പ്രണയതാളം







വാര്ദ്യകതിന്റെയ് തുരുത്തില് ഒറ്റയ്ക്ക് ഇരിക്കുമ്പോഴും,രജനി തന് മാറില് തല ചായ്ച്ചു കിടക്കുമ്പോഴും
ഞാന് ഇന്നും പറന്നു ഉയരും അതിരുകള് ഇല്ലാത്ത എന്റെ പ്രണയ ആകാശത്തിലേക്ക്,.....
    പ്രണയത്തിന്റെ ആഴവും പരപ്പും അറിയുന്നതിന് മുന്പേ അവന്റെ കൈ വിരല് തുമ്പ് പിടിച്ചു ഞാന് നടന്നു,......
 പുസ്തക താളുകളില് ഒളിപിച്ചു കുട്ടുകാരി കൊണ്ട് തരുന്ന പ്രണയ ലേഘനം രാത്രി ആരും കാണാതെ ഹിസ്റ്ററി ബൂകിന്റെയ്  ഇടയില് വച്ച് വായിക്കും. സ്നേഹം തുലികയിലുടെയ് അക്ഷരങ്ങള് ആയി മാറും,.സുക്ഷിച്ചു വയ്ക്കാന് പറ്റാത്തത് കൊണ്ട് അത് നശിപിക്കുമ്പോള്  മനസ്സില് ഒരു നോവാണ് .മൊബൈല് ഫോണ് വഴി പ്രണയിക്കുന്ന ഈ കാലത്തെ കമിതാക്കള്ക്ക് ലഭിക്കാത്ത ഒരു ഭാഗ്യം ആണ് എനിക്ക് കിട്ടിയ പ്രണയ ലേഖനങ്ങള്.
    ഇടവഴിയിലെ തൊട്ടാവാടിയും നീല കോളാംബി പുക്കളും എന്റെ പ്രണയത്തിനു സാക്ഷികള് ആയിരുന്നു അംബലത്തില് നിന്നും മടങ്ങുമ്പോള് കാത്തു നിന്നിരുന്ന അവനെ ഇലചിന്തില് നിന്നും ചന്ദനം തൊടുവിക്കും. ചന്ദനതിന്റെയ് കുളിര്മയാണോ കൈ വിരലിന്റെതണുപ്പോ  ഇന്നും ആ കുളിര് നെറ്റിയില് മായാതെ നില്ക്കുന്നു     പിന്നേ സയ്ക്കില്ന് മുന്നില് ഇരുന്നു വീടിനടുത് വരെ ഒരു യാത്ര . എന്നും മറക്കാതെ അവന് സമ്മാനിക്കുന്ന ആമബല്പുവില്     ഞങ്ങളുടെ പേര് എഴുതി  പുഴയിലോഴുക്കും.അതിരില്ലാത്ത പുഴയുടെ ഒള്ളങ്ങള് പ്രണയമാം ആ കുഞ്ഞു പുവിനേ വഹിച്ചു     നീങ്ങും .
   ഉത്സവത്തിനു ആനയും കച്ചവടക്കാരും കണ്ണില് നിറയാതെ ഒരു മുഖം തേടി കണ്ണുകള് പായും .ഒടുവില് ആരും കാണാതെ    ഒരു കള്ള ചിരിയും സമ്മാനിക്കും .തിമിര്ത്തു പെയ്യുന്ന മഴയില്  ഒരു കുട കിഴില് നിന്ന് സംസാരിക്കുമ്പോള് ഹൃദയത്തിനും    മഴയ്ക്കും ഒരേ താളം ആയിരുന്നു .സുന്ദരമായ പ്രണയ താളം,...
 മൃത്യു തന് പാശം മുറുകും വരെ ഓര്മയില് ഒരു കുളിര് മഴയാണ് എന്റെ പ്രണയം .ജിവിതത്തില് ആസുര താളങ്ങള് തിമിര്ത്തു  ആടുമ്പോള് ഓര്മയില് ഒരു കുഞ്ഞു മഴതുള്ളിയായ് കുളിരേകുന്നു എന് പ്രണയ താളം,...
മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റാണ് മലയാറ്റൂർ എന്ന് അറിയപ്പെട്ടിരുന്ന മലയാറ്റൂ‍ർ

മലയാറ്റൂർ രാമകൃഷ്ണൻ



രാമകൃഷ്ണൻ. (ജനനം - 1927, മരണം - 1997). കേരളത്തിലെ പാലക്കാട് ജില്ലയിൽ ജനിച്ചു. ഒരു നോവലിസ്റ്റും ചെറുകഥാകൃത്തും ഐ.എ.എസ്. ഓഫീസറുമായിരുന്നു അദ്ദേഹം.

കൃതികൾ

നോവൽ

  • ഡോക്ടർ വേഴാമ്പൽ (1964)
  • വേരുകൾ (1966)
  • യക്ഷി (1967)
  • പൊന്നി (1967)
  • ദ്വന്ദയുദ്ധം (1970)
  • യന്ത്രം (1976)
  • അനന്തചര്യ (1988)
  • നെട്ടൂർ മഠം (1988)
  • മൃതിയുടെ കവാടം (1989)

ചെറുകഥ

  • ആദ്യത്തെ കേസ് (1952)
  • അവകാശി (1956)
  • സൂചിമുഖി (1957)


എം.ടി. വാസുദേവൻ നായർ


അദ്ധ്യാപകൻ, പത്രാധിപർ, കഥാകൃത്ത്‌, നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, സിനിമാസംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ കേരളീയനാണ് മാടത്ത് തെക്കെപ്പാട്ട് വാസുദേവൻനായർ എന്ന എം.ടി.വാസുദേവൻനായർ‍(ജനനം: 1933 ആഗസ്റ്റ് 9- ). മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനേകം സാഹിത്യസൃഷ്ടികളുടെ ശില്പി. എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു.

ഉള്ളടക്കം


ജീവചരിത്രം

ഒറ്റപ്പാലം താലൂക്കിൽ ആനക്കര പഞ്ചായത്തിലെ കൂടല്ലൂരിൽ 1933 ആഗസ്റ്റ് 9നു‌ ജനിച്ചു. അച്ഛൻ: പുന്നയൂർക്കുളം ടി. നാരായണൻ നായർ, അമ്മ: അമ്മാളു അമ്മ. കുമരനെല്ലൂർ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം കഴിച്ചതിനു ശേഷം പാലക്കാട്‌ വിക്ടോറിയ കോളേജിൽ നിന്ന്‌ 1953-ൽ രസതന്ത്രത്തിൽ ബിരുദം നേടുകയുണ്ടായി. ആത്മകഥാംശമുള്ള കൃതികളിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ ദാരിദ്ര്യത്തിന്റേയും കുടുംബബന്ധങ്ങളുടേയും കയ്പറിഞ്ഞിട്ടുള്ള ബാല്യകാലമായിരുന്നു ഈ കഥാകാരന്റേത്. പത്നി പ്രശസ്ത നർത്തകിയായ കലാമണ്ഡലംസരസ്വതിയാണു്. മക്കൾ: സിതാര, അശ്വതി.

സാഹിതീയം

പാലക്കാട് ജില്ല്ല്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ആനക്കര പഞ്ചായതിലെ കൂടല്ലൂർ ഗ്രാമത്തിൽ ജനിച്ചു.
സ്കൂൾവിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി.വിക്റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്.
1957-ൽ മാതൃഭൂമി ആഴ്ചപതിപ്പിന്റെ സബ് എഡിറ്ററായി ചേർന്നു. ’പാതിരാവും പകൽ‌വെളിച്ചവും’ എന്ന ആദ്യനോവൽ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നതു്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘നാലുകെട്ട്’ആണ്. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പിൽക്കാലത്ത് ‘സ്വർഗ്ഗം തുറക്കുന്ന സമയം’,‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരളസാഹിത്യഅക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയായെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈയിനത്തിൽ ദേശീയപുരസ്കാരം ലഭിച്ചു.
ഇതുകൂടാതെ ‘കാലം’(1970)കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്),‘രണ്ടാമൂഴം’(1984-വയലാർ അവാർഡ്), വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്), എന്നി കൃതികൾക്കും അവാർഡുകൾ ലഭിച്ചിട്ടുണ്ടു്. കടവ്‌, ഒരു വടക്കൻവീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയ അവാർഡുകൾ ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്കാരവും എം.ടിക്ക് തന്നെയായിരുന്നു.
മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ കാലിക്കറ്റ് സർവ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. 1995-ൽ ജ്ഞാനപീഠം പുരസ്കാരവും, 2005-ൽ പത്മഭൂഷണും നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാരും‍ ആദരിക്കുകയുണ്ടായി.

കർമ്മ മണ്ഡലങ്ങൾ

മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. 1999 -ൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചതിനു ശേഷം തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. എം.ടി.വാസുദേവൻ‌നായർ എന്ന സാഹിത്യകാരൻ തികഞ്ഞ ഒരു പരിസ്ഥിതിവാദി കൂടിയാണു്. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന വാസുദേവൻ നായർ നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങൾ ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

പുരസ്കാരങ്ങൾ

സാഹിത്യത്തിൽ ഭാരതത്തിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം എം. ടി. - ക്ക്‌ 1995-ഇൽ ലഭിച്ചു. മറ്റു പുരസ്കാരങ്ങൾ.
  • മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം (1973, നിർമ്മാല്യം)
  • മികച്ച തിരക്കഥക്കുള്ള ദേശീയ പുരസ്കാരം (നാലു തവണ;1990(ഒരു വടക്കൻ വീരഗാഥ),1992(കടവ്),1993(സദയം),1995(പരിണയം))
  • മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം (1978, ബന്ധനം)
  • മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം (1991, കടവ്‌)
  • മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന പുരസ്കാരം (1978, ബന്ധനം)

പ്രധാന കൃതികൾ

നോവലുകൾ

[തിരുത്തുക] കഥകൾ

  • ഇരുട്ടിന്റെ ആത്മാവ്‌
  • ഓളവും തീരവും
  • കുട്ട്യേടത്തി
  • വാരിക്കുഴി
  • പതനം
  • ബന്ധനം
  • സ്വർഗം തുറക്കുന്ന സമയം
  • വാനപ്രസ്ഥം
  • ദാർ-എസ്‌-സലാം
  • രക്തം പുരണ്ട മൺ തരികൾ
  • വെയിലും നിലാവും
  • കളിവീട്‌
  • വേദനയുടെ പൂക്കൾ
  • ഷെർലക്ക്‌
  • ഓപ്പോൾ

തിരക്കഥകൾ (അപൂർണ്ണം)

  • ഓളവും തീരവും
  • മുറപ്പെണ്ണ്‌
  • നഗരമേ നന്ദി
  • അസുരവിത്ത്‌
  • പകൽക്കിനാവ്‌
  • ഇരുട്ടിന്റെ ആത്മാവ്‌
  • കുട്ട്യേടത്തി
  • ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച
  • എവിടെയോ ഒരു ശത്രു
  • വെള്ളം
  • പഞ്ചാഗ്നി
  • നഖക്ഷതങ്ങൾ
  • അമൃതം ഗമയ
  • ആരൂഢം
  • ആൾക്കൂട്ടത്തിൽ തനിയെ
  • അടിയൊഴുക്കുകൾ
  • ഉയരങ്ങളിൽ
  • ഋതുഭേദം
  • വൈശാലി
  • ഒരു വടക്കൻ വീരഗാഥ
  • പെരുന്തച്ചൻ
  • താഴ്വാരം
  • സുകൃതം
  • പരിണയം
  • എന്നു സ്വന്തം ജാനകിക്കുട്ടി (ചെറിയ ചെറിയ ഭൂകമ്പങ്ങൾ എന്ന ചെറുകഥയെ ആശ്രയിച്ച്‌)
  • തീർത്ഥാടനം (വാനപ്രസ്ഥം എന്ന ചെറുകഥയെ ആശ്രയിച്ച്‌)
  • പഴശ്ശിരാജ

ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും

മറ്റുകൃതികൾ

ഗോപുരനടയിൽ എന്ന നാടകവും കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിംഗ്‌വേ ഒരു മുഖവുര എന്നീ പ്രബന്ധങ്ങളും, ആൾക്കൂട്ടത്തിൽ തനിയെ എന്ന യാത്രാവിവരണവുമാണ് മറ്റു പ്രധാനകൃതികൾ


എം. ലീലാവതി


സാഹിത്യനിരൂപിക, എഴുത്തുകാരി, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളിൽ പ്രശസ്തയായ ഡോ.എം. ലീലാവതി മലയാളസാഹിത്യത്തിലെ സജീവസാന്നിധ്യമാണ് . 2008 ലെ പത്മശ്രീ പുരസ്ക്കാരമടക്കം ധാരാളം ബഹുമതികൾക്ക് ലീലാവതി അർഹയായിട്ടുണ്ട് [1] [2].

ഉള്ളടക്കം


ജീവിതരേഖ

1927 സെപ്തംബർ 16-ന് തൃശൂർ ജില്ലയിൽ ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയിൽ ജനിച്ചു. കഴുങ്കമ്പിള്ളി കുഞ്ഞുണ്ണി നമ്പിടിയുടെയും മുണ്ടനാട്ട് നങ്ങയ്യമാണ്ടലിന്റെയും മകളാണ് . കുന്നംകുളം ഹൈസ്ക്കൂൾ, എറണാകുളം മഹാരാജാസ് കോളേജ്, മദ്രാസ് സർവകലാശാല, കേരള സർ‌വകലാശാലഎന്നിവിടങ്ങളിലായി വിദ്യാഭ്യാസംപൂർത്തിയാക്കി. 1949 മുതൽ സേന്റ് മേരീസ് കോളേജ് തൃശൂർ, സ്റ്റെല്ല മാരീസ് കോളേജ് ചെന്നൈ, പാലക്കാട് ഗവ.വിക്ടോറിയ കോളേജ്, മഹാരാജാസ് കോളജ്, തലശ്ശേരി ബ്രണ്ണൻകോളേജ് മുതലായ വിവിധ കലാലയങ്ങളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് 1983-ൽ വിരമിച്ചു. കുറച്ചുകാലം കോഴിക്കോട് സർവകലാശാലയിൽ വിസിറ്റിങ്ങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ഭാവനാജീവിതമെന്നു വിശേഷിപ്പിച്ചു പോരുന്നകവിതയിൽ യുക്തിനിഷ്ഠ്മായഭൗതികവീക്ഷണവും ശാസ്ത്രതത്വങ്ങളും അന്വേഷിച്ചുകൊണ്ടാണ് എം.ലീലാവതി മലയാളനിരൂപണരംഗത്ത് പ്രത്യക്ഷപ്പെട്ടത് .സി.ജി. യുങ്ങിന്റെസമൂഹമന:ശാസ്ത്രമാണ് ലീലാവതിയുടെ മന:ശാസ്ത്രപഠനങ്ങൾക്ക് അടിസ്ഥാനം.വ്യക്തിക്ക് എന്നപോലെ സമൂഹത്തിനും ബോധമനസ്സും അബോധമനസ്സും ഉണ്ടെന്നും സമൂഹബോധമനസ്സിന്റെ ഉള്ളടക്കം ആദിരൂപങ്ങളാണെന്നും അവയെ പൊതിഞ്ഞു നിൽക്കുന്ന കഥകളാണ് മിത്ത് എന്നുമാണ് ഈ കണ്ടെത്തൽ.

പുരസ്കാരങ്ങൾ[3]

  • സോവിയറ്റ്ലാന്റ് നെഹ്റു അവാർഡ് (1976) - വിശ്വോത്തരമായ വിപ്ലവേതിഹാസം
  • ഓടക്കുഴൽ അവാർഡ് (1978)-വർണ്ണരാജി
  • കേരള സാഹിത്യ അക്കാദമി അവാർഡ്(1980)-വർണ്ണരാജി
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1987)-കവിതാധ്വനി
  • വിലാസിനി അവാർഡ്(2002) -അപ്പുവിന്റെ അന്വേഷണം
  • ബഷീർ പുരസ്കാരം (2005) -
  • വയലാർ രാമവർമ അവാർഡ്(2007) -അപ്പുവിന്റെ അന്വേഷണം
  • സി.ജെ.തോമസ് സ്മാരക അവാർഡ്(1989) -സത്യം ശിവം സുന്ദരം
  • നാലപ്പാടൻ അവാർഡ് (1994) - ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ - ഒരു പഠനം
  • എൻ.വി.കൃഷ്ണവാര്യർ അവാർഡ്(1994) - ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ - ഒരു പഠനം
  • ലളിതാംബിക അന്തർജ്ജനം അവാർഡ്(1999) -
  • പത്മപ്രഭാ പുരസ്കാരം (2001) - സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക്
  • തായാട്ട് അവാർഡ്(2005) -അപ്പുവിന്റെ അന്വേഷണം
  • ഗുപ്തൻ നായർ സ്മാരക അവാർഡ്(2007) -
  • ബാലാമണിയമ്മ അവാർഡ് (2005 )
  • പത്മശ്രീ പുരസ്കാരം (2008) - മലയാള സാഹിത്യത്തിലും വിദ്യാഭ്യാസ മേഖലയിലും നൽകിയ സംഭാവനകൾക്ക്
  • വി.കെ. നാരായണ ഭട്ടതിരിപ്പാട് മെമ്മോറിയൽ അവാർഡ് (2010)
  • സമസ്ത കേരളാ സാഹിത്യ പരിഷത് അവാർഡ് (2010 )
  • എഴുത്തച്ഛൻ പുരസ്‌കാരം (2010) - മലയാള സാഹിത്യത്തിന് പ്രത്യേകിച്ച് നിരൂപണത്തിന് നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്ക് [4]

പ്രധാനകൃതികൾ[5]

  • ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ - ഒരു പഠനം
  • അപ്പുവിന്റെ അന്വേഷണം
  • വർണ്ണരാജി
  • അമൃതമശ്നുതേ
  • കവിതാരതി
  • നവതരംഗം
  • വിശ്വോത്തരമായ വിപ്ലവേതിഹാസം
  • മഹാകവി വള്ളത്തോൾ
  • ശൃംഗാരചിത്രണം - സി.വിയുടെ നോവലുകളിൽ
  • ചെറുകാടിന്റെ സ്ത്രീകഥാപാത്രങ്ങൾ
  • ഫ്ളോറൻസ് നൈറ്റിംഗേൽ
  • അണയാത്ത ദീപം
  • മൌലാനാ അബുൾ കലാം സാദ്
  • മഹാകവി ജി.ശങ്കരക്കുറുപ്പ് (ഇംഗ്ലീഷ് കൃതി)
  • ഇടശ്ശേരി ഗോവിന്ദൻ നായർ (ഇംഗ്ലീഷ് കൃതി)
  • കവിതയും ശാസ്ത്രവും
  • കണ്ണീരും മഴവില്ലും
  • നവരംഗം
  • വിശ്വോത്തരമായ വിപ്ലവേതിഹാസം
  • ജിയുടെ കാവ്യജീവിതം
  • മലയാള കവിതാസാഹിത്യ ചരിത്രം
  • കവിതാധ്വനി
  • സത്യം ശിവം സുന്ദരം
  • ശൃഗാരാവിഷ്കരണം സി വി കൃതികളിൽ
  • ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ- ഒരു പഠനം
  • ഉണ്ണിക്കുട്ടന്റെ ലോകം
  • നമ്മുടെ പൈതൃകം
  • ബാലാമണിയമ്മയുടെ കവിതാലോകങ്ങൾ
  • ഭാരതസ്ത്രീ
  • അക്കിത്തത്തിന്റെ കവിത

എം. മുകുന്ദൻ




മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയായിരുന്നു എം. മുകുന്ദൻ (ജനനം: സെപ്റ്റംബർ 10 1942). ഫ്രഞ്ച്‌ നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

ഉള്ളടക്കം


ആദ്യജീവിതം

Mukundan.jpg
കേരളത്തിലെ ഫ്രഞ്ച്‌ അധീന പ്രദേശമായിരുന്ന മയ്യഴിയിൽ 1942 സെപ്റ്റംബർ 10-നു ജനിച്ചു.

പ്രത്യേകതകൾ

മുകുന്ദന്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച്‌ അധിനിവേശ സ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം. ഇതു മൂലം അദ്ദേഹം മയ്യഴിയുടെ കഥാകാരൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു.

ജീവചരിത്രം

തന്റെ ആദ്യസാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദൻ ധാരാളം നോവലുകളും ചെറുകഥകളും എഴുതി.ഉദ്യോഗത്തിന്റെ ഭാഗമായി മുകുന്ദന്റെ ജീവിതം പിൽക്കാലത്ത്‌ ഡൽഹിയിലേക്കു പറിച്ചു നടപ്പെട്ടു. ഡൽഹി ജീവിതവും മുകുന്ദന്റെ തൂലികയിൽ സാഹിത്യ സൃഷ്ടികളായി. ഇടതുപക്ഷ രാഷ്ടീയത്തോടു ആഭിമുഖ്യമുള്ളയാളാണ്‌ മുകുന്ദൻ. എന്നാൽ ഇദ്ദേഹത്തിന്റെ കേശവന്റെ വിലാപങ്ങൾ എന്ന നോവൽ ഇടതുപക്ഷ വ്യതിയാനമാണെന്നും ഒരുകൂട്ടർ വാദിക്കുന്നു. ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ്. വി.എസ്.അച്ചുതാനന്ദൻ കാലഹരണപ്പെട്ട പുണ്യാളനാണു് എന്നു് ഒരു അഭിമുഖസംഭാഷണത്തിൽ പറഞ്ഞതു് വിവാദമായതിനാൽ എസ്.എം.എസ് വഴി രാജിക്കത്തു് അയച്ചുകൊടുത്തു. പിന്നീട് രാജി പിൻവലിച്ചു് അക്കാദമിയിൽ തുടരുന്നു.

സാഹിത്യ സൃഷ്ടികൾ

നോവൽ

  • മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (1974)
  • ദൈവത്തിന്റെ വികൃതികൾ (1989)
  • ആവിലായിലെ സൂര്യോദയം
  • ഡൽഹി (1969)
  • ഹരിദ്വാറിൽ മണിമുഴങ്ങുന്നു (1972)
  • ആകാശത്തിനു ചുവട്ടിൽ
  • ആദിത്യനും രാധയും മറ്റുചിലരും (1993)
  • ഒരു ദളിത്‌ യുവതിയുടെ കദന കഥ
  • കിളിവന്നു വിളിച്ചപ്പോൾ
  • കേശവന്റെ വിലാപങ്ങൾ (1999)
  • നൃത്തം (2000)
  • ഈ ലോകം, ഇതിലൊരു മനുഷ്യൻ (1972)
  • സീത (1990)
  • പ്രവാസം(2009)

  • വീട് (1967)
  • നദിയും തോണിയും (1969)
  • വേശ്യകളേ നിങ്ങൾക്കൊരമ്പലം (1971)
  • അഞ്ചര വയസ്സുള്ള കുട്ടി (1978)
  • തട്ടാത്തിപ്പെണ്ണിന്റെ കല്യാണം (1985)
  • തേവിടിശ്ശിക്കിളി (1988)
  • കള്ളനും പോലീസും (1990)
  • കണ്ണാടിയുടെ കാഴ്ച (1995)
  • മുകുന്ദന്റെ കഥകൾ
  • റഷ്യ
  • പാവാടയും ബിക്കിനിയും
  • നഗരവും സ്ത്രീയും

പഠനം

  • എന്താണ്‌ ആധുനികത (1976)

പുരസ്കാരങ്ങൾ

മുകുന്ദന്റെ വിവർത്തനം ചെയ്യപ്പെട്ട കൃതികൾ

  • 1999. On the Banks of the Mayyazhi. Trans. Gita Krishnankutty. Chennai: Manas.
  • 2002. Sur les rives du fleuve Mahé. Trans. Sophie Bastide-Foltz. Actes Sud.
  • 2002. God's Mischief. Trans. Prema Jayakumar. Delhi: Penguin.
  • 2004. Adityan, Radha, and Others. Trans. C Gopinathan Pillai. New Delhi: Sahitya Akademi.
  • 2005. The Train that Had Wings: Selected Short Stories of M. Mukundan. trans. Donald R. Davis, Jr. Ann Arbor: University of Michigan Press.
  • 2006. Kesavan's Lamentations. Trans. A.J. Thomas. New Delhi: Rupa.
  • 2007. Nrittam: a Malayalam Novel. Trans. Mary Thundyil Mathew. Lewiston: Edwin Mellen

സാറ ജോസഫ്



മലയാള സാഹിത്യത്തിലെ ഒരു നോവലിസ്റ്റും,ചെറുകഥാകൃത്തും അറിയപ്പെടുന്ന പെണ്ണെഴുത്തുകാരിയുമാണ്.

ഉള്ളടക്കം


ജീവിതരേഖ


സാറാ ജോസഫ് 2009-ലെ സി ജെ സ്മാരക പ്രസംഗം നടത്തുന്നു. വലത്തുനിന്നു് മൂന്നാമതിരിയ്ക്കുന്നതു് പ്രഫ. എം കെ സാനു-

പുസ്തകങ്ങൾ

ചെറുകഥകൾ

  • മനസ്സിലെ തീ മാത്രം(1973)
  • കാടിന്റെ സംഗീതം(1975)
  • പാപത്തറ
  • ഒടുവിലത്തെ സൂര്യകാന്തി
  • നിലാവ് നിറയുന്നു
  • കാടിതു കൺടായോ കാന്താ
  • പുതുരാമായണം

നോവൽ

  • ആലാഹയുടെ പെണ്മക്കൾ
  • മാറ്റാത്തി
  • ഒതപ്പ്
  • ഊരുകാവൽ

പ്രബന്ധങ്ങൾ

  • ഭഗവദ്ഗീതയുടെ അടുക്കളയിൽ

 പുരസ്കാരങ്ങൾ

  • ചെറുകാട് അവാർഡ്
  • അരങ്ങ് അവാർഡ്(അബുദാബി)
  • കഥ അവാർഡ്(ന്യൂഡൽഹി)
  • കേരള സാഹിത്യ അക്കാദമി അവാർഡ്(ആലാഹയുടെ പെണ്മക്കൾ)
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
  • വയലാർ അവാർഡ

മാമ്പഴം (കവിത)

വൈലോപ്പിള്ളി ശ്രീധരമേനോൻ 1936-ൽ എഴുതിയ കവിതയാണ് മാമ്പഴം. വൈലോപ്പിള്ളിക്കവിതകളിൽ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് മാമ്പഴം. ഒരമ്മ മാമ്പഴക്കാലമാകുമ്പോൾ തന്റെ മരിച്ചുപോയ മകനെക്കുറിച്ച് ഓർക്കുന്നതാണ് ഇതിലെ പ്രതിപാദ്യം. കേകാവൃത്തത്തിൽ ഇരുപത്തിനാല് ഈരടികൾ അടങ്ങുന്ന ഈ കവിത പിന്നീട് 1947-ൽ ഇറങ്ങിയ ‘‘കന്നിക്കൊയ്ത്ത്‘’ എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തി. മലയാളകവിതയുടെ നവോത്ഥാനപ്രതീകമായി ഈ കവിതയെ മാരാർ വാഴ്ത്തിയിട്ടുണ്ട്. മാരാരുടെയും എം.എൻ. വിജയന്റെയും മാമ്പഴം നിരൂപണങ്ങൾ പ്രശസ്തമാണ്.

ഉള്ളടക്കം


ഉള്ളടക്കം

വീട്ടുമുറ്റത്തെ തൈമാവിൽ നിന്ന് ആദ്യത്തെ മാമ്പഴം വീഴുന്നതു കാണുന്ന അമ്മ നാലുമാസം മുമ്പ് ആ മാവ് പൂത്തുതുടങ്ങിയപ്പോൾ തന്റെ മകൻ ഒരു പൂങ്കുല പൊട്ടിച്ചെടുത്തതും താൻ ശകാരിച്ചതും ഓർക്കുന്നു. "മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൻ, പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ" എന്ന അമ്മയുടെ ശകാരം കുഞ്ഞിനെ സങ്കടപ്പെടുത്തുകയും കളങ്കമേശാത്ത അവന്റെ കണ്ണിനെ കണ്ണുനീർത്തടാകമാക്കുകയും ചെയ്തിരുന്നു. മാങ്കനി പെറുക്കുവാൻ താൻ വരുന്നില്ലെന്ന് പറഞ്ഞ് പൂങ്കുല വെറും മണ്ണിൽ എറിഞ്ഞു കളഞ്ഞ കുട്ടി, മാമ്പഴക്കാലത്തിനു മുൻപേ മരിച്ചുപോയി. കവി ഇതേക്കുറിച്ചു നടത്തുന്ന നിരീക്ഷണം പ്രസിദ്ധമാണ്‌:-
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ[൧] നിങ്ങൾ
തൈമാവിനടുത്തു തന്നെയായിരുന്നു കുഞ്ഞിന്റെ കൊച്ചുശരീരം മറചെയ്തിരുന്നതും. മാവിൽ നിന്നു വീണ ദുരിതഫലം പോലുള്ള ആ മാമ്പഴം, അമ്മ മകന്റെ സംസ്കാരസ്ഥാനത്തിനു മേലുള്ള മണ്ണിൽ വച്ച് പറയുന്നു:
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലേ.
വരിക കണ്ണാൽ കാണാൻ വയ്യാത്തൊരെൻ കണ്ണനേ
തരസാ നുകർന്നാലും തായതൻ നൈവേദ്യം നീ.
ഈ അനുനയവാക്കുകൾ കേട്ട് കുട്ടിയുടെ പ്രാണൻ ഒരു ചെറിയ കുളിർകാറ്റായി വന്ന് അമ്മയെ പുണർന്ന് അവരുടെ നൈവേദ്യം സ്വീകരിക്കുന്നതായി കല്പിക്കുന്നതോടെ കവിത സമാപിക്കുന്നു.

നിരൂപണം

മുലകുടി മാറുന്ന അവസരത്തിൽ കുട്ടികൾക്ക് അമ്മയുമായുള്ള ബന്ധത്തിൽ ഉണ്ടാവുന്ന പ്രതിസന്ധിയുമായി ബന്ധപ്പെടുത്തി ഈ കൃതിയെ മനശ്ശാസ്ത്രപരമായി അപഗ്രഥിക്കുന്ന സാഹിത്യചിന്തകൻ എം.എൻ. വിജയന്റെ പഠനം പ്രസിദ്ധമാണ്‌. മുലകുടി നഷ്ടപ്പെടുമെന്ന ചിന്ത കുഞ്ഞിന്റെ സർ‌വപ്രധാനമയ ഉൽക്കണ്ഠയും ജീവന്മരണപ്രശ്നവും ആയിത്തീരുന്നുവെന്നു വിജയൻ പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, "രണ്ടാമത്തെയോ മൂന്നാമത്തെയോ വയസ്സിൽ ഈ ഉൽക്കണ്ഠ പുതിയ രൂപങ്ങൾ കൈക്കൊള്ളുന്നു. കുഞ്ഞ് അമ്മയോട് കൂടുതൽ കൂടുതൽ ഒട്ടിച്ചേരുകയും വിടുവൈക്കാൻ ശ്രമിക്കവെ കുതറുകയും ചെയ്യുന്നു. തന്നിൽ നിന്ന് ബലാൽ മറച്ചുവെയ്ക്കപ്പെടുന്ന, തേടിച്ചെല്ലുമ്പോൾ ശകാരപ്രഹരങ്ങൾ കൊണ്ട് മറുപടി കൊടുക്കുന്ന വസ്തു അവൻ അപരിചിതവും കഠിനവുമായ വേദനകൾക്ക് ഊണാക്കുന്നു. പിണങ്ങിയും തായയെയും തന്നെയും പീഡിപ്പിച്ചും ആത്മഹത്യ ചൂണ്ടി ഭീഷണിപ്പെടുത്തിയും നഷ്ടഭീതിയിൽ നിന്ന് അവൻ രക്ഷപെടാൻ ശ്രമിക്കുന്നു. വാസ്തവത്തിൽ ജയിച്ചാലും തോറ്റാലും, ഭാവനയിൽ അവൻ എന്നും ജയിക്കുകയേയുള്ളൂ. ഇങ്ങനെ ഭാവനയിൽ ജയിച്ച ബാലനത്രേ 'മാമ്പഴ'-ത്തിലെ നായകൻ"[1].
വൈലോപ്പിള്ളിക്കവിതയിലെ ഗന്ധബിംബങ്ങളെയും അതിനുപിന്നിലെ കോപ്രോഫിലിൿ ചിത്തവൃത്തിയെയും വിവരിക്കുന്ന സന്ദർഭത്തിൽ മാമ്പഴത്തിലെ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക- ക്കിങ്ങിണി സൗഗന്ധികസ്വർണ്ണമായ്ത്തീരും മുമ്പേ
എന്ന വരി എം.എൻ. വിജയൻ ഉദാഹരിക്കുന്നുണ്ട്. ഇതിലെ 'സുഗന്ധമുള്ള സ്വർണ്ണം' എന്ന ബിംബം ഒരു കോപ്രോഫിലിൿ ഭാവനയാണെന്ന് അദ്ദേഹം സമർത്ഥിക്കുന്നു[2].

വീണ പൂവ്

മലയാളത്തിലെ പ്രശസ്ത കവിയായ കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമാണ് വീണപൂവ്. 1907 ഡിസംബറിൽ ആണ് കുമാരനാശാൻ വീണപൂവ് ‘മിതവാദി’ പത്രത്തിൽ പ്രസിദ്ധീകരിച്ചത്. മലയാള കാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരു അനുഭവമായിരുന്നു വീണപൂവ് എന്ന ഖണ്ഡകാവ്യം.
ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ! നീ
ശ്രീഭൂവിലസ്ഥിര-അസംശയം-ഇന്നു ഞാൻ നിന്റെ-
യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോർത്താൽ
എന്നാരംഭിക്കുന്ന വീണപൂവിൽ, പൂവിന്റെ ജനനം മുതൽ മരണം വരെയുള്ള അതീവസൂക്ഷ്മമായ ഘട്ടങ്ങൾ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓർമ്മിപ്പിച്ചുകൊണ്ട് കേവലം നാല്പത്തിയൊന്ന് ശ്ലോകങ്ങളിലൂടെ ചിത്രീകരിച്ചിരിക്കുന്നു.
തുടർന്ന് അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യമാസികയായ ഭാഷാപോഷിണിയിലും അത് പ്രസിദ്ധീകരിച്ചു. അതോടെ ശ്രദ്ധേയനായ കവി എന്ന നിലയ്ക്ക് ആശാന്റെ സ്ഥാനം ഉറച്ചു.വീണപൂവിന്റെ പ്രസിദ്ധീകരണത്തോടുകൂടി ലഭിച്ച അംഗീകാരം ആശാനിലെ കവിക്ക് കൂടുതൽ പ്രചോദനമരുളി. വീണപൂവിനെതുടർന്ന് രചിച്ച “തീയക്കുട്ടിയുടെ വിചാരം‘ അദ്ദേഹത്തിന്റെ സാമൂഹികബോധത്തിന്റെ പ്രതിഫലനമായിരുന്നു.

വിവാദം

കുമാരനാശാന്റെ വീണപൂവ് എന്ന കൃതിക്കു പ്രചോദനം ആയതെന്നു കരുതുന്നത് കുഴിന്തുറ സി.എം. അയ്യപ്പൻപിള്ളയുടെ പ്രസൂന ചരമം എന്ന കവിത ആണെന്നു കരുതുന്നവർ ഉണ്ട് ‎. പന്തളം കേരളവർമ്മയുടെ കവന കൗമുദിയിലാണ് (1080 കർക്കിടകം ലക്കം) അയ്യപ്പൻപിള്ളയുടെപ്രസൂന ചരമം എന്ന കവിത അച്ചടിച്ചു വന്നത്.
പ്രസൂന ചരമം ചെത്തി മിനുക്കി വിപുലീകരിച്ചതാണ് രണ്ടു വർഷത്തിനു ശേഷം വിവേകോദയത്തിൽ വന്ന കുമാരനാശാന്റെ വീണപൂവ് എന്നു കേരളപോലിസിലെ കുറ്റാന്വേഷണവിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന ഡോ.അടൂർ സുരേന്ദ്രൻ തന്റെ ഡോക്റ്ററൽ തീസ്സിസ് വഴി സ്ഥാപിച്ചിക്കാൻ ശ്രമിച്ചിട്ടുണ്ട്. [1]
അടൂർ സുരേന്ദ്രന്റെ അഭിപ്രായത്തിൽ, അയ്യപ്പൻപിള്ളയുടെ പന്ത്രണ്ടാം ശ്ലോകത്തിൽ പ്രസൂന ചരമത്തെ മം‌ഗല്യ ദീപത്തിൻ അണയൽ ആയി കലിപ്പിച്ചപ്പോൾ, ആശാൻ പൂവിന്റെ മരണത്തെ നവദീപം എണ്ണ വറ്റി പുകഞ്ഞു വാടി അണഞ്ഞു എന്നാക്കി. അയ്യപ്പൻ പിള്ളയുടെശ്ലോകത്തിലെ "ഹ,ഹ" പോലും അതേ സ്ഥാനത്തു ആശാൻ പകർത്തി. അയ്യപ്പൻ പിള്ള ഉപയോഗിച്ച "വസന്തതിലകം" തന്നെ ആശാനും ഉപയോഗിച്ചു.ചുരുക്കത്തിൽ വീണപൂവിന്റെ മൂലകം അയ്യപ്പൻപിളളയുടെ പ്രസൂനചരമം തന്നെ എന്നു ഡോ.അടൂർ സുരേന്ദ്രൻ തന്റെ തീസീസിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നു

അരങ്ങിന്റെയ് മാധവം

ഭാരതിയ കലാ സംസ്കാരത്തില് ഏറ്റവും ഉന്നതമായ സ്ഥാനംഉള്ള ഒരു കലാ രൂപമാണ് കൂടിയാട്ടം. ആ നാട്യ ധര്മതിന്റെയ് സുകൃതവും ,ഇതിഹാസവും ആയിരുന്ന ഗുരു അമ്മന്നൂര് മാധവ ചാക്യരുടെയ് കലാ ജിവിതതേ കുറിച്ചുള്ള ഒരു അവലോകനമാണ് ഈ ഗ്രന്ഥം
ഈ ഗ്രന്ഥം അനുഭവം, പകര്ന്നാട്ടം,കാഴ്ച അനുബന്ധങ്ങള് എന്നി നാല് ഭാഗങ്ങള് ആയി തിരിച്ചിരിക്കുന്നു

അനുഭവം
അരങ്ങിലും മനസിലും ശോഭിക്കുന്ന വാഗ്മാധുര്യം [അമ്മന്നൂര് കുട്ടന് ചാക്യാര് ]
.
അമ്മന്നൂര് കുട്ടന് ചാക്യരുടെയ് ഗുരുവും മാതുലനും കൂടിയാണ് മാധവ ചാക്യാര് .അദ്ദേഹത്തിന്റെ ഓര്മ്മകള് ആണ് ഇവിടെ ചെര്തിരികുന്നത്

അമ്മന്നുരിന്റെയ് അഭിനയ ദിഗ്വിജയം [വേണു .ജി ]
ഗുരു അമ്മന്നുരിന്റെയ് ശിഷ്യനും വിദേശ യാത്രകളിലെ സഹപ്രവര്ത്തകനും ആയിരുന്നു വേണു .ജി .വിദേശ യാത്രകളിലെ അനുഭവമാണ് ഇവിടെ വിവരിക്കുന്നത്
അമ്മന്നുരിന്റെയ് ചിട്ടപെടുതലുകള് [മാര്ഗി മധു ]
ഗുരുവും വല്യച്ചനും കൂടിയായ അമ്മന്നുരിന്റെയ് രചനകളെ കുറിച്ച് വിവരിക്കുന്നു
ഗുരുനാഥന് [ഉഷാ നങ്ങ്യാര് ]
മാചെടനേ ,കുറിച്ചുള്ള ഓര്മകളില് ശിഷ്യ [ഉഷാ]
അമ്മന്നൂര് -അഭിനേതാവും ആചാര്യനും [അമ്മന്നൂര് രാജനിഷ് ചാക്യാര് ]
ഗുരുവിന്റെ ശിഷ്യ സമുഹതിലേ അവസാന പട്ടികയില് ഉള്ള രാജനിഷ് തന്റെ ഒര്മകലിലുദെയ്
കുലപതിയോടൊപ്പം [കലാമണ്ഡലം രാജിവ് ]
ആശാനുമോതോള്ള അരങ്ങിലെ അനുഭവങ്ങള് പങ്കു വയ്ക്കുന്നു മിഴാവ് കലാ കാരന് കലാമണ്ഡലം രാജിവ്
പകര്നാട്ടം
ഈ ഭാഗത്ത് ഗുരു അനശ്വരമാക്കിയ വേഷങ്ങളുടെയ് ദൃശ്യാവിഷ്ക്കാരം
കാഴ്ച
കെ .വി രാമനാഥന് ,ഡോ കെ .ജി പോലൌസേ ,രമേശ് വര്മ ,ഇന്ദു ഇടപള്ളി,വി കലാധരന് എന്നി വരുടെ വാക്കുകളിളുടെയ് ഗുരു അമ്മന്നൂര് മാധവ ചാക്യാര്
അനുബന്ധങ്ങള്
കൂടിയാട്ടം ക്ഷേത്രങ്ങളില് [ഇരിഞാലകുട മാധവ ചാക്യാര് ]
കൂത്ത് ,കൂടിയാട്ടതിന്റെയ് ചിട്ട വട്ടങ്ങലേ കുറിച്ചും ഇവിടെ പരാമര്ശിക്കുന്നു
നാട്യം
അമ്മന്നൂര് മാധവ ചാക്യരുടെയ് നോട്ടു പുസ്തകത്തിലെ കുറിപ്പുകള്

കല്യാണസൌഗന്ധികം ആട്ട പ്രകാരം [അമ്മന്നൂര് മാധവ ചാക്യാര് ]
സ്വയമെവാഗതാ
അമ്മന്നുരിന്റെയ് നിട്ടു പുസ്തകത്തിലെ കവിതകള്

അമ്മന്നൂര് മാധവ ചാക്യാര്
[ജിവിത രേഖ ]

അരങ്ങിലെ ഇതിഹാസ പുരുഷനായ പത്മഭൂഷന് അമ്മന്നൂര് മാധവ ചാകയരുടെയ് അരന്ഗുഅനുഭവന്ഗലിലുദെയ് ഉള്ള ഈ കൃതി
വായിച്ചുകൊണ്ട് ,ഗുരുവിനെ മനസാ നമസ്കരിക്കുന്നു .

പി. ഭാസ്കരൻ

.
പി. ഭാസ്കരൻ
പി.ഭാസ്കരൻ.jpg
ജനനം 1924 ഏപ്രിൽ 21(1924-04-21)
കൊടുങ്ങല്ലൂർ, തൃശ്ശൂർ
മരണം 2007 ഫെബ്രുവരി 25 (പ്രായം 82)
തിരുവനന്തപുരം
തൊഴിൽ കവി, ഗാനരചയിതാവ്, ചലച്ചിത്രസംവിധായകൻ
മലയാള ഗാനശാഖക്ക് തന്റേതായ സംഭാവന ചെയ്ത പ്രതിഭാശാലിയായിരുന്നു പി. ഭാസ്കരൻ (ഭാസ്കരൻ മാസ്റ്റർ, 1924 മെയ് 21- 2007 ഫെബ്രുവരി 25). പിതാവ് നന്തിലത്ത് പത്മനാഭമേനോൻ, ഭാര്യ ഇന്ദിര, മക്കൾ രാജീവൻ, വിജയൻ, അജിതൻ, രാധിക. ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നടൻ, ആകാശവാണി പ്രൊഡ്യൂസർ, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നീ കുപ്പായങ്ങളെല്ലാം അണിഞ്ഞിരുന്നു. ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയർമാനായും, കെ.എഫ്.ഡി.സിയുടെ ചെയർമാനായും, ദേശാഭിമാനി ദിനപത്രത്തിന്റെ പത്രാധിപരായും, ജയകേരളം മാസിക, ദീപിക വാരിക എന്നിവയുടെ പത്രാധിപ സമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

രാഷ്ട്രീയ പ്രവർത്തനം

വിദ്യാഭ്യാസകാലത്ത് പുരോഗമന പ്രസ്ഥാനങ്ങളോട് ബന്ധപ്പെട്ടിരുന്ന ഭാസ്കരൻ 1942-ൽ ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് ജയിൽ വാസം വരിക്കുകയുണ്ടായി. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സഹയാത്രികനായി. അക്കാലത്ത് ഒളിവിലും തടവിലും കഴിഞ്ഞിട്ടുണ്ട്. വയലാർ വെടിവെപ്പിനെ കുറിച്ച് അദ്ദേഹം രചിച്ച വയലാർ ഗർജ്ജിക്കുന്നു എന്ന സമാഹാരം തിരുവിതാംകൂറിൽ ദിവാൻ സി.പി. രാമസ്വാമി അയ്യർ നിരോധിച്ചിരുന്നു. വളരെ പിന്നീട് അദ്ദേഹം രാഷ്ട്രീയം പൂർണ്ണമായും ഉപേക്ഷിച്ച് സാഹിത്യ സാംസ്കാരിക പ്രവർത്തകനായി.

കലാജീവിതം

തന്റെ ഇരുപതാമത്തെ വയസിൽ തന്നെ ആദ്യ കവിതാസമാഹാരം പുറത്തിറക്കിയ അദ്ദേഹം, എക്കാലത്തും കാല്പനികത ലളിതമായി ചിത്രീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നാണ് നിരൂപകരുടെ അഭിപ്രായം. മലയാള ചലച്ചിത്ര ഗാനശാഖയിൽ സംസ്കൃതാതിപ്രസരവും, മറ്റുഭാഷകളിലെ ഗാനങ്ങളുടെ തത്സമങ്ങളും വിളങ്ങിനിന്നിരുന്ന കാലത്ത്, ഒരു ലളിത ഗാന ശൈലി ഉണ്ടാക്കിയത് ഭാസ്കരൻ മാസ്റ്റർ ആണെന്ന് ഏവരും സമ്മതിക്കും.
മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛനാണെങ്കിൽ മലയാള ഗാനങ്ങളുടെ പിതാവ് പി. ഭാസ്കരൻ ആണ്
എന്നാണ് യൂസഫലി കേച്ചേരി പറഞ്ഞിട്ടുള്ളത്. കാൽപ്പനികതക്ക് ജനകീയത നൽകിയ അദ്ദേഹം, നിരാശാന്തമായ ആധുനിക സാഹിത്യത്തിൽ വിശ്വസിച്ചിരുന്നില്ല.
അപൂർവ്വസഹോദരർകൾ എന്ന ചിത്രത്തിലെ ഗാനത്തിൽ ഏതാനം മലയാളം വരികളാണ് അദ്ദേഹം എഴുതിയ ആദ്യ ചലച്ചിത്ര ഗാനം. മലയാളത്തിൽ ചന്ദ്രിക എന്ന‍ ചിത്രത്തിനാണ് ആദ്യം പാട്ടെഴുതിയത്. നീലക്കുയിൽ എന്ന ചിത്രത്തിലെ ഗാനങ്ങളോടെ പി. ഭാസ്കരൻ മലയാള ചലച്ചിത്രത്തിന്റെ അനിവാര്യ ഘടകമായി. രാഷ്ട്രപതിയുടെ രജതകമലം നേടിയ ഈ ചിത്രം രാമു കാര്യാട്ടും ഭാസ്കരൻ മാസ്റ്ററും ചേർന്ന് സംവിധാനം ചെയ്തതാണ്. ഇരുട്ടിന്റെ ആത്മാവ്, ജഗത്ഗുരു ആദിശങ്കരാചാര്യർ, കള്ളിച്ചെല്ലമ്മ തുടങ്ങി 47 ചിത്രങ്ങൾ സംവിധാനം ചെയ്തു. ഏഴു ചിത്രങ്ങൾ നിർമ്മിച്ചിരുന്നു. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അല്ലിയാമ്പൽ കടവിലന്നരക്കു വെള്ളം.., കദളി വാഴക്കൈയിലിരുന്ന്.., മാമലകൾക്കപ്പുറത്ത്.., പുലർകാല സുന്ദര സ്വപ്നത്തിൽ.. തുടങ്ങി ഒട്ടനവധി പ്രസിദ്ധ ഗാനങ്ങൾ പി. ഭാസ്കരന്റേതായിട്ടുണ്ട്.
ഓർക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തമ്പുരു, വയലാർ ഗർജ്ജിക്കുന്നു, ഒസ്യത്ത്, പാടും മൺ‌തരികൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഒറ്റക്കമ്പിയുള്ള തമ്പുരു എന്ന കൃതിക്ക് 1981-ൽ ഓടക്കുഴൽ പുരസ്കാരവും, 82-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.

മരണം

വാർദ്ധക്യസഹജമായ അസുഖങ്ങൾമൂലം 2007 ഫെബ്രുവരി 25 ഉച്ചക്ക് 1:10-നു അന്തരിച്ചു.

പി. കുഞ്ഞിരാമൻ നായർ



പി. കുഞ്ഞിരാമൻ നായർ
P.kunhiraman nair.jpg
മലയാള കവി
ജനനം നവംബർ 4, 1905
വെള്ളിക്കോത്ത്, കാഞ്ഞങ്ങാട്, കേരളം, ഇന്ത്യ
മരണം മേയ് 27, 1978
തിരുവനന്തപുരം, കേരളം, ഇന്ത്യ
തൊഴിൽ കവി,അദ്ധ്യാപകൻ
പി. കുഞ്ഞിരാമൻ നായർ ( നവംബർ 4, 1905 - മേയ്‌ 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക്‌ പ്രചോദനമേകി. പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ഈ നിത്യസഞ്ചാരിയുടെ ജീവിതം അടുക്കും ചിട്ടയുമില്ലാതെ എഴുതിയ കവിത പോലെയായിരുന്നു. കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേർച്ചിത്രങ്ങളാണ്‌ പിയുടെ കവിത.

ഉള്ളടക്കം

[മറയ്ക്കുക]

 ജീവിതരേഖ

1905 ജനുവരി 5-ന്‌ കാസർഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്ടെ അജാനൂർ ഗ്രാമത്തിൽ അടിയോടി വീട്ടിൽ[1] ഒരു കർഷക കുടുംബത്തിലാണ്‌ കുഞ്ഞിരാമൻ നായർ ജനിച്ചത്‌. നീലേശ്വരം, പട്ടാമ്പി സംസ്കൃത കോളേജ് , തഞ്ചാവൂർ സംസ്കൃത പാഠശാല എന്നിവിടങ്ങളിലായി സംസ്കൃതപഠനം നടത്തി. ഇടയ്ക്ക്‌ പഠിത്തം നിർത്തി വീടുവിട്ടിറങ്ങി. പാലക്കാട്‌ ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട്‌ രാജാസ്‌ ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലിചെയ്തു. പത്രപ്രവർത്തകൻ എന്ന നിലയിലും പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം. ഒട്ടേറെ കവിതാ സമാഹാരങ്ങളും ജീവചരിത്രങ്ങളും നാടകങ്ങളും രചിച്ചിട്ടുണ്ട്‌. ആത്മകഥാപര ഗ്രന്ഥങ്ങളായ 'കവിയുടെ കാൽപ്പാടുകൾ','എന്നെ തിരയുന്ന ഞാൻ', 'നിത്യകന്യകയെത്തേടി' എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന്‌ ഉത്തമോദാഹരണങ്ങളാണ്‌. കവിതയൊഴികെ മറ്റൊന്നും ജീവിതത്തിൽ ലക്ഷ്യമാക്കാതെ നടത്തിയ യാത്രകൾക്കൊടുവിൽ 1978 മേയ്‌ 27ന്‌ തിരുവനന്തപുരത്തെ ഒരു സത്രത്തിൽ ഹൃദയസ്തംഭനംമൂലം അന്തരിച്ചു.

പി. സ്മാരക ട്രസ്റ്റ്

1978-ൽ ആണ് പി.സ്മാരക ട്രസ്റ്റ് രൂപം കൊണ്ടത്. പി.സി. കുട്ടികൃഷ്ണൻ ,സി.പി. ശ്രീധരൻ, സുകുമാർ അഴീക്കോട് എന്നിവരായിരുന്നു ട്രസ്റ്റിന്റെ ആദ്യകാല ചെയർമാൻമാർ. പി. കാവ്യപുരസ്കാരം നൽകുന്നത് ട്രസ്റ്റാണ്[2].

കൃതികൾ

കാവ്യം

  • കളിയച്ഛൻ (1954)
  • ഓണസദ്യ (1960)
  • പൂക്കാലം (1964)
  • താമരത്തോണി (1966)
  • വസന്തോത്സവം (1972)
  • ചിലമ്പൊലി (1974)
  • രഥോത്സവം (രണ്ടു വാല്യങ്ങൾ - 1978)
  • താമരത്തേൻ (1983)
  • കവിയുടെ കാല്പാടുകൾ
  • കർപ്പൂരമഴ
  • നീരാജനം
  • പ്രപഞ്ചം
  • പി. കവിതകൾ(രണ്ട് വാല്യം)
  • തിരഞ്ഞെടുത്ത കവിതകൾ

നാടകം

  • രംഗമണ്ഡപം (1956)
  • ഉപാസന (1958

ആത്മകഥകൾ

  • കവിയുടെ കാൽപ്പാടുകൾ
  • എന്നെ തിരയുന്ന ഞാൻ
  • നിത്യകന്യകയെത്തേടി


പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായിരുന്നു ലളിതാംബിക അന്തർജ്ജനം (ജനനം - 1909, മരണം - 1987). ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി” എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യ മനസ്സിൽ ലളിതാംബിക അന്തർജ്ജനം ചിര:പ്രതിഷ്ഠ നേടി. അഗ്നിസാക്ഷി അതേ പേരിൽ സിനിമ ആയിട്ടുണ്ട് (സംവിധാനം: ശ്യാമപ്രസാദ് , 1998). മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു. കവിതകളിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച ഇവർ കാലാന്തരേണ അറിയപ്പെടുന്ന ഒരു കഥാകൃത്തുമായി. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ കോട്ടവട്ടം എന്ന സ്ഥലത്ത് ജനിച്ചു.

ഉള്ളടക്കം

[മറയ്ക്കുക]

 കുടുബം

മലയാളത്തിൽ കവിതാ രംഗത്തും കഥാരംഗത്തും ഒന്നുപോലെ കരവിരുതു തെളിയിച്ചിട്ടുള്ള സാഹിത്യകാരിയായിരുന്നു ലളിതാംബിക അന്തർജനം. കൊട്ടാരക്കര താലൂക്കിൽകോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തിൽദാമോദരൻപോറ്റിയുടെ പുത്രിയായി ജനിച്ചു. പിതാവ് പ്രജാസഭാമെമ്പറും പൺഡിതനും സമുദായ പരിഷ്കർത്താവും ആയിരുന്നു. മാതാവ് ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തർജനം. കേരള നിയമസഭാസ്പീക്കറും മന്ത്രിയുമായിരുന്ന ഡി. ദാമോദരൻപോറ്റി ഉൾപ്പെടെ എട്ടു സഹോദരന്മാരുടെ ഏക സഹോദരിയാണ് ലളിതാംബിക. പാലാ രാമപുരത്ത് അമനകര ഇല്ലത്ത് നാരായണൻനമ്പൂതിരിയാണ് ഭർത്താവ്. യുവതലമുറയിലെ പ്രമുഖകഥാകൃത്തുക്കളിൽഒരാളായ എൻ. മോഹനൻ ഇവരുടെ രണ്ടാമത്തെ പുത്രനാണ്.

വിദ്യാഭ്യാസം

വിദ്യാഭ്യാസം സ്വഗൃഹത്തിൽവച്ചു നടത്തി. മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി എന്നീഭാഷകൾവശമാക്കി. കവിതയിലൂടെ സാഹിത്യ ജീവിതം ആരംഭിച്ചു. തുടർന്ന് കഥാരചനയിൽഏർപ്പെട്ട് പേരെടുത്തു. അന്തർജനത്തിൻറെ തിരഞ്ഞെടുത്തകഥകളുടെ അവതാരികയിൽ, അവരുടെ സാഹിത്യസൃഷ്ടിപരമായ അന്തശ്ചോദനയെപ്പറ്റി ഇങ്ങനെ പറഞ്ഞിരിക്കുന്നു; 'നിയന്ത്രണാതീതമായ സർഗചോദനയ്ക്ക് കീഴടങ്ങി സാഹിത്യസൃഷ്ടി ചെയ്യുന്ന ഒരെഴുത്തുകാരിയാണ് ശ്രീമതി ലളിതാംബിക അന്തർജനം. ഭാവനാശക്തിക്കു തീ കൊളുത്തുന്ന അനുഭവങ്ങളിൽനിന്ന് നേരിട്ട് ഉയർന്നു വന്നിട്ടുള്ളതാണ് അവരുടെ കഥകൾ മുഴുവനും. നാലുകെട്ടുകൾക്കുള്ളിൽ മൂടുപടങ്ങളിലും മറക്കുടകളിലും മൂടി നെടുവീർപ്പിട്ടു കണ്ണുനീർവാർത്തു കഴിഞ്ഞ ആത്തോൽസമൂഹത്തിൻറെ ദുരന്ത കഥകൾക്ക് നാവും നാമവും കൊടുക്കാൻ അവരുടെ ഇടയിൽനിന്നുതന്നെ ഉയർന്നുവന്ന പ്രതിഭാസമാണ്‌ അന്തർജനം.' ജൻമനാ കവിയായ അവരുടെ കവിത്വത്തിൻറെ അഭിരാമത, കവിതയിലെപോലെ കഥകളിലും കാണാൻകഴിയും.
1937ലാണ് ലളിതാഞ്ജലി എന്ന കവിതാസമാഹാരത്തോടെ കാവ്യലോകത്ത് രംഗപ്രവേശം ചെയ്തത്. തുടർന്ന് അതേ വർഷം തന്നെ അംബികാഞ്ജലി എന്ന കഥാസമാഹാരവും രചിച്ചു.1965ൽ പുറത്തിറങ്ങിയ ശകുന്തള എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചത് ഇവരാണ്.

പുരസ്കാരങ്ങൾ

കുഞ്ഞോമന എന്ന ബാലസാഹിത്യ കൃതിക്കു കല്യാണീ കൃഷ്ണമേനോൻ പ്രൈസും, ഗോസായി പറഞ്ഞ കഥയ്ക്കു കേരള സാഹിത്യ അക്കാദമി സമ്മാനവും ലഭിച്ചു. സോഷ്യൽ വെൽഫയർ ബോർഡ്, സാഹിത്യ അക്കാദമി, സാഹിത്യപ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ്, പാഠപുസ്ത കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നിട്ടുണ്ട്.

സൃഷ്ടികൾ

ചെറുകഥകൾ

  • മൂടുപടത്തിൽ (1946)
  • കാലത്തിന്റെ ഏടുകൾ (1949)
  • തകർന്ന തലമുറ (1949)
  • കിളിവാതിലിലൂടെ (1950)
  • കൊടുങ്കാറ്റിൽ നിന്ന് (1951)
  • കണ്ണീരിന്റെ പുഞ്ചിരി (1955)
  • അഗ്നിപുഷ്പങ്ങൾ (1960)
  • തിരഞ്ഞെടുത്ത കഥകൾ (1966)
  • സത്യത്തിന്റെ സ്വരം (1968)
  • വിശ്വരൂപം (1971)
  • ധീരേന്ദ്ര മജുംദാറിന്റെ അമ്മ (1973)
  • പവിത്ര മോതിരം (1979)

നോവൽ

  • അഗ്നിസാക്ഷി (1977)

കവിതാസമാഹാരങ്ങൾ

  • ലളിതാഞ്ജലി
  • ഓണക്കഴ്ച
  • ശരണമഞ്ജരി
  • ഭാവദീപ്തി
  • നിശ്ശബ്ദസംഗീതം
  • ഒരു പൊട്ടിച്ചിരി
  • ആയിരത്തിരി - 1969

മറ്റുകൃതികൾ