം ചിന്തിയ ചോരയ്ക്ക് ദുരിതം വഹിച്ച കുരുന്നുകള്‍ നിങ്ങള്‍
അക്ഷരപ്പിച്ച നടക്കുന്ന നിങ്ങള്‍ തന്‍ പാദങ്ങള്‍ ഇടറുന്നത് ഈ യുദ്ധഭൂവിന്‍
മിന്നാമിനുങ്ങും പൂത്തുമ്പിയും കാണേണ്ട
കണ്‍കളില്‍ കാണുന്നതോ ഉഗ്രസ്പോടനങ്ങള്‍
അറിവിന്‍റെ ആദ്യാക്ഷരം കുറിക്കേണ്ട കൈകള്‍ ഇന്ന്
അന്നതിനായ് നീട്ടുന്നു വിടരും മുന്പേ കൊഴിഞ്ഞ പൂമുട്ടേ
നിനക്കായ്‌ സമര്‍പ്പിക്കുന്നീ മിഴിനീര്‍പൂക്കള്‍
എന്‍ ഹൃദയത്തില്‍ വിടര്‍ന്ന രക്തപുഷ്പങ്ങള്‍ (യുദ്ധങ്ങളില്‍ പൊലിയുന്ന ബാല്യങ്ങള്‍ക്ക്‌)


സ്നേഹ ബീജം


പ്രാണന്റെ നോവറിയാതെ പായും മനുജാ-
വേഗം കുറക്കുകീ നിന്‍ യാഗാശ്വ പ്രയാണം.
ഓര്‍ക്കുന്നുവോ? നിന്‍ പാതയില്‍,
നീ മറന്നൊരീ പൂക്കളെ
ലളിച്ചിട്ടുണ്ടാം നീ അതിനെ,നുകര്‍ന്നിട്ടുണ്ടാം
നിന്റെ ദാഹം ശമിക്കും വരെ മാത്രം.
ആ പൂക്കള്‍ വിരിഞ്ഞിരുന്നു പല ഭാവത്തില്‍
പിന്ജിളം കൈ തൊട്ടപ്പോള്‍ മാറുച്ചുരന്നൊരു പൂതവും,
കണ്ണന്റെ ചിരിയില്‍ നഞ്ഞുപുരട്ടന്‍ മടിച്ചൊരു പൂതനയും.
ആരോ വരച്ചിടും കോലങ്ങള്‍ പോലെ
ജീവിക്കുന്നു ചില പൂക്കള്‍
തെരുവിന്റെ പെണ്ണില്‍ ആരോ പാകിയ
സ്നേഹ ബീജം പിറവി കൊണ്ടപ്പോള്‍
എത്തി നോക്കാത്ത ന്യായങ്ങള്‍ ആകുഞ്ഞിനെ
ലാളിച്ച കൈകളേ ക്രുശിക്കുന്നു.
താതന്റെ ബീജം വഹിചോരാപൂവ്
തന്‍ കുഞ്ഞുപൂവിനെ ഉപേക്ഷിക്കുകില്‍
പഴിക്കാന്‍ ആയിരം നാവുകള്‍
വഴിയോര കാഴ്ചകള്‍ തുടരുമ്പോള്‍
സത്യം ഒതിടും നാവിനെ നാട്..
കടത്തുന്നു മാനവ മാനസം.
ഓര്‍ക്കുക നിങ്ങളും ഇതുപോല്‍
ബീജമായ് മാതൃഗര്‍ഭത്തില്‍ വാണകാലം
ഓര്‍ക്കുക വിലനല്കിടാനാവാത്ത
മാതൃ ഗര്‍ഭം വഹിചിടും പൂക്കളേ..
വിരിയട്ടേ അവ ശാന്തമായ്, ഒരുക്കിടാം
നമുക്ക് അവര്‍ക്ക് ഒരു ഉദ്യാനം




തനിച്ച്
ആരും പറയാത്ത നേര് ,പക്ഷെ
മണ്ണില്‍ ഇതുതാനല്ലയോ സത്യം
പൊക്കിള്‍ക്കൊടി മുറിഞ്ഞൊരു കാലം മുതല്‍ ,
ഒരു പിടി ചാരം ആകും വരേയ്ക്കും ,
മണ്ണില്‍ തനിച്ചാണ് മര്‍ത്യജന്മം .
  ഒരു കുടന്ന പുവിലും ഓരോ പുവും തനിച്ചല്ലേ
  ഏഴു വര്‍ണങ്ങള്‍ ചാലിച്ച മാരിവില്ലില്‍
  ഓരോ നിറവും തനിച്ചല്ലേ ?
 ഭുമി മാതാവിന്‍ ഞരന്ബുകള്‍ പോല്‍ ഈ
ഓരോ പുഴയും തനിച്ചല്ലേ ?
ചൊരിയുമി പേമാരിയില്‍ ഓരോ
മഴത്തുള്ളിയും തനിച്ചല്ലേ ?
കുട്ടത്തില്‍ ചിലപ്പോള്‍ ഞാനും തനിച്ചാണ്
ഇരുണ്ട മുറിയും ,പതിഞ്ഞ ശബ്ദതവും
എന്നില്‍ നിറയുമ്പോള്‍ ഓര്‍ക്കുന്നു ഞാനും
തനിച്ചാണ് ...........