ഇഷ്ട്ടം

ഓരോ സമയത്ത് ഓരോ ഇഷ്ടങ്ങള് ആയിരിക്കും നമുക്ക്. എങ്കില് എന്റെ ഇഷ്ട്ടങ്ങള് എല്ലാം ചേര്ത്ത് വച്ച് ഒന്നിച്ചു വായിക്കാം നമുക്ക് ചുമ്മാ ഒരു രസം,..
കുഞ്ഞുനാളിലെ ഇഷ്ടങ്ങളില് ഏറ്റവും പ്രിയപെട്ടതു,സര്പ്പകാവിലെ ഇലഞ്ഞി മരത്തില് നിന്നും മണ്ണില് വിണ കുഞ്ഞു നക്ഷത്രങ്ങളെ പോലെ തോന്നിക്കുന്ന ഇലഞ്ഞി പുക്കള് ശേഖരിച്ചു മാല കോര്ക്കാന് ആയിരുന്നു പിന്നെ തോട്ടിലെ പരല് മീനുകളെ പിടിച്ചു, ചേബിലയിലെ വെള്ളത്തില് ഇട്ടു അവയെ നോക്കി ഇരിക്കാന്
ഇഷ്ട്ടം,സന്ധ്യാ നാമ ജപതിനു ശേഷം മുത്തശന് പുരാണ കഥകള് പറയുന്നത് കേള്ക്കാന് ഇഷ്ട്ടം
വെകുന്നെരങ്ങളില് വയലിന് അടുത്തുള്ള തെങ്ങിന് തോപ്പില് പൊയ് മാനം നോക്കി ഇരിക്കാന് ഇഷ്ട്ടം
ധൃതിയില് ഓടി മറയുന്ന മേഖങ്ങള്ക്ക്ഓരോ രൂപങ്ങള് മനസ്സില് തോന്നും ,ഒരു ചിത്രകാരന്റെ ഭാവന പോലെ കുറച്ചു കുടി മുതിര്ന്നപ്പോള് കുട്ടുകാരികലോടൊപ്പം സൊറ പറഞ്ഞു ഇരുന്നു പൊട്ടിച്ചിരിക്കാന് ഇഷ്ട്ടം.പിന്നെ ഇഷ്ട്ടം കുടാന് ഒരു ഇഷ്ടക്കാരന് വന്നപ്പോള് എപ്പോഴും,കൂടെ ഇരുന്നു ഓരോ സ്വപ്നങ്ങള് പറഞ്ഞു ഇരിക്കാനും ഇഷ്ട്ടം അച്ഛന്റെ താരാട്ട് പാട്ട് കേള്ക്കാന് ഇഷ്ട്ടം ,നേരം പുലര്ന്നാലും അമ്മയുടെ വിളിക്ക് കാതോര്ത്തു പുതപ്പിനുള്ളില് വിണ്ടും ചുരുണ്ട് കുടാന് ഇഷ്ട്ടം ,ഉറങ്ങുന്ന കുട്ടികളുടെ മുഖത്ത് നോക്കി ഇരിക്കുന്നത് മറ്റൊരു ഇഷ്ടം ഇഷ്ട്ടങ്ങള് ഇങ്ങനെ ഓരോന്ന് ഓര്ത്തു വെറുതെ ഇരിക്കുവാന് ഇഷ്ട്ടം

1 comment:

 1. സീതാ... വളരെ നന്നായി തന്റെ ഇഷ്ടങ്ങള്‍ പറഞ്ഞിരിക്കുന്നു.....
  കാലമെത്ര മാറിയാലും നമ്മുക്ക് മലയാളിയുടെ പഴയെ ജീവിത ശൈലിയും നമ്മുടെ സംസ്ക്കാരവും നമ്മുടെ ആ കൊച്ച് ഗ്രാമവും നമ്മുടെ ചിന്തയും മറക്കാന്‍ കഴിയില്ല... ആ പഴയെ ചെറുമീന്‍ ഒടിക്കളികുന്ന അരുവികളും അരുവിയേട് ചേര്‍ന്ന് മന്തിട്ടയും കണ്ണത്താ ദൂരത്തേളം പരന്ന് കിടകുന്ന പാടങ്ങളും പാടങ്ങല്‍ക്ക് അരികില്‍ അരിവിയിലേക്ക് ചാഞ്ഞ് നില്‍കുന്ന തെങ്ങുകളും ഇറനണിഞ്ഞ കുളിര്‍ കാറ്റ് പരത്തുന്ന ചെറുമണവും ......
  സന്ത്യയ്ക്ക് ദീപം ദീപമെന്ന് ഉച്ചരിച്ച് കുളിച്ച് കുറിയിട്ട് പട്ട് പാവാടയണിഞ്ഞ് സുന്ദരി നിലവിളക്കുമായി തുളസി തറയില്‍ വിളക്ക് വെച്ച് ഉമറത്ത് ചമ്മണം പടിഞ്ഞിരുന്ന് നാമം ജപിക്കുന്ന ആ കാലം ഇന്ന് നമ്മളില്‍ നിന്നും അകന്നുവേ.... മലയാളിയുടെ ആ ഗ്രാമീണ സ്വഭാവം ബാക്കി നില്‍കുന്നുവേ...

  ഒത്തിരി ഞാന്‍ സ്നേഹിച്ച എന്റെ നാടിന്റെ സൗന്ദര്യം ഒരു അവതിക്കാലത്തും എനിക്ക് കാണാന്‍ കഴിഞ്ഞില്ല...
  എന്റെ കുഞ്ഞുങ്ങളെ മടിയിലിരുത്തി ഈ കഥകള്‍ പറയുപ്പോല്‍ അവര്‍ പറയുന്നത് ... വാപ്പിച്ചി ഇന്നും സ്വപ്ന ലേകത്തിലെന്നാ....

  ആശംസകള്‍
  ഇനിയും എഴുതുക.... ആയിരമായിരം ഗ്രാമ മുഖങ്ങള്‍....
  അവയില്‍ കൂടി ഞാങ്ങള്‍ പ്രവാസികള്‍ കാണും നഷ്ടമായ എന്റെ ഗ്രാമത്തെ.... നന്ദി

  ReplyDelete