എന്റെ രചനകള്‍

 മൌനഭാവങ്ങള്‍ 

സുര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ ഭരണ
സിരകെന്ദ്രതിന്റെ ഉന്നതങ്ങളില്‍ ഇരിക്കുമ്പോള്‍ ആകാശം കൈ എത്തും ദൂരത്തായി സേതുവിന് അനുഭവപ്പെട്ടു.
സേതുരാമന്‍ പാലക്കാടന്‍ മണ്ണില്‍ നിന്നും വിദേശത്ത് ചേക്കേറിയ
അമ്മയുടെ സേതു. ഇവിടെ പ്രകൃതിക്ക് പോലും ഭരണകൂടത്തെ ഭയമാണ് മഴ എന്നും സേതുവിന് ഹരമായിരുന്നു.
ഇന്നത് ഓര്‍മയില്‍ മാത്രം.
ബാല്യത്തിലെ മഴക്ക്‌ ഇന്നും അമ്മയുടെ മണമാണ്.മഴയത്തിറങ്ങി
കളിക്കുമ്പോള്‍ സേതു എന്ന അമ്മയുടെ ആ വിളി ഇന്നും കാതില്‍മുഴങ്ങുന്നു കൌമാര യൌവനങ്ങളില്‍ പെയ്ത
മഴക്ക്‌ തന്റെ കളിക്കൂട്ടുകാരിയുടെ നിറവും ഭാവവും ആയിരുന്നു. ലക്ഷ്മിപ്രിയ
പാലക്കാടിന്‍റെ
പോങ്കതിര്‍ വിളഞ്ഞ പോലെ. അവളുടെ ഒരു നോട്ടവും മന്ദഹാസവും മീനച്ചൂടില്‍
പെയ്യുന്ന കുളിരായി അനുഭവപ്പെടുമായിരുന്നു.വെള്ളി കൊലുസുകള്‍ക്കും മഴയുടെ
താളമായിരുന്നു.
ഇടവപ്പാതിയിലെ മഴ പോലെ ഇടമുരിയതതയിരുന്നു ആ മൊഴികള്‍.
മഴക്ക്‌ ശേഷം മുറ്റത്തെ ചെത്തിയുടെ ഇലയിലൂടെ വീഴാന്‍ ഭാവിക്കുന്ന
മഴത്തുള്ളികള്‍ കാണുമ്പോള്‍ നീതംബം മറയ്ക്കുന്ന മുടിയിഴകളിലൂടെ ഒഴുകുന്ന സ്ഫടിക
മുത്തുകളായ്‌ മാറുന്നു
മിഥുന മാസത്തിലെ മഴയുടെ കുളിരിലും നിന്‍റെ നിശ്വാസത്തിന്റെ ചൂട് ഞാന്‍
അറിഞ്ഞിരുന്നു. ആദ്യാവസാനമായ്.
കാറും കോളും നിറഞ്ഞ ജീവിത്തതിനോടുവില്‍ ദിക്കറിയാതെ ഞാന്‍
അലഞ്ഞപ്പോള്‍ ഒന്നോ ഞാന്‍ അറിഞ്ഞു നിന്നില്‍ കാലം വീശിയ കൊടുങ്കാറ്റ്, ഒരു
വിളിപ്പാടകലെയെങ്കിലും ദൂരങ്ങള്‍ മനസ്സിനെ ബന്ദിക്കുന്നു നിന്നില്‍ കാണാത്ത മഴയുടെ ഒരു ഭാവം
ഞാന്‍ ഗ്ലോറിയയില്‍
കാണുന്നു. ആര്‍ത്ത്‌ ഉലച്ചു പെയ്യുന്ന മഴ പോലെ. അതായിരുന്നു
ഗ്ലോരിയസേതുരാമന്‍.
കര്‍ക്കിടകത്തിലെ മഴക്ക്‌ തണുത്ത മരണത്തിന്‍റെ ഭാവമാണ്. ആരോ
ചേര്‍ത്തടച്ച കണ്പോളകള്‍ക്കിടയില്‍ ഒരു തടാകം ഞാന്‍ കാണുന്നു. തുലാവര്‍ഷം മേഘത്തിലൂടെ
വരുന്ന ഒരു മിന്നല്‍ എന്‍റെ ഉള്ളിലൂടെ കടന്നുപോയി. തണുത്ത ശരീരവും. ആ വിരല്‍
തുമ്പികളും സര്‍പ്പ സ്പര്‍ഷനമേട്ട പോലെ തോന്നുന്നു. അത് വൈദ്യുധി പോലെ പടരുന്നു. മഴ
പിന്നെയും മൂകമായ് പെയ്യുന്നു തിരികെ നടക്കുമ്പോള്‍ മനസ്സില്‍ കോറിയിട്ടു.
സര്‍പ്പസുന്തരീ മഴക്ക്‌ എന്നും ഇനിയും നിന്‍റെ ഭാവങ്ങള്‍ മൌനഭവങ്ങള്‍.

No comments:

Post a Comment