പി. കുഞ്ഞിരാമൻ നായർപി. കുഞ്ഞിരാമൻ നായർ
P.kunhiraman nair.jpg
മലയാള കവി
ജനനം നവംബർ 4, 1905
വെള്ളിക്കോത്ത്, കാഞ്ഞങ്ങാട്, കേരളം, ഇന്ത്യ
മരണം മേയ് 27, 1978
തിരുവനന്തപുരം, കേരളം, ഇന്ത്യ
തൊഴിൽ കവി,അദ്ധ്യാപകൻ
പി. കുഞ്ഞിരാമൻ നായർ ( നവംബർ 4, 1905 - മേയ്‌ 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക്‌ പ്രചോദനമേകി. പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ഈ നിത്യസഞ്ചാരിയുടെ ജീവിതം അടുക്കും ചിട്ടയുമില്ലാതെ എഴുതിയ കവിത പോലെയായിരുന്നു. കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേർച്ചിത്രങ്ങളാണ്‌ പിയുടെ കവിത.

ഉള്ളടക്കം

[മറയ്ക്കുക]

 ജീവിതരേഖ

1905 ജനുവരി 5-ന്‌ കാസർഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്ടെ അജാനൂർ ഗ്രാമത്തിൽ അടിയോടി വീട്ടിൽ[1] ഒരു കർഷക കുടുംബത്തിലാണ്‌ കുഞ്ഞിരാമൻ നായർ ജനിച്ചത്‌. നീലേശ്വരം, പട്ടാമ്പി സംസ്കൃത കോളേജ് , തഞ്ചാവൂർ സംസ്കൃത പാഠശാല എന്നിവിടങ്ങളിലായി സംസ്കൃതപഠനം നടത്തി. ഇടയ്ക്ക്‌ പഠിത്തം നിർത്തി വീടുവിട്ടിറങ്ങി. പാലക്കാട്‌ ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട്‌ രാജാസ്‌ ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലിചെയ്തു. പത്രപ്രവർത്തകൻ എന്ന നിലയിലും പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം. ഒട്ടേറെ കവിതാ സമാഹാരങ്ങളും ജീവചരിത്രങ്ങളും നാടകങ്ങളും രചിച്ചിട്ടുണ്ട്‌. ആത്മകഥാപര ഗ്രന്ഥങ്ങളായ 'കവിയുടെ കാൽപ്പാടുകൾ','എന്നെ തിരയുന്ന ഞാൻ', 'നിത്യകന്യകയെത്തേടി' എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന്‌ ഉത്തമോദാഹരണങ്ങളാണ്‌. കവിതയൊഴികെ മറ്റൊന്നും ജീവിതത്തിൽ ലക്ഷ്യമാക്കാതെ നടത്തിയ യാത്രകൾക്കൊടുവിൽ 1978 മേയ്‌ 27ന്‌ തിരുവനന്തപുരത്തെ ഒരു സത്രത്തിൽ ഹൃദയസ്തംഭനംമൂലം അന്തരിച്ചു.

പി. സ്മാരക ട്രസ്റ്റ്

1978-ൽ ആണ് പി.സ്മാരക ട്രസ്റ്റ് രൂപം കൊണ്ടത്. പി.സി. കുട്ടികൃഷ്ണൻ ,സി.പി. ശ്രീധരൻ, സുകുമാർ അഴീക്കോട് എന്നിവരായിരുന്നു ട്രസ്റ്റിന്റെ ആദ്യകാല ചെയർമാൻമാർ. പി. കാവ്യപുരസ്കാരം നൽകുന്നത് ട്രസ്റ്റാണ്[2].

കൃതികൾ

കാവ്യം

 • കളിയച്ഛൻ (1954)
 • ഓണസദ്യ (1960)
 • പൂക്കാലം (1964)
 • താമരത്തോണി (1966)
 • വസന്തോത്സവം (1972)
 • ചിലമ്പൊലി (1974)
 • രഥോത്സവം (രണ്ടു വാല്യങ്ങൾ - 1978)
 • താമരത്തേൻ (1983)
 • കവിയുടെ കാല്പാടുകൾ
 • കർപ്പൂരമഴ
 • നീരാജനം
 • പ്രപഞ്ചം
 • പി. കവിതകൾ(രണ്ട് വാല്യം)
 • തിരഞ്ഞെടുത്ത കവിതകൾ

നാടകം

 • രംഗമണ്ഡപം (1956)
 • ഉപാസന (1958

ആത്മകഥകൾ

 • കവിയുടെ കാൽപ്പാടുകൾ
 • എന്നെ തിരയുന്ന ഞാൻ
 • നിത്യകന്യകയെത്തേടി


No comments:

Post a Comment