1949 ഒക്ടോബർ 27-നു തിരുവനന്തപുരം ജില്ലയിൽ നേമത്ത് ജനിച്ചു[1]. കുട്ടിക്കാലത്തുതന്നെ അച്ഛനും അമ്മയും മരിച്ചു. സഹോദരി സുബ്ബലക്ഷ്മിയുടെയും സഹോദരീ ഭർത്താവായ വി. കൃഷ്ണന്റെയും സംരക്ഷണയിൽ വളർന്നു. വിദ്യാഭ്യാസം കഴിഞ്ഞ് അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി.2010 ലെ കവിതയ്ക്കുള്ള ആശാൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2010 ഒക്ടോബർ 23 - ന് ചെന്നൈയിൽ പുരസ്കാരം ഏറ്റുവാങ്ങാനിരിക്കെ, ഒക്ടോബർ 21 -ന് അദ്ദേഹം തിരുവനന്തപുരത്ത് അന്തരിച്ചു. പോലീസിന്റെ ഫ്ലയിങ്ങ് സ്ക്വാഡ് വഴിയിൽ അബോധാവസ്ഥയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ച അയ്യപ്പനെ തിരിച്ചറിഞ്ഞത് മരണശേഷമാണ്.

[തിരുത്തുക] പുരസ്കാരങ്ങൾ

1999-ലെ കേരള സാഹിത്യ അക്കാദമി അവാർഡ്, 2007-ലെ എസ്.ബി.ടി. അവാർഡ്, 2008-ലെ അബുദാബി ശക്തി അവാർഡ്, 2010-ലെ ആശാൻ പുരസ്കാരം[2] എന്നിവ ലഭിച്ചു.

No comments:

Post a Comment