പ്രണയതാളംവാര്ദ്യകതിന്റെയ് തുരുത്തില് ഒറ്റയ്ക്ക് ഇരിക്കുമ്പോഴും,രജനി തന് മാറില് തല ചായ്ച്ചു കിടക്കുമ്പോഴും
ഞാന് ഇന്നും പറന്നു ഉയരും അതിരുകള് ഇല്ലാത്ത എന്റെ പ്രണയ ആകാശത്തിലേക്ക്,.....
    പ്രണയത്തിന്റെ ആഴവും പരപ്പും അറിയുന്നതിന് മുന്പേ അവന്റെ കൈ വിരല് തുമ്പ് പിടിച്ചു ഞാന് നടന്നു,......
 പുസ്തക താളുകളില് ഒളിപിച്ചു കുട്ടുകാരി കൊണ്ട് തരുന്ന പ്രണയ ലേഘനം രാത്രി ആരും കാണാതെ ഹിസ്റ്ററി ബൂകിന്റെയ്  ഇടയില് വച്ച് വായിക്കും. സ്നേഹം തുലികയിലുടെയ് അക്ഷരങ്ങള് ആയി മാറും,.സുക്ഷിച്ചു വയ്ക്കാന് പറ്റാത്തത് കൊണ്ട് അത് നശിപിക്കുമ്പോള്  മനസ്സില് ഒരു നോവാണ് .മൊബൈല് ഫോണ് വഴി പ്രണയിക്കുന്ന ഈ കാലത്തെ കമിതാക്കള്ക്ക് ലഭിക്കാത്ത ഒരു ഭാഗ്യം ആണ് എനിക്ക് കിട്ടിയ പ്രണയ ലേഖനങ്ങള്.
    ഇടവഴിയിലെ തൊട്ടാവാടിയും നീല കോളാംബി പുക്കളും എന്റെ പ്രണയത്തിനു സാക്ഷികള് ആയിരുന്നു അംബലത്തില് നിന്നും മടങ്ങുമ്പോള് കാത്തു നിന്നിരുന്ന അവനെ ഇലചിന്തില് നിന്നും ചന്ദനം തൊടുവിക്കും. ചന്ദനതിന്റെയ് കുളിര്മയാണോ കൈ വിരലിന്റെതണുപ്പോ  ഇന്നും ആ കുളിര് നെറ്റിയില് മായാതെ നില്ക്കുന്നു     പിന്നേ സയ്ക്കില്ന് മുന്നില് ഇരുന്നു വീടിനടുത് വരെ ഒരു യാത്ര . എന്നും മറക്കാതെ അവന് സമ്മാനിക്കുന്ന ആമബല്പുവില്     ഞങ്ങളുടെ പേര് എഴുതി  പുഴയിലോഴുക്കും.അതിരില്ലാത്ത പുഴയുടെ ഒള്ളങ്ങള് പ്രണയമാം ആ കുഞ്ഞു പുവിനേ വഹിച്ചു     നീങ്ങും .
   ഉത്സവത്തിനു ആനയും കച്ചവടക്കാരും കണ്ണില് നിറയാതെ ഒരു മുഖം തേടി കണ്ണുകള് പായും .ഒടുവില് ആരും കാണാതെ    ഒരു കള്ള ചിരിയും സമ്മാനിക്കും .തിമിര്ത്തു പെയ്യുന്ന മഴയില്  ഒരു കുട കിഴില് നിന്ന് സംസാരിക്കുമ്പോള് ഹൃദയത്തിനും    മഴയ്ക്കും ഒരേ താളം ആയിരുന്നു .സുന്ദരമായ പ്രണയ താളം,...
 മൃത്യു തന് പാശം മുറുകും വരെ ഓര്മയില് ഒരു കുളിര് മഴയാണ് എന്റെ പ്രണയം .ജിവിതത്തില് ആസുര താളങ്ങള് തിമിര്ത്തു  ആടുമ്പോള് ഓര്മയില് ഒരു കുഞ്ഞു മഴതുള്ളിയായ് കുളിരേകുന്നു എന് പ്രണയ താളം,...

1 comment:

  1. ഓര്മയില് ഒരു കുഞ്ഞു മഴതുള്ളിയായ് കുളിരേകുന്നു എന് പ്രണയ താളം,...


    kollam nannayittund,.........

    ReplyDelete